യൂട്ടിലിറ്റീസ് മേഖലയിലെ കമ്പനികളുടെ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ ഇനിയും എത്താനുണ്ട്. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ ഇത്തരം ഓഹരികളെ കുറിച്ച് വിശദീകരിച്ചു. നാലാം പാദത്തിൽ ഏതെല്ലാം മേഖലയിലെ ഓഹരികൾക്കാണ് പോസിറ്റീവ് വളർച്ച സംഭവിക്കുക? പൊതുവേ ഈ കാലയളവിൽ യൂട്ടിലിറ്റീസ് മേഖലകൾക്ക് ഡിമാൻഡ് കുറവാണെന്നാണ് ബ്രോക്കറേജ് പറയുന്നത്.
നാലാം പാദത്തിൽ വില കുറഞ്ഞോ?
2025 സാമ്പത്തിക വർഷത്തിലെ മൺസൂൺ കാലം തെറ്റിയിരിക്കുന്നതിനാൽ വൈദ്യുതി ഡിമാൻഡ് കുറഞ്ഞു. അതിനാൽ 2025 നാലാം പാദത്തിൽ വൈദ്യുതി ഉൽപ്പാദന യൂട്ടിലിറ്റികൾ കുറഞ്ഞ പ്രകടനമായിരിക്കും കാഴ്ചവെക്കാനിരിക്കുന്നത്. 2025 നാലാം പാദത്തിൽ, വ്യാപാരി വൈദ്യുതി വിലകൾ 4.4 രൂപയായി (Rs /kWh) കുറഞ്ഞുവെന്ന് ജെഎം ഫിനാൻഷ്യൽ പറഞ്ഞു. ഇത് 2024 നാലാം പാദത്തിൽ 4.9 രൂപയായിരുന്നു.
ജെഎസ്ഡബ്ല്യു എനർജിയുടെ വളർച്ച കുതിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, അതിന്റെ വ്യാപാരി വരുമാനം കുറയുമെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. പവർ ഉൽപ്പന്നങ്ങളിലെ പ്രധാനികളായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ബിഎച്ച്ഇഎൽ), സുസ്‌ലോൺ എനർജി, ഐനോക്സ് വിൻഡ് എന്നിവ വേഗത്തിൽ ശക്തമായ ഓർഡർ ബുക്ക് നടപ്പിലാക്കിയാൽ നാലാം പാദത്തിൽ മികച്ച നേട്ടം ഉറപ്പാക്കാൻ സാദിക്കുമെന്ന് ജെഎം ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
മൺസൂൺ കാലം..
2025 സാമ്പത്തിക വർഷത്തിൽ ജെഎം ഫിനാൻഷ്യൽ കണക്കാക്കിയത് ഊർജ്ജത്തിൻ്റെ ഡിമാൻഡ് 1,696BU/250 ജിഗാവാട്ട് ആയി എന്നാണ്. 2025 സാമ്പത്തിക വർഷത്തിൽ മൺസൂൺ നീണ്ടുപോയതിനാൽ ഇത് 4.3 ശതമാനം/2.7 ശതമാനം വാർഷിക വളർച്ചയാണ് സൃഷ്ടിച്ചത്. ഇന്തോനേഷ്യൻ കൽക്കരി വില 8 ശതമാനം കുറഞ്ഞ് 87 ഡോളർ മെട്രിക് ടൺ ആയി കുറഞ്ഞുവെന്നും ഗ്യാസ് വിലകൾ mmBtu-യ്ക്ക് 13 ഡോളർ മുതൽ 15 ഡോളർ എന്ന പരിധിക്കുള്ളിലാണെന്നും വ്യക്തമാക്കി.

ഉൽപ്പാദനം വർദ്ധിച്ചു.... ബ്രോക്കറേജ് പ്രതീക്ഷകൾ...
വൈദ്യുതി ഉൽപ്പാദനം 446BU എന്ന നിലയിലെത്തി. ഇത് വർഷം തോറും 4 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇതിൽ 23BU ജലവൈദ്യുതിയും (20 ശതമാനം വാർഷികാടിസ്ഥാനത്തിൽ) 62BU പുനരുപയോഗ ഊർജവും (16 ശതമാനം വാർഷികാടിസ്ഥാനത്തിൽ) ഉൾപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ താപ/ജല/കാറ്റ്/സൗരോർജ്ജ മേഖലകളിലെ ശേഷി ഉയർത്തി, ഇവ യഥാക്രമം 2,559MW/760MW/1,875MW/7,782MW ആണെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.
ഉത്പാദനത്തിൽ വർദ്ധനവുണ്ടെങ്കിലും എൻടിപിസി ഒരു ഫ്ലാറ്റ് പാദ റിപ്പോർട്ട് ചെയ്യുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. അതേസമയം 2025 ലെ നാലാം പാദത്തിൽ ഉയർന്ന താപ ഉൽപാദനം നടത്തിയതിനാൽ ജെഎസ്‌ഡബ്ല്യു എനർജിയുടെ വരുമാനം വർഷം തോറും 4 ശതമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ടാറ്റ പവർ, എൻഎച്ച്പിസി, കോൾ ഇന്ത്യ എന്നിവയുടെ അറ്റ വിൽപ്പനയിൽ മികച്ച റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. അതേസമയം ടോറന്റ് പവറിന്റെ ഗ്യാസ് അധിഷ്ഠിത പ്ലാന്റുകളിലെ കുറഞ്ഞ ഉൽപ്പാദനം കാരണം ഇത് വാർഷികാടിസ്ഥാനത്തിൽ വരുമാനം 6 ശതമാനം കുറയാൻ സാധ്യതയുണ്ട്. ജെഎം ഫിനാൻഷ്യൽ പ്രകാരം, ഉയർന്ന ഉൽപ്പാദനവും വിതരണ മേഖലയിലെ ഉയർന്ന ഡിമാൻഡും കാരണം സിഇഎസ്‌സി മികച്ച വളർച്ച ഉറപ്പാക്കിയേക്കാം.
അതുപോലെ SJVNന്റെ വിൽപ്പന ശക്തമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനു കാരണം ഉൽപ്പാദനത്തിലെ വർദ്ധനവാണ്. അതേസമയം. ACME സോളാർ ശക്തമായ EBITDA മാർജിൻ പ്രതീക്ഷിക്കുന്നുവെന്ന് ബ്രോക്കറേജ് പറഞ്ഞു.
പവർ സെഗ്‌മെന്റുകളിലെ ശക്തമായ ഓർഡർ ബുക്ക് കാരണം ഭാരത് ഹെവി ഇലക്ട്രോണിക്സിൻ്റെ (BHEL) അറ്റാദായം ശക്തമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. മറുവശത്ത് സുസ്ലോണിന്റെ അറ്റാദായം വർദ്ധിക്കാൻ സാധ്യതയുണ്ട്. INOX വിൻഡിന്റെ വരുമാനം വർഷം തോറും മൂന്നിരട്ടിയാകുമെന്നാണ് ബ്രോക്കറേജ് പറയുന്നത്.
BHEL, സുസ്ലോൺ എനർജി, എൻഎച്ച്പിസി, എൻടിപിസി, പവർ ഗ്രിഡ്, എസിഎംഇ സോളാർ, സിഇഎസ്സി, ടാറ്റ പവർ, ജെഎസ്ഡബ്ല്യു എനർജി, ടോറന്റ് പവർ, ഇനോക്സ് വിൻഡ് എന്നിവക്ക് ജെഎം ഫിനാൻഷ്യൽ 'വാങ്ങൽ' റേറ്റിംഗ് നൽകുന്നു. ഇതിൽ കോൾ ഇന്ത്യയുടെ ഓഹരികൾ 'കൈവശം വയ്ക്കാൻ' ബ്രോക്കറേജ് നിർദ്ദേശിച്ചു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications