വെള്ളിയാഴ്ച മുന്നേറിയ 4 ഓഹരികള്‍; ഈയാഴ്ച ക്ലച്ച് പിടിക്കുമോ? പട്ടികയില്‍ സണ്‍ ടിവിയും

വെള്ളിയാഴച് നേരിട്ട തിരിച്ചടിയോടെ പ്രധാന സൂചികയായ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ അനിശ്ചിതാവസ്ഥ സൂചിപ്പിക്കുന്ന 'ദോജി' കാന്‍ഡിലും ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ' ബെയറിഷ്' കാന്‍ഡിലുമാണ് രൂപപ്പെട്ടത്. വരുന്നയാഴ്ച നിഫ്റ്റി സൂചികയ്ക്ക് 15,360 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വീണ്ടും തിരിച്ചടിയ്ക്കുള്ള കളമൊരുങ്ങാം.

തുടര്‍ന്ന് 15,183 നിലവാരം തകര്‍ക്കപ്പെട്ട് നിഫ്റ്റി ക്ലോസ് ചെയ്താല്‍ 14,900- 14,800 നിലവാരത്തിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയേറും. വിദേശ നിക്ഷേപകരുടെ ലോങ്- ഷോര്‍ട്ട് ട്രേഡ് പൊസിഷന്‍ അനുപാതം 11 ശതമാനം എന്നത് വിപണി 'ഓവര്‍സോള്‍ഡ്' മേഖലയിലാണെന്ന് സൂചിപ്പിക്കുന്നു. ഇത് പുള്‍ബാക്ക് റാലിക്കുള്ള സാധ്യത അവശേഷിപ്പിക്കുന്നു.

ഡെല്‍റ്റ കോര്‍പ്

ഡെല്‍റ്റ കോര്‍പ്

കസീനോ, ഗെയിമിങ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഡെല്‍റ്റ കോര്‍പ്. ഹ്രസ്വകാലയളവില്‍ ഓഹരിയുടെ ചാര്‍ട്ടില്‍ ബെയറിഷ സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' ദൃശ്യമാണ്. എന്നാല്‍ വെള്ളിയാഴ്ച 12 ശതമാനത്തിലധികം മുന്നേറിയത് ശ്രദ്ധേയമായി. ഈ കുതിപ്പില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശുഭസൂചനയാണ്. ഇത് താഴ്ന്ന നിലവാരങ്ങളില്‍ വരുന്ന നിക്ഷേപ താത്പര്യത്തെയും സൂചിപ്പിക്കുന്നു.

ഹാമ്മര്‍

ഡെല്‍റ്റ കോര്‍പിന്റെ (BSE: 532848, NSE : DELTACORP) ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഹാമ്മര്‍' പാറ്റേണ്‍ പ്രകടമാണ്. ട്രെന്‍ഡ് റിവേഴ്‌സലിന്റെ മുന്നോടിയായി ഇത്തരം പാറ്റേണ്‍ തെളിയാറുണ്ട്. ആര്‍എസ്‌ഐ സൂചകം ഓവര്‍സോള്‍ഡ് മേഖലയില്‍ നിന്നും മാറി ബുള്ളിഷ് സൂചന നല്‍കുന്നു. വെള്ളിയാഴ്ച 184 രൂപയിലാണ് ക്ലോസ് ചെയ്തത്. സമീപ കാലയളവില്‍ ഓഹരിയുടെ വില 200- 225 രൂപയിലേക്ക് ഉയരാം. ഓഹരിയുടെ സപ്പോര്‍ട്ട് 160 രൂപ നിലവാരത്തിലുമാണ്.

എലിക്കോണ്‍ എന്‍ജിനീയറിങ്

എലിക്കോണ്‍ എന്‍ജിനീയറിങ്

നിര്‍മാണ മേഖലയിലേക്ക് ആവശ്യമായ ഇലട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് എലിക്കോണ്‍ എന്‍ജിനീയറിങ്. ഓഹരിയുടെ എല്ലാ കാലയളവിലുമുള്ള ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'റൗണ്ടിങ് ബോട്ടം' ഘടനയും തെളിഞ്ഞിട്ടുണ്ട്. 20, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്. ഇതും ബുളളിഷ് സൂചനയാണ് നല്‍കുന്നത്.

ബുള്ളിഷ്

ഓഹരി ഇടപാടുകളുടെ എണ്ണം കൂടുന്നതും ഇത് സാധൂകരിക്കുന്നു. ആഴ്ച, മാസ കാലയളവിലെ ആര്‍എസ്‌ഐ സൂചകം ബുള്ളിഷ് സൂചന നല്‍കുന്നു. വെള്ളിയാഴ്ച എലിക്കോണ്‍ എന്‍ജിനീയറിങ് (BSE: 505700, NSE : ELECON) ഓഹരി 6 ശതമാനം ഉയര്‍ന്ന് 260 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 280- 300 രൂപയിലേക്ക് ഓഹരി ഉയരാം. നിലവില്‍ ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖല 230- 220 നിലവാരത്തിലാണ്.

സണ്‍ ടിവി

സണ്‍ ടിവി

രാജ്യത്തെ മുന്‍നിര ടിവി ചാനലും ദക്ഷിണേന്ത്യയില്‍ മേധാവിത്തവുമുള്ള മീഡിയ കമ്പനിയാണ് സണ്‍ ടിവി നെറ്റ്‌വര്‍ക്ക്. ദീര്‍ഘകാല സപ്പോര്‍ട്ട് നിലവാരത്തില്‍ (400 രൂപ) നിന്നും ഓഹരി പിന്തുണയാര്‍ജിച്ചു. തിരികെ കയറ്റത്തില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്. നിലവില്‍ 20- ഡിഎംഎ നിലവാരത്തിന് മുകളിലേക്ക് ഓഹരി എത്തിയിട്ടുണ്ട്.

ഓവര്‍സോള്‍ഡ്

ദിവസ ചാര്‍ട്ടിലെ ആര്‍എസ്‌ഐ സൂചകം ഓവര്‍സോള്‍ഡ് മേഖലയില്‍ നിന്നും ബുള്ളിഷിലേക്ക് ചുവടുമാറ്റി. ഇതൊരു ബൗണ്‍സ്ബാക്ക് റാലിയെ സൂചിപ്പിക്കുന്നു. അതേസമയം വെള്ളിയാഴ്ച സണ്‍ ടിവി (BSE: 532733, NSE : SUNTV) ഓഹരികള്‍ 6 ശതമാനം ഉയര്‍ന്ന് 433 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 460- 485 രൂപ നിലവാരത്തിലേക്ക് ഉയരാം. ഓഹരിയുടെ സപ്പോര്‍ട്ട് 400 രൂപ നിലവാരത്തിലുമാണ്.

വെല്‍സ്പണ്‍ കോര്‍പ്

വെല്‍സ്പണ്‍ കോര്‍പ്

ഇന്ത്യയിലെ പ്രമുഖ പൈപ്പ് നിര്‍മാണ കമ്പനിയാണ് വെല്‍സ്പണ്‍ കോര്‍പ്. ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ഘടന പ്രകടമാണ്. കൂടാതെ ഓഹരി വിലയുടെ നീക്കം മുകളിലേക്കാണ് എന്നതും കുതിപ്പിന് അടിവരയിടുന്നു. 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരിയെത്തിയത് പോസിറ്റീവ് സൂചനയാണ്.

ഉയര്‍ന്ന്

ദിവസ, ആഴ്ച കാലയളവിലെ ആര്‍എസ്‌ഐ സൂചകം ബെയറിഷ് മേഖലയിലാണ്. ഇത് ഹ്രസ്വകാലയളവിലെ തിരുത്തലിനെ സൂചിപ്പിക്കുന്നു. അതേസമയം വെള്ളിയാഴ്ച വെല്‍സ്പണ്‍ കോര്‍പ് (BSE: 532144, NSE : WELCORP) 4 ശതമാനം ഉയര്‍ന്ന് 209 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 240- 260 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാം. ഇതിനുള്ള സപ്പോര്‍ട്ട് 185- 180 രൂപ നിലവാരത്തിലും പ്രതീക്ഷിക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X