ബാങ്ക് ലോണിന് അപേക്ഷിക്കാനൊരുങ്ങുകയാണോ? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത്തരം മോശം അനുഭവങ്ങൾ നമുക്ക് ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌പ സംവിധാനം നമ്മുടെ സാമ്പത്തിക മേഖലയെ പിടിച്ചു നിർത്തുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. ചെറിയ ആവശ്യങ്ങൾക്ക് മുതൽ വീടും, ബിസിനസും വരെ നീളുന്ന ആഗ്രങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൂർത്തീകരണത്തിന് ആവശ്യമായ തുക കൈവശമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. ഈ ഒരു ഘട്ടത്തിൽ വിവിധ ബാങ്കുകൾ നൽകുന്ന വ്യത്യസ്തങ്ങളായ വായ്പകളാകും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക. അതുകൊണ്ട് തന്നെയാണ് വായ്പകൾ പ്രധാനമായും ബാങ്ക് വായ്പകളെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഘടകം എന്ന് തന്നെ പറയുന്നു.

ബാങ്ക് ലോണിന് അപേക്ഷിക്കാനൊരുങ്ങുകയാണോ? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

എന്നാൽ വായ്പ അപേക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമില്ല. ഈട് നൽകിയും നൽകാതെയും വായ്പകൾ സ്വന്തമാക്കാൻ നമുക്ക് ബാങ്കുകളെ സമീപിക്കാം. എപ്പോഴും നമ്മുടെ അപേക്ഷകൾ ബാങ്കുകൾ പരിഗണിക്കണമെന്നോ നമുക്ക് ലോൺ അനുവദിക്കണമെന്നോയില്ല. പലപ്പോഴും നമ്മൾ സമർപ്പിക്കുന്ന അപേക്ഷകൾ തള്ളി പോയെക്കാം. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത്തരം മോശം അനുഭവങ്ങൾ നമുക്ക് ഒഴിവാക്കാം.

ഡോക്യുമെന്റേഷനാണ് ആദ്യ പടി. ഒരു വായ്പ ലഭിക്കുന്നതിന് മുൻപ് അല്ലെങ്കിൽ അതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഏറെ നിർണായകമാണ് ഡോക്യുമെന്റേഷൻ. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ മാത്രമല്ല വിട്ടുപോകാതെ ആവശ്യമായ രേഖകൾ കരുതാനും മറക്കരുത്. ഇത് കൃത്യമായി മൂല്യനിർണയം നടത്തുകയും ചെയ്യണം. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിലവിലുള്ള ലോൺ അടച്ച ശേഷവും അത് ക്ലോസായി എന്ന് ഉറപ്പുവരുത്തണം.

ക്രെഡിറ്റ് സ്കോറിലും കണ്ണ് വേണം. സാധാരണയായി, 750 ഉം അതിനുമുകളിലും ക്രെഡിറ്റ് സ്കോർ ഉള്ള അപേക്ഷകർക്ക് കൂടുതൽ സാമ്പത്തിക അച്ചടക്കമുള്ളവരായി കണക്കാക്കപ്പെടുന്നതിനാൽ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതായത് വായ്പ നൽകുന്നവർക്ക് കുറഞ്ഞ ക്രെഡിറ്റ് റിസ്ക്കാണ് ഇതിൽ ഉള്ളത്. വായ്പക്കാർ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തിഗത വായ്പ അപേക്ഷകർക്ക് മുൻഗണന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു.

വായ്പ വരുമാനം അനുപാതം ശരിയായിരിക്കണം. ബാങ്കുകൾ വായ്പ വരുമാനം അനുപാതത്തിലൂടെയാണ് നിങ്ങളുടെ ലോൺ യോഗ്യതയെ കണക്കാക്കുന്നത്. നിങ്ങളുടെ പ്രതിമാസ മൊത്ത വരുമാനത്തിലൂടെയാണ് വായ്പ പരിധി നിശ്ചയിക്കുന്നത്. വരുമാനത്തേക്കാൾ കൂടുതലാണ് നിങ്ങൾ അപേക്ഷിക്കുന്ന തുകയെങ്കിലും ലോൺ നിരസിക്കപ്പെട്ടേക്കാം.

Read more about: loan
English summary

Top tips for getting a loan easily; all you need to know about avoiding neglection in loan

Top tips for getting a loan easily; all you need to know about avoiding neglection in loan
Story first published: Thursday, July 1, 2021, 23:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X