വിപണിയില്‍ നിലവിളിയും കരച്ചിലും തുടരുകയാണ്. സെന്‍സെക്സില്‍ 1,456.74 പോയിന്റും നിഫ്റ്റിയില്‍ 427.40 പോയിന്റും വീതം തകര്‍ച്ച. രണ്ടര ശതമാനത്തിലധികമുള്ള ഇടിവ് കണ്ട് നിക്ഷേപകര്‍ തലയില്‍ കയ്യുംവെച്ച് നില്ക്കുന്നു. ആഗോള വിപണികളിലെ ഭീകരമായ വില്‍പ്പന, ഫെഡറല്‍ റിസര്‍വിന്റെ കടുപ്പമേറിയ തീരുമാനങ്ങള്‍, രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച, ആഭ്യന്തര പണപ്പെരുപ്പം എന്നിങ്ങനെ കാരണങ്ങള്‍ പലതുണ്ട് വിപണിയുടെ ഇന്നത്തെ വീഴ്ച്ചയ്ക്ക്.
തിങ്കളാഴ്ച്ച 52,846.70 എന്ന നിലയിലാണ് സെന്‍സെക്സ് തിരശ്ശീലയിട്ടത്. നിഫ്റ്റി 15,774.40 എന്ന നിലയിലേക്കും പിന്‍വാങ്ങി. എന്നാല്‍ ഈ ബഹളത്തിനിടെ ഒരു ടാറ്റ സ്റ്റോക്ക് തുടര്‍ച്ചയായി മൂന്നാം ദിനവും അപ്പര്‍ സര്‍ക്യൂട്ട് കാണുകയാണ്. ടാറ്റ സ്റ്റീലിന്റെ ഭാഗമായ ടിആര്‍എഫ് ലിമിറ്റഡാണ് ഈ വിരുതന്. തിങ്കളാഴ്ച്ചയും 5 ശതമാനം നേട്ടത്തില്‍ കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തി.
വെള്ളിയാഴ്ച്ച 148.20 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി പുതിയ വാരം തുടക്കത്തില്‍ത്തന്നെ 155.60 രൂപയില്‍ കാലുറപ്പിച്ചു. ദിവസം മുഴുവന്‍, വിപണിയില്‍ ചോരപ്പുഴ ഒഴുകിയിട്ടും, സ്റ്റോക്ക് ഈ നില കൈവിട്ടില്ല.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 13.58 ശതമാനം മുന്നേറ്റമാണ് ടിആര്‍എഫ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച്ച തൊട്ട് ടിആര്‍എഫ് ഓഹരികളില്‍ പുത്തനുണര്‍വ് കാണാം. 165 കോടി രൂപയുടെ നിക്ഷേപവുമായുള്ള ടാറ്റ സ്റ്റീലിന്റെ കടന്നുവരവ് ടിആര്‍എഫ് ഓഹരികളുടെ ശുക്രദശ തെളിയിച്ചു.
ടിആര്‍എഫ് കമ്പനിയിലെ പ്രധാന പ്രമോട്ടറാണ് ടാറ്റ സ്റ്റീല്‍. ടിആര്‍എഫ് ലിമിറ്റഡിന്റെ 16.50 കോടി ഓഹരികള്‍ ടാറ്റ സ്റ്റീല്‍ വാങ്ങിയെന്ന കാര്യം ഇരുകമ്പനികളും സംയുക്തമായാണ് വ്യാഴാഴ്ച്ച പ്രഖ്യാപിച്ചത്. ഇതോടെ നിക്ഷേപകരെല്ലാം ഇരച്ചെത്തി ടിആര്‍എഫ് ഓഹരികള്‍ തേടി.
നിലവില്‍ ടാറ്റ സ്റ്റീലിന് ടിആര്‍എഫ് ലിമിറ്റഡില്‍ 34.11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടിആര്‍എഫിന്റെ അധിക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ടാറ്റ സ്റ്റീലിന്റെ നിക്ഷേപം സഹായിക്കും.
ഊര്‍ജ്ജം, തുറമുഖം, സ്റ്റീല്‍, ഖനനം പോലുള്ള സുപ്രധാന വ്യവസായ മേഖലകള്‍ക്കായി വന്‍കിട ഉപകരണങ്ങളും സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ബിസിനസിലാണ് ടിആര്‍എഫ് ഏര്‍പ്പെടുന്നത്.
ബജാജ് ഫൈനാന്‍സ് (85.16 കോടി രൂപ), ഇന്‍ഫോസിസ് (64.34 കോടി രൂപ), ആര്‍ബിഎല്‍ ബാങ്ക് (63.78 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (59.69 കോടി രൂപ), ഐസിഐസിഐ ബാങ്ക് (58.21 കോടി രൂപ), ടാറ്റ മോട്ടോര്‍സ് (57.00 കോടി രൂപ), ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (54.71 കോടി രൂപ), ടിസിഎസ് (54.69 കോടി രൂപ), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (49.73 കോടി രൂപ) എന്നിവരാണ് തിങ്കളാഴ്ച്ച ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഏറ്റവുമധികം വ്യാപാരം ചെയ്യപ്പെട്ട ഓഹരികള്‍.
നിഫ്റ്റി സൂചികയില്‍ നെസ്ലെ ഇന്ത്യയും (0.47 ശതമാനം) ബജാജ് ഓട്ടോയും (0.01 ശതമാനം) മുന്നേറി. ബജാജ് ഫിന്‍സെര്‍വ് (-7.08 ശതമാനം), ബജാജ് ഫൈനാന്‍സ് (-5.46 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-5.23 ശതമാനം), ടെക്ക് മഹീന്ദ്ര (-5.22 ശതമാനം), ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് (-5.00 ശതമാനം) എന്നിവര്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ മുന്നിലെത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications