തീവണ്ടി യാത്രക്കാരാണെങ്കിൽ സ്റ്റേഷനുകളിൽ രാവിലെയും വൈകീട്ടുമുള്ള തിരക്കിനെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാകും. ജനറൽ ടിക്കറ്റെടുക്കാൻ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന തിരക്ക് കാരണം യാത്രക്കാർക്ക് പലപ്പോഴും യാത്ര മുടങ്ങുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. വലിയ വരിയിൽ നിന്ന് ടിക്കറ്റെടുക്കുന്നതിന് പകരം മൊബൈൽ വഴി ജനറൽ ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് റെയിൽവെ സ്റ്റേഷനിലെ ക്യൂ തെളിയിക്കുന്നത്.
റിസർവേഷൻ ടിക്കറ്റെടുക്കാനുള്ള ഐആർസിടിസി ആപ്പ് പലർക്കും പരിചയമുള്ളതാണെങ്കിലും ജനറൽ ടിക്കറ്റെടുക്കാനുള്ള അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം എന്ന യുടിഎസ് ആപ്പിന് വേണ്ടത്ര പരിചയം യാത്രക്കാരിൽ എത്തിയിട്ടില്ല. യാത്ര വേളയിൽ സമയവും സൗകര്യവും എളുപ്പമാക്കുന്ന യുടിഎസ് ആപ്പിൽ എങ്ങനെ ടിക്കറ്റെടുക്കാം എന്ന് പരിശോധിക്കാം.

എന്താണ് യുടിഎസ് ആപ്പ്
റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവെ ആരംഭിച്ച മൊബൈൽ ആപ്പാണ് അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം. ഇന്ത്യൻ റെയിൽവേ - സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും യുടിഎസ് ആപ്പ് ലഭിക്കും.
നേരത്തെ സ്റ്റേഷനിൽ നിന്ന് നിശ്ചിത ദൂരത്ത് നിന്ന് മാത്രമെ യുടിഎസ് വഴി ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ അപ്ഡേറ്റ് പ്രകാരം സ്റ്റേഷനിൽ പതിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്ത് യാത്ര ആരംഭിക്കേണ്ട സ്റ്റേഷനിൽ നിന്ന് തന്നെ ടിക്കറ്റെടുക്കാൻ സാധിക്കും.
ഏതൊക്കെ ടിക്കറ്റെടുക്കാം
അൺ റിസർവ്ഡ് ടിക്കറ്റുകളാണ് യുടിഎസ് ആപ്പ് വഴി ലഭിക്കുക. യാത്ര ടിക്കറ്റ്, സീസൺ ടിക്കറ്റ്, പ്ലാറ്റ് ഫോം ടിക്കറ്റ് എന്നിവ ലഭിക്കും. ഇവ പേപ്പർലെസ്സ് / പേപ്പർ ടിക്കറ്റായി ലഭിക്കും. പേപ്പർ ടിക്കറ്റ് തിരഞ്ഞെടുത്താൽ റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിംഗ് മെഷിനിൽ നിന്ന് ടിക്കറ്റ് പ്രിന്റ് എടുക്കണം.
പുതിയ അപ്ഡേറ്റ്
നേരത്തെ, പുറപ്പെടൽ സ്റ്റേഷനിൽ നിന്ന് 20 മീറ്റർ ദൂരത്തിൽ നിന്നും പരമാവധി 5 കിലോമീറ്ററിനുള്ളിൽ നിന്നും മാത്രമേ യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ കഴിയൂ. അതിനാൽ, ആപ്പിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സ്റ്റേഷനുകൾക്ക് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു.
സ്‌റ്റേഷനിലെ ക്യുആർ കോഡ് സ്കാൻ ചെയ്‌ത് യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് പ്രവേശിച്ച് പേയ്‌മെന്റുമായി മുന്നോട്ട് പോയാൽ മതി. പേയ്‌മെന്റ് ഓപ്ഷനായി യുപിഐ അവതരിപ്പിച്ചതും യാത്രക്കാർക്ക് സൗകര്യമായി. റെയിൽവേ വാലറ്റ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴിയും പണമടയ്ക്കാം.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം
ബുക്കിംഗിനായി യുടിഎസ് ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ഫോണിന്റെ ജിപിഎസ് പ്രവർത്തനക്ഷമാകണം. രജിസ്ട്രേഷനായി മൊബൈൽ നമ്പർ, പേര്, പാസ്‌വേഡ്, തിരിച്ചറിയൽ കാർഡ്, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകണം. ഈ വിശദാംശങ്ങൾ നൽകിയ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് നൽകി കഴിഞ്ഞാൽ രജിസ്ട്രേഷൻ പൂർത്തിയാകും.
ആപ്പിലെ സാധാരണ ബുക്കിംഗ് എന്ന ഭാഗഗത്ത് ബുക്ക് ആൻഡ് ട്രാവൽ (പേപ്പർലെസ്) എന്ന ഭാഗം തിരഞ്ഞെടുത്താൽ, ജിപിഎസ് വഴി അടുത്തുള്ള സ്റ്റേഷൻ വിവരങ്ങൾ ലഭിക്കും. ഇത് തിരഞ്ഞെടുത്ത് ലക്ഷ്യസ്ഥാനത്തെ സ്റ്റേഷനും തിരഞ്ഞെടുക്കുക. യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി ഡിജിറ്റലായി പണം അടച്ചാൽ ആപ്പിൽ ടിക്കറ്റ് ജനറേറ്റ് ചെയ്യും. സ്റ്റേഷനുകളിൽ കാണുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്തും ടിക്കറ്റെടുക്കാം.
പോരായ്മകൾ
പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങുന്നതിനും സീസൺ ടിക്കറ്റുകൾ പുതുക്കുന്നതിനും സ്റ്റേഷനുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സാധിക്കും. എന്നാൽ, ടിക്കറ്റുകൾ പങ്കിടാൻ സാധിക്കില്ല. ടിക്കറ്റ് എക്സാമിനർമാർക്ക് ആപ്പ് തുറന്നാണ് ടിക്കറ്റ് കാണിക്കേണ്ടത്. ഫോൺ സ്വിച്ച് ഓഫായാൽ ടിക്കറ്റില്ലാത്ത യാത്രക്കാരായി പരിഗണിക്കും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications