മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ കുടിയേറ്റക്കാർക്ക് "ഗ്രീൻ കാർഡുകൾ" നൽകുന്നത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. വിദേശികൾക്കുള്ള വർക്ക് വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എല്ലാ എച്ച് -1 ബി, എച്ച് -4 (എച്ച് -1 ബി വിസ ഉടമയുടെ പങ്കാളിയ്ക്ക്) വിസകളും ഈ വർഷം അവസാനം വരെ നിർത്തി വയ്ക്കുന്നതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഈ വിസകളിൽ ഇതിനകം യുഎസിലുള്ളവരെ ഈ റദ്ദാക്കൽ ബാധിക്കില്ല.
നിരോധിച്ച മറ്റ് വിസകൾ
മിക്ക വിദേശ വിദ്യാർത്ഥികളും യുഎസിൽ ബിരുദം നേടിയ ശേഷം യോഗ്യത നേടുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗും (ഒപിടി) ബാധിക്കപ്പെടാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പ്രവർത്തിക്കുന്നവർക്ക് ഒഴിവാക്കലുകൾ ഉണ്ടെങ്കിലും എൽ 1 വിസകളും (ഇൻട്രാകമ്പാനി ട്രാൻസ്ഫറിനായുള്ള) ജെ 1 വിസകളും (ഡോക്ടർമാരും ഗവേഷകരും വ്യാപകമായി ഉപയോഗിക്കുന്ന വിസ) താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
നടപടി താത്ക്കാലികം
പുതിയ നടപടികൾ താൽക്കാലികമാണെന്നും (ഡിസംബർ 31 വരെ) അമേരിക്കൻ തൊഴിലാളികൾക്ക് 525,000 തൊഴിലവസരങ്ങൾ ഇക്കാലയളവിൽ ഉറപ്പു വരുത്തമെന്നും അധികൃതർ അറിയിച്ചു. നിലവിലെ ലോട്ടറി സമ്പ്രദായത്തിന് പകരമായി മെറിറ്റ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തുന്ന എച്ച്-ഐബി വിസ പരിഷ്കരണത്തിന് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നവർക്ക് ജോലി ലഭിക്കുമെന്നും അമേരിക്കയ്ക്ക് മികച്ച പ്രതിഭകളെ ലഭിക്കുമെന്നും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഉയർന്ന തൊഴിലില്ലായ്മ
അമേരിക്കൻ തൊഴിലാളികളുടെ വിപണിയിൽ വിദേശ തൊഴിലാളികളുടെ സ്വാധീനം വളരെ കൂടുതലാണെന്നും പ്രത്യേകിച്ച് ഉയർന്ന തൊഴിലില്ലായ്മയുടെ നിലവിലെ അസാധാരണമായ അന്തരീക്ഷത്തിലാണ് അമേരിക്കയുടെ വിസ നിരോധനം. എന്നാൽ ഈ പ്രഖ്യാപനം 2020 ഡിസംബർ 31 വരെ മാത്രമുള്ളതാണെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
അമേരിക്കക്കാർക്ക് ഭീഷണി
എച്ച് -1 ബി, എച്ച് -2 ബി, ജെ, എൽ നോൺ-ഇമിഗ്രന്റ് വിസ പ്രോഗ്രാമുകളിലൂടെ അധിക തൊഴിലാളികളിൽ അമേരിക്കയിലെത്തുന്നത് കോവിഡ് -19 മൂലമുണ്ടായ അസാധാരണമായ പ്രതിസന്ധി അനുഭവിക്കുന്ന അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
