യുഎസ്-ചൈന വ്യാപാര ചർച്ചകളിലും വിദേശ ഫണ്ടിന്റെ വരവിലും ആഗോള വിപണികളിലെ ശുഭാപ്തിവിശ്വാസത്തെത്തുടർന്ന് ഇന്നലെ ജൂൺ 11 ബുധനാഴ്ച ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് 123.42 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 82,515.14 ൽ ക്ലോസ് ചെയ്തു. എൻഎസ്‌ഇ നിഫ്റ്റി 37.15 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 25,141.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി തുടർച്ചയായ ആറാം ദിവസവും കുതിക്കുന്നു.
അതിനാൽ ഇന്ന് ജൂൺ 12ന് വിപണിയിലെ മുന്നേറ്റം തുടരുമോ?. ഇന്ന് നിരവധി ഓഹരികൾ ശ്രദ്ധാകേന്ദ്രത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് പ്രധാനമായും ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ച് വിശദമായി അറിയാം....
ഐആർഇഡിഎ ഓഹരികൾ..
ക്യുഐപി വഴി സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഇഡിഎ 2,000 കോടിയിലധികം രൂപ സമാഹരിച്ചു. ഇതോടെ കഴിഞ്ഞ സെഷനുകളിൽ ഈ ഓഹരികൾ കുതിച്ചു. ഇന്നും ഓഹരി ശ്രദ്ധാകേന്ദ്രമാവും.
ജിയോ ഫിനാൻഷ്യൽ സർവീസസ്
ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും(ജെഎഫ്എസ്എൽ), യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക് റോക്ക് ഇൻകോർപ്പറേറ്റഡും തമ്മിലുള്ള ഒരു സംയുക്ത സംരംഭമാണ് ജിയോ ബ്ലാക്ക് റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഇത് ഒരു നിക്ഷേപ ഉപദേഷ്ടാവായി പ്രവർത്തനം ആരംഭിക്കുന്നതിന് മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ നിന്നും ബിഎസ്‌ഇയിൽ നിന്നും റെഗുലേറ്ററി അനുമതി ലഭിച്ചുവെന്ന് ബുധനാഴ്ച അറിയിച്ചു. ഇതോടെ ഇന്ന് ഈ ഓഹരികൾ ശ്രദ്ധാകേന്ദ്രമാവും...

ഹിന്ദുസ്ഥാൻ സിങ്ക് ഓഹരികൾ..
വേദാന്ത ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ഇന്നലെ ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത് ഓഹരിയൊന്നിന് 10 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതമാണ് ജൂൺ 11ന് പ്രഖ്യാപിച്ചത്. അതിനാൽ ഇന്ന് ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും.
വിപ്രോ ഓഹരികൾ...
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, ബുധനാഴ്ച വിപ്രോയുടെ 1.72 ശതമാനം ഓഹരികളുള്ള ഏകദേശം 18.05 കോടി ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി ട്രാൻസാക്ഷൻ ചെയ്തു. ഇതോടെ ഓഹരികൾ ഇന്നലെ പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഹിന്ദ് കോപ്പർ
മധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് കോപ്പർ പ്രോജക്ടിൽ (എംസിപി) ഖനന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുവാൻ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (എച്ച്സിഎൽ) അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ ഏകദേശം 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനാൽ ഇന്ന് വിപണിയിൽ ഈ ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും.
മിൻഡ കോർപ്പറേഷൻ
ഓട്ടോ ഘടക നിർമ്മാണ മേഖലയിലെ പ്രധാനികളായ മിൻഡ കോർപ്പറേഷൻ ഇന്ത്യൻ വിപണിയിലെ ഓട്ടോമോട്ടീവ് മേഖലയിലെ വളർച്ചക്കായി ജാപ്പനീസ് കമ്പനിയായ ടൊയോഡെൻസോ കമ്പനിയുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചുവെന്ന് ബുധനാഴ്ച അറിയിച്ചു. ഇത് നിക്ഷേപകർക്കിടയിൽ ഈ ഓഹരിക്ക് നേട്ടം നൽകാൻ കാരണമാവും.
നസാരാ ടെക്നോളജീസ്
രാകേഷ് ജുൻജുൻവാലയുടെ ഭാര്യയും എസ്റ്റേറ്റിന്റെ എക്സിക്യൂട്ടീവുമായ രേഖ ജുൻജുൻവാല, എസ്റ്റേറ്റിന്റെ പകുതിയോളം ഓഹരികൾ വിറ്റഴിച്ചു. നസാരാ ടെക്നോളജീസ് ഓപ്പൺ മാർക്കറ്റ് വിൽപ്പനയിലൂടെ 3.6 ശതമാനമായി മാറി. അതിനാൽ ഈ ഓഹരികൾ ശ്രദ്ധിക്കപ്പെടും..
വാരീ എനർജീസ്
യുഎസിൽ 599 മെഗാവാട്ട് സോളാർ മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ ഓർഡർ വാരി എനർജിസ് സ്വന്തമാക്കി. ഇതോടെ 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്തം ഓർഡറുകൾ 1,200 മെഗാവാട്ടിൽ കൂടുതലായി. അതിന്റെ ഭാഗമായി ഇന്നലെ ഓഹരികൾ കുതിച്ചുയർന്നു. ഇന്നും മാറ്റമില്ലാതെ പോസിറ്റീവ് നേട്ടത്തിലേക്ക് കുതിക്കാനും സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications