ഇന്നലെ ഓഹരി വിപണി പോസിറ്റീവ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനു ശേഷം ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സും, എൻഎസ്ഇ നിഫ്റ്റിയും കരകയറി. സെൻസെക്സ് ഇന്നലെ 320.70 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 81,633.02 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 81.15 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,833.60 ലെവലിലുമെത്തി. അതായത് നിലവിലെ സപ്പോർട്ട് ലെവലിൽ നിന്നും രണ്ട് സൂചികകളും ഉയർന്നിരിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച താരിഫ് നയങ്ങളെ യുഎസ് കോടതി തടഞ്ഞതിനെത്തുടർന്നാണ് ഇന്നലെ ആഗോള വിപണികളിൽ ഒരു കുതിപ്പ് സംഭവിച്ചത്. ഇന്നലെ രണ്ട് പ്രധാന സൂചികകളും വ്യാപാരം ആരംഭിച്ച ശേഷം കടുത്ത സമ്മർദ്ദത്തിലായിരുന്നു എങ്കിലും പിന്നീട് കുതിച്ചു കയറുകയായിരുന്നു. ഇന്നലെ വിപണി തിരിച്ചു പിടിച്ചതു പോലെ ഇന്നും പോസിറ്റീവ് നേട്ടം പ്രതീക്ഷിക്കാമോ?
സൺ ഫാർമ, അദാനി പോർട്ട്സ്, എറ്റേണൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നീ ഓഹരികളെല്ലാം ഇന്നലെ നേട്ടമുണ്ടാക്കി. എങ്കിൽ ഇന്ന് മെയ് 30 വെള്ളിയാഴ്ച ശ്രദ്ധിക്കേണ്ട ഓഹരികൾ ഏതെല്ലാമാണ്? ഒപ്പം ഇന്ന് നിരവധി കമ്പനികളും നാലാം പാദ ഫലങ്ങളും വരാനിരിക്കുന്നു എന്നത് നിക്ഷേപകരിൽ ആകാംഷ വർദ്ധിക്കുന്നു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
1. എസ്ജെവിഎൻ ഓഹരികൾ
പൊതുമേഖലാ സ്ഥാപനമായ എസ്‌ജെവിഎൻ അഥവാ സത്‌ലജ് ജൽ വിദ്യുത് നിഗം അതിൻ്റെ നാലാം പാദ ഫലങ്ങൾ ഇന്നലെ മെയ് 29ന് റിപ്പോർട്ട് ചെയ്തു. 2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയ്ക്ക് 127.72 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ 573.23 കോടി രൂപയിൽ നിന്ന് 548.84 കോടി രൂപയായി കുറഞ്ഞു.
എന്നാൽ 2025 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ചെലവുകൾ 697.96 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ചെലവുകൾ 606.60 കോടി മാത്രമായിരുന്നു. നാലാം പാദ ഫലങ്ങൾക്കൊപ്പം 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഒരു ഇക്വിറ്റി ഷെയറിന് 0.31 രൂപയുടെ അന്തിമ ലാഭവിഹിതം ബോർഡ് പ്രഖ്യാപിച്ചു.

2. ശോഭ ഓഹരികൾ
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് ശോഭ ലിമിറ്റഡ്. ഇതിന് ഇന്ത്യയിലെ ബാംഗ്ലൂരിൽ ഒരു കോർപ്പറേറ്റ് ഓഫീസുണ്ട്. ഇന്നലെ മെയ് 29നാണ് ശോഭ ലിമിറ്റഡ് അതിൻ്റെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചത്. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ശോഭ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ആറ് മടങ്ങ് വർദ്ധിച്ച് 40.85 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 7.02 കോടി രൂപയായിരുന്നു. മാത്രമല്ല മൊത്ത വരുമാനവും വർദ്ധിച്ചു. ഇത് ഇന്ന് ഓഹരികളെ ശ്രദ്ധയാകർഷിക്കാൻ വഴിയൊരുക്കും.
4. ഓല ഇലക്ട്രിക് ഓഹരികൾ
ഇന്നലെ മെയ് 29ന് 2025 മാർച്ചിൽ അവസാനിച്ച പാദത്തിലെ ഫലങ്ങൾ റിപ്പോർട്ട് ചെയ്ത് ഓല ഇലക്ട്രിക്. കണക്ക് പ്രകാരം 2025 നാലാം പാദത്തിൽ കമ്പനി 8.7 ബില്യൺ രൂപയുടെ (101.8 മില്യൺ ഡോളർ) നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 4.16 ബില്യൺ രൂപയുടെ നഷ്ടമായിരുന്നു. 2024 ഓഗസ്റ്റ് മുതൽ ഓല വിപണിയിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു. വിൽപ്പനയിലെ പ്രതിസന്ധികളും ഓഹരികൾക്ക് തിരിച്ചടിയായി. എങ്കിലും ഇന്നത്തെ വ്യാപാരദിനത്തിൽ ഈ ഓഹരികൾ ശ്രദ്ധിക്കപ്പെടും...
ഇന്നത്തെ നാലാം പാദ ഫലങ്ങൾ...
എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ്, ആദിത്യ ഇസ്പാത്, അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ്, ബജാജ് ഹോൾഡിംഗ്‌സ് & ഇൻവെസ്റ്റ്‌മെന്റ്, ദീപക് കെംടെക്‌സ്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ഗരുഡ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ്, രാമകൃഷ്ണ ഫോർജിംഗ്‌സ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ്, വർധമാൻ പോളിടെക്‌സ് തുടങ്ങി നിരവധി കമ്പനികളുടെ നാലാം പാദ ഫലങ്ങൾ ഇന്ന് എത്തും. ഈ ഓഹരികളും ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
