അറ്റാദായം 79% കൂടി; വരിവരിയായി വരുന്നു പുതിയ കടകളും — കുതിക്കും ടാറ്റയുടെ ഈ റീടെയില്‍ സ്റ്റോക്ക്!

ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീടെയില്‍ കമ്പനിയാണ് ട്രെന്‍ഡ് ലിമിറ്റഡ്. ഡിസംബര്‍ പാദം ഗംഭീര സാമ്പത്തിക കണക്കുകളാണ് ട്രെന്‍ഡ് അറിയിക്കുന്നത്. കമ്പനിയുടെ അറ്റാദായം 79 ശതമാനം കുതിച്ച് 199 കോടി രൂപയായി; വരുമാനം 85 ശതമാനം കൂടി. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ വെസ്റ്റ്‌സൈഡിന്റെ വളര്‍ച്ചയാണ് ട്രെന്‍ഡ് ലിമിറ്റഡിന് കരുത്താവുന്നത്.

വളർച്ച

ഒക്ടോബര്‍ – ഡിസംബര്‍ കാലഘട്ടത്തില്‍ വെസ്റ്റ്‌സൈഡിന്റെ 'സെയിം-സ്‌റ്റോര്‍ സെയില്‍സ്' വളര്‍ച്ച (SSSG) 49 ശതമാനം ഉയര്‍ന്ന് കോവിഡിന് മുന്‍പുള്ള നിലയിലേക്ക് വന്നിട്ടുണ്ട്. SSSG എന്ന് കേട്ടിട്ട് സംശയമുണ്ടോ? റീടെയില്‍ വ്യവസായത്തില്‍ കമ്പനികളുടെ സാമ്പത്തിക മികവ് പരിശോധിക്കുന്ന അളവുകോലാണ് SSSG. ഒരു നിശ്ചിത കാലയളവില്‍ സ്ഥാപിത സ്റ്റോറുകള്‍ കുറിക്കുന്ന വരുമാനം താരതമ്യം ചെയ്ത് വിലയിരുത്താന്‍ ഇതു സഹായിക്കും.

 
റീടെയിൽ ശൃഖല

എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം മാര്‍ക്കറ്റ് പ്രവചിച്ച വരുമാന എസ്റ്റിമേറ്റുകള്‍ മുഴുവന്‍ കാറ്റില്‍ പറത്താന്‍ ട്രെന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ഇബിഐടിഡിഎ ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിച്ചതിന് തൊട്ടരികിലാണ്.

2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും റീടെയില്‍ ശൃഖലയില്‍ 425 -ല്‍പ്പരം സ്റ്റോറുകള്‍ (വെസ്റ്റ്‌സൈഡ് + സൂഡിയോ) സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, നാലാം പാദം കൂടുതല്‍ സ്റ്റോറുകള്‍ ആരോഗ്യകരമായി കമ്പനി കൂട്ടിച്ചേര്‍ക്കുമെന്ന് സാരം.

ടാർഗറ്റ് വില

ഈ പശ്ചാത്തലത്തില്‍ വിവിധ ബ്രോക്കറേജുകള്‍ സ്‌റ്റോക്കിലെ ടാര്‍ഗറ്റ് വില പുതുക്കുകയാണ്. ട്രെന്‍ഡില്‍ 'ബൈ' റേറ്റിങ് തുടരുന്ന ഐസിഐസിഐ സെക്യുരിറ്റീസ് ഡിസ്‌കൗണ്ടഡ് ക്യാഷ് ഫ്‌ളോ അടിസ്ഥാനപ്പെടുത്തി 1,250 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇപ്പോള്‍ അറിയിക്കുന്നത്. നേരത്തെ 1,230 രൂപയായിരുന്നു ബ്രോക്കറേജ് നിര്‍ദേശിച്ച ടാര്‍ഗറ്റ് വില.

സീസൺ

വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നാല്‍ മാത്രമേ കമ്പനിയുടെ പ്രകടനം താഴോട്ട് പോവുകയുള്ളൂ. സ്‌റ്റോക്കില്‍ ഐസിഐസിഐ സെക്യുരിറ്റീസ് കാണുന്ന പ്രധാന റിസ്‌ക്കും ഇതുമാത്രം.

ഉത്സവകാലം മെച്ചപ്പെട്ട ഡിമാന്‍ഡിനാണ് ട്രെന്‍ഡ് സാക്ഷിയായത്. വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നതും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതും ഉപഭോക്തൃ വികാരത്തെ സ്വാധീനിക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷം ആത്മവിശ്വാസം പകരുന്നതായി ട്രെന്‍ഡ് ചെയര്‍മാന്‍ നോയല്‍ എന്‍ ടാറ്റ പറയുന്നു.

 
പദ്ധതി

കമ്പനിയുടെ സ്റ്റാര്‍ ബാസാര്‍ ഗ്രോസറി ബിസിനസ് മോഡല്‍ ശരിയായ ദിശയിലാണെന്നും ഇദ്ദേഹം അറിയിക്കുന്നുണ്ട്. മത്സരവിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതും തദ്ദേശീയ/ സ്വന്തം ബ്രാന്‍ഡുകളില്‍ ശ്രദ്ധ ചെലുത്തുന്നതും വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്. മുന്നോട്ടുള്ള നാളുകളില്‍ ഈ ബിസിനസ് മോഡല്‍ വിപുലീകരിക്കാനാണ് ട്രെന്‍ഡ് ലിമിറ്റഡിന്റെ ഉദ്ദേശ്യം.

 
എസ്റ്റിമേറ്റുകൾ

മറ്റൊരു ബ്രോക്കറേജായ ഫിലിപ്പ് കാപ്പിറ്റലും ട്രെന്‍ഡ് ലിമിറ്റഡിലെ എസ്റ്റിമേറ്റുകള്‍ പുതുക്കിയത് കാണാം. 2022/23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം/ഇബിഐടിഡിഎ ചിത്രം യഥാക്രമം 6%/9.4%, 3.4%/10.6% എന്നിങ്ങനെയായി ഉയരുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു. കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കുന്നതും ശക്തമായ ബിസിനസ് റിക്കറവിയും മുന്‍നിര്‍ത്തിയാണ് ബ്രോക്കറേജ് സ്‌റ്റോക്കില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നത്.

ഓഹരി വ്യാപാരം

1,298 രൂപയാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന പുതിയ ടാര്‍ഗറ്റ് വില. മുന്‍പിത് 1,207 രൂപയായിരുന്നു. 2020-24 കാലയളവില്‍ റീടെയില്‍ വ്യവസായമേഖലയിലെ ഏറ്റവും മികച്ച വരുമാന/ഇബിഐടിഡിഎ വളര്‍ച്ച (20%/23%) കയ്യടക്കാനും ട്രെന്‍ഡിന് കഴിയുമെന്ന് ഫിലിപ്പ് കാപ്പിറ്റല്‍ പ്രവചിക്കുന്നുണ്ട്.

 
വില

വെള്ളിയാഴ്ച്ച 0.77 ശതമാനം ഇടിവിലാണ് കമ്പനി ഓഹരി ഇടപാടുകള്‍ അവസാനിപ്പിച്ചത്. 1,085 രൂപയില്‍ തുടങ്ങിയ വ്യാപാരം 1,067.30 രൂപയില്‍ തിരശ്ശീലയിട്ടു. ഈ വാരം 1.45 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 6.81 ശതമാനം വിലിയിടിവ് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,212 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 677.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ട്രെന്‍ഡ് ലിമിറ്റഡ് സാക്ഷിയാണ്. പിഇ അനുപാതം 551.45. ഡിവിഡന്റ് യീല്‍ഡ് 0.056 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X