നിയന്ത്രണങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം; എച്ച് 1 ബി വിസ അപേക്ഷകരെ ബാധിക്കാന്‍ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം വിദേശ ജീവനക്കാര്‍ക്കുള്ള നിലവിലെ വിസ നിയന്ത്രണങ്ങളുടെ ഗണ്യമായ വിപുലീകരണം പരിഗണിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തില്‍ പല ഉന്നത ഉപദേശകരും ക്യാബിനറ്റ് അംഗങ്ങളും ചൊവ്വാഴ്ച ഒരു യോഗം ചേര്‍ന്നിരുന്നു. നിരവധി ക്ലാസ് വ്യക്തികള്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിനെക്കുറിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 22 -ന് ആരംഭിച്ച കുടിയേറ്റ പ്രക്രിയകള്‍ 60 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയാണ്.

ഇത് പുതിയ ഓര്‍ഡറുകള്‍ പുതുക്കലിനപ്പുറത്തേക്ക് പോകുമെന്ന് ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സംശയമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രൊഫഷണലുകള്‍ക്ക് ഏറ്റവും പ്രിയങ്കരമായ വിദേശ വര്‍ക്ക് വിസയാണ് എച്ച് 1 ബി. ട്രംപ് ഭരണകൂടത്തിന്റെ അത്തരമൊരു തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. എച്ച് 1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെടുകയും നിലവിലെ കൊറോണ വൈറസ് മഹാമാരിയുടെ സമയത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു.

സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

നിയന്ത്രണങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം; എച്ച് 1 ബി വിസ അപേക്ഷകരെ ബാധിക്കാന്‍ സാധ്യത

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് രോഗികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും സമ്പദ്‌വ്യവസ്ഥ വീണ്ടും ഉയരുമ്പോള്‍ അമേരിക്കക്കാര്‍ക്ക് ആദ്യം ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കുടിയേറ്റ പരിധി ആവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. ഒന്നുകില്‍ പ്രാരംഭഘട്ടമെന്നോണം 60 ദിവസത്തേക്കോ അല്ലെങ്കില്‍ 120 -ല്‍ കൂടുതല്‍ ദിവസത്തോക്കോ പുതിയ എച്ച് 1ബി, എച്ച് 2 ബി, എച്ച് 4 ഇഎബി, എല്‍ 1 ഇന്‍ട്രാ കമ്പനി വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ലോബിസ്റ്റുകള്‍ അറിയിച്ചു.

ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

കൊറോണ വൈറസ് മൂലം തൊഴില്‍രഹിതിരായ അമേരിക്കക്കാരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം ആവിഷ്‌ക്കരിച്ചതെങ്കിലും അഭിഭാഷകരും ലോബികളും പിന്നീട് ഇതില്‍ നിന്ന് പുറകോട്ട് പോയി. എന്നാല്‍, ഈ വിഷയത്തിലൊരു ദ്രുതഗതിയിലുള്ള അഭിപ്രായ അഭ്യര്‍ത്ഥനയോട് അമേരിക്കന്‍ വൈറ്റ് ഹൗസ് പ്രതികരിച്ചില്ലെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് കൂട്ടിച്ചേര്‍ത്തു.

English summary

trump planning to expand restrictions h 1b visa applicants may get affected | നിയന്ത്രണങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം; എച്ച് 1 ബി വിസ അപേക്ഷകരെ ബാധിക്കാന്‍ സാധ്യത

trump planning to expand restrictions h 1b visa applicants may get affected
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X