ഓഹരി വിപണിയിൽ വമ്പൻ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയാണ് ഡൊണാൾഡ് ട്രംപിൻ്റെ താര്ഫ് പ്രഖ്യാപനങ്ങൾ നടന്നത്. ഇതോടെ ഏഷ്യൻ വിപണികളും യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും ഇടിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിക്കുകയും യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 10% അടിസ്ഥാന താരിഫ് ഏർപ്പെടുത്തുകയും ചെയ്തതിനാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം ഇന്ന് താഴ്ന്ന നിലയിൽ തുറക്കാനാണ് സാധ്യത.
ബുധനാഴ്ച, ആഭ്യന്തര ഇക്വിറ്റി വിപണി ഉയർന്നിരുന്നു. നിഫ്റ്റി 50 സൂചിക 23,300 ലെവലിന് മുകളിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 592.93 പോയിൻറ് അഥവാ 0.78 ശതമാനം ഉയർന്ന് 76,617.44 ലും നിഫ്റ്റി 166.65 പോയിൻറ് അഥവാ 0.72 ശതമാനം ഉയർന്ന് 23,332.35 ലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
"വിമോചന ദിനം" താരിഫുകൾ
'വിമോചന ദിനം' അഥവാ ലിബറേഷൻ ഡേ എന്നായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് പ്രഖ്യാപന ദിനത്തെ കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. 180-ലധികം രാജ്യങ്ങൾക്കാണ് ട്രംപ് കടുത്ത താരിഫ് ചുമത്തിയത്. അതിനാൽ ഈ കാര്യത്തിൽ ഒരു രാജ്യത്തിനും പ്രത്യേക പരിഗണന ലഭിച്ചിട്ടില്ല. അതിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ജപ്പാന് 24 ശതമാനം താരിഫ് ചുമത്തി. എന്നാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും തായ്വാനിൽ 32 ശതമാനവുമാണ് താരിഫ് ചുമത്തുന്നത്.

ഓരോ രാജ്യത്തിനും പ്രത്യേക താരിഫുകൾ ഏർപ്പെടുത്തുന്നു, ഒപ്പം 10 ശതമാനം അടിസ്ഥാന താരിഫും ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. പക്ഷേ രസകരമായ കാര്യമെന്തെന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എസ് ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നിരക്കാണ് ചുമത്തിയത്.
ആഗോള വ്യാപാരം ന്യായമായ രീതിയിൽ നടത്തി യു.എസിൻ്റെ നിർമ്മാണ തൊഴിലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമമായാണ് അദ്ദേഹം ഈ പുതിയ താരിഫ് നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ ഈ പുതിയ താരിഫ് നയങ്ങൾ അമേരിക്കയുടെ സാമ്പത്തിക രംഗത്തെ തകിടം മറിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഉയർന്ന പരപ്പെരുപ്പ സാധ്യതക്കും സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തിലേക്കും ഇത് വഴിയൊരുക്കിയേക്കാം.
താരിഫ് പ്രഖ്യാപനത്തിനു മുന്നേ....
താരിഫ് പ്രഖ്യാപനത്തിന് മുമ്പ്, യു.എസ് വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതായത് എസ് & പി 500 കഴിഞ്ഞ സെഷനിൽ 0.7% ഉയർന്ന് 5,670.97 ൽ എത്തി. ടെസ്ല 6 ശതമാനത്തിലധികം ഇടിഞ്ഞുവെങ്കിലും പിന്നീട് മുന്നോട്ടേക്ക് ഉയർന്നു. അതായത് 5.3 ശതമാനമാണ് ഈ ഓഹരികൾ ഉയർന്നത്. യുണൈറ്റഡ് എയർലൈൻസ് 4.6 ശതമാനം ഉയർന്നതോടെ എയർലൈൻ ഓഹരികൾ നഷ്ടങ്ങളിൽ നിന്ന് കരകയറി.
ബോണ്ട് വിപണിയിലും വമ്പൻ മാറ്റങ്ങൾ പ്രതിഫലിച്ചു. 10 വർഷത്തെ യുഎസ് ട്രഷറി നോട്ടിലെ വരുമാനം 4.11 ശതമാനത്തിനും 4.18 ശതമാനത്തിനും ഇടയിൽ ഉയർന്നു. ഇത് സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള അനിശ്ചിതത്വത്തെ പ്രതിഫലിപ്പിക്കുന്നു. വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ഇടിയുന്നു. യു.എസ് ബെഞ്ച്മാർക്ക് ക്രൂഡ് ബാരലിന് 2.08 ഡോളർ ഇടിഞ്ഞ് 69.63 ഡോളറിലെത്തിയപ്പോൾ ബ്രെന്റ് ക്രൂഡ് ബാരലിന് 2.06 ഡോളർ ഇടിഞ്ഞ് 72.89 ഡോളറിലെത്തി.
ഇന്ത്യയും താരിഫും..
ഇന്ത്യയിൽ 26 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത്. അതായത് ഇന്ത്യൻ കമ്പനികളായ ടാറ്റ മോട്ടോഴ്‌സ്, സംവർദ്ധന മദർസൺ തുടങ്ങിയ ഓട്ടോ ഓഹരികളെ ഈ താരിഫ് നയം ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഐടി മേഖലയും വലിയ സമ്മർദ്ദത്തിൽ അകപ്പെട്ടേക്കാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications