യുഎസ് ഓഹരി വിപണിയിലെ ഇടിവിനെത്തുടർന്ന് ഇന്നലെ മെയ് 22ന് ഇന്ത്യൻ ഓഹരി വിപണിയിലും വിൽപ്പന സമ്മർദ്ദം ഉണ്ടായി. ഇന്നലെ പ്രതീക്ഷയുണ്ടായിരുന്ന നിരവധി ഓഹരികളും ഈ സമ്മർദ്ദത്തെ തുടർന്ന് ഇടിഞ്ഞു. അതിനാൽ നിക്ഷേപകർ ഇന്നലെ ജാഗ്രത പാലിച്ചു. ഇന്നത്തെ വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതിനാൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ചില ഓഹരികളെ കുറിച്ച് പരിശോധിക്കാം;
ജെഎസ്ഡബ്ല്യു സ്റ്റീൽ , ആസാദ് എഞ്ചിനീയറിംഗ്, ദേവയാനി ഇൻ്റർനാഷണൽ , അശോക് ലെയ്‌ലാൻഡ് എന്നിവയുടെ നാലാം പാദ ഫലങ്ങൾ ഇന്ന് എത്തും. അതിനാൽ ഇന്നത്തെ വ്യാപാര ദിനത്തിൽ ഈ ഓഹരികൾ ശ്രദ്ധാകേന്ദ്രമായി തുടരും. മറ്റു ശ്രദ്ധിക്കേണ്ട ഓഹരികളും താഴെ കൊടുത്തിരിക്കുന്നു.
എൻടിപിസി ഗ്രീൻ എനർജി
എൻഎച്ച്‌പിസി ലിമിറ്റഡ് ബുധനാഴ്ച നടത്തിയ ഇ-റിവേഴ്‌സ് ലേലത്തിൽ വിജയിച്ചുവെന്ന് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ഇന്നലെ മെയ് 22ന് പ്രഖ്യാപിച്ചു. ഇതോടെ ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും. ഇന്നലെ ഓഹരി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.
സൺ ഫാർമ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൺ ഫാർമ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം 8.1 ശതമാനം ഉയർന്ന് 12,958.8 കോടിയിലെത്തി. മുൻ വർഷത്തെ 11,982.9 കോടിയിൽ നിന്ന് ഉയർന്ന നേട്ടം കൈവരിച്ചു. അതിനാൽ ഇന്ന് ഈ ഓഹരികൾ ശ്രദ്ധാ കേന്ദ്രമാകും.

ഗ്രാസിം ഇൻഡസ്ട്രീസ്
ആദിത്യ ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 288 കോടിയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 441 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കോൺകോർ
2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ റിസൾട്ട് പ്രകാരം കമ്പനിയുടെ അറ്റാദായം 1.6% ഇടിഞ്ഞ് 298.5 കോടിയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 303.3 കോടിയായിരുന്നു. ഇന്ന് ഈ ഓഹരികൾ ശ്രദ്ധാ കേന്ദ്രമാവും.
എച്ച്എഫ്സിഎൽ
2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ഫലങ്ങൾ എത്തിയതോടെ ഇന്ന് ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും. കണക്കുകൾ പ്രകാരം കമ്പനി 81.4 കോടിയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 110 കോടി ലാഭം നേടിയിരുന്നു. പ്രധാനമായും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) യുടെ ആവശ്യകത കുറഞ്ഞതാണ് നഷ്ടത്തിന് കാരണം.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്
ഇന്നലെ മെയ് 22ന് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനിയുടെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഫലത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 53.6% കുറഞ്ഞ് 220.3 കോടിയിലെത്തി. കഴിഞ്ഞ വർഷത്തെ നാലാം പാദത്തിലെ 475 കോടിയിൽ നിന്ന് ഇത് കുറഞ്ഞിട്ടുണ്ട്.
ഹിന്ദുസ്ഥാൻ കോപ്പർ
ഖനനം മുതൽ ശുദ്ധീകരണം, നിർമ്മാണം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ കോപ്പർ. മെയ് 27 ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ, സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകൾ (NCD) അല്ലെങ്കിൽ ബോണ്ടുകൾ പുറപ്പെടുവിച്ച് 500 കോടി രൂപ വരെ സമാഹരിക്കുന്നത് ചർച്ച ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു . ഇതോടെ ഇന്ന് ഓഹരികൾ ശ്രദ്ധയാകർഷിക്കും.
രാംകോ സിമൻറ്സ്
ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ കിഴക്ക് പ്രദേശങ്ങളിലും സാന്നിധ്യമുള്ള ഒരു പ്രമുഖ ഇന്ത്യൻ സിമന്റ് നിർമ്മാണ കമ്പനിയാണ് രാംകോ സിമൻ്റ്. 2025 സാമ്പത്തിക വർഷത്തെ കമ്പനിയുടെ നാലാം പാദ ഫലങ്ങൾ ഇന്നലെ മെയ് 22നാണ് എത്തിയത്. ഇത്തവണ കമ്പനി 31 കോടി അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 74.5% ഇടിവാണ് സംഭവിച്ചത്. ഇന്ന് ഈ ഓഹരികളും ശ്രദ്ധയാകർഷിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
