ബിഎസ്ഇ മിഡ് കാപ്പ്, സ്മോള്‍ കാപ്പ് സൂചികകള്‍ 3 ശതമാനം ഉയര്‍ച്ചയോടെയാണ് കഴിഞ്ഞവാരം പിന്നിട്ടത്. കഴിഞ്ഞവര്‍ഷത്തെ ദീപാവലി തൊട്ട് ഇതുവരെയുള്ള കണക്കെടുത്താല്‍ ബിഎസ്ഇ മിഡ് കാപ്പ് 61 ശതമാനവും സ്മോള്‍ കാപ്പ് 80 ശതമാനവും വീതം നേട്ടം കൊയ്തത് കാണാം.
എന്തായാലും നിഫ്റ്റിയില്‍ തിരുത്തല്ഘട്ടം ആരംഭിച്ചിരിക്കുന്നു. മുന്നോട്ടുള്ള നാളുകളില്‍ വിപണി സമ്മര്‍ദ്ദത്തില്‍ വ്യാപാരം നടത്താനാണ് സാധ്യത. ഇപ്പോഴുള്ള തിരുത്തല്‍ കൂടുതല്‍ നിക്ഷേപത്തിനുള്ള അവസരമായാണ് നിക്ഷേപകര്‍ ഉറ്റുനോക്കേണ്ടത്.
ഇതിനിടെ, നടപ്പു വര്‍ഷം മള്‍ട്ടിബാഗര്‍ ഓഹരികളാണ് വലിയ കയ്യടി നേടുന്നത്. നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകര്‍ തിരിച്ചുനല്‍കുന്ന ഓഹരികളാണ് മള്‍ട്ടിബാഗര്‍മാര്‍. ഈ അവരത്തില്‍ 2021 -ല്‍ നിക്ഷേപകര്‍ക്ക് അതിശയിപ്പിക്കുന്ന ലാഭം സമര്‍പ്പിച്ച 5 മള്‍ട്ടിബാഗര്‍ ഓഹരികളെ ചുവടെ പരിചയപ്പെടാം.
ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ്
വ്യാവസായികാടിസ്ഥാനത്തില്‍ ഇരുമ്പയിര് ഉപയോഗിച്ച് 'സ്പോഞ്ച് ഇരുമ്പ്' ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ്. ആകസ്മികമായ ബാധ്യതകള്‍ ഒടുക്കാന്‍ കമ്പനിയുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 2,763.71 ശതമാനം നേട്ടമാണ് ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ് തിരിച്ചുകൊടുത്തത്. ഇക്കാലയളവില്‍ നിഫ്റ്റി സ്മോള്‍ കാപ്പ് 100 സൂചിക 74.57 ശതമാനമാണ് ഉയര്‍ന്നതും. കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച (471.59 ശതമാനം) കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനെ (51.58 ശതമാനം) മറികടന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ് 48.44 ശതമാനം ലാഭ വളര്‍ച്ചയും 34.73 ശതമാനം വരുമാന വളര്‍ച്ചയുമാണ് രേഖപ്പെടുത്തുന്നത്. ഈ കാലഘട്ടത്തില്‍ കമ്പനിയുടെ ബാധ്യത 32.06 കോടി രൂപയിലേക്കും ചുരുങ്ങി. ഇതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷത്തെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ചിത്രം ഒരല്‍പ്പം മോശമാണ്.
എന്തായാലും 414.02 എന്ന ആരോഗ്യകരമായ പലിശ കവറേജ് അനുപാതം ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസിന്റെ ഭേദപ്പെട്ട സാമ്പത്തിക നിലയാണ് പറഞ്ഞുവെയ്ക്കുന്നത്. 165.70 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 8). ഈ വര്‍ഷം ഇതുവരെ 4,181.65 ശതമാനം നേട്ടം ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ് നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 3.87 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ഗീത റിന്യൂവബിള്‍ എനര്‍ജി
വായു, ജലം, സൗരോര്‍ജ്ജം എന്നിവ വഴി വൈദ്യുത ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗീത റിന്യൂവബിള്‍ എനര്‍ജി. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനിക്ക് കടങ്ങളില്ല. 2021 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പലിശ നിരക്കുകള്‍ക്ക് ഗീത റിന്യൂവബിള്‍ എനര്‍ജി ചിലവഴിച്ചത്. തൊഴില്‍ ചിലവുകള്‍ക്കായി 50.42 ശതമാനവും വകയിരുത്തി.
കഴിഞ്ഞ മൂന്നു വര്‍ഷവും കമ്പനിയുടെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ് (ആര്‍ഓഇ) നെഗറ്റീവ് നിലയില്‍ തുടരുന്നു. 2010 -ല്‍ സ്ഥാപിതമായ ഗീത റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് ഇന്ന് 85.37 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് കമ്പനിയാണ്. 197.25 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 8). ഈ വര്‍ഷം ഇതുവരെ 2,713.84 ശതമാനം നേട്ടം ഗീത റിന്യൂവബിള്‍ എനര്‍ജി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 7.01 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ടിടിഐ എന്റര്‍പ്രൈസ്
ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ടിടിഐ എന്റര്‍പ്രൈസ്. 1981 -ല്‍ സ്ഥാപിതമായ കമ്പനി ഇന്ന് 96.54 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ്പ് ബിസിനസാണ്. ഓഹരികളിലും സെക്യുരിറ്റികളിലും നിക്ഷേപം നടത്തുന്നതിനൊപ്പം ഹ്രസ്വ-ദീര്‍ഘകാല ഫൈനാന്‍സിങ് സേവനങ്ങളും ടിടിഐ എന്‍ര്‍പ്രൈസ് നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടിടിഐ എന്റര്‍പ്രൈസിന് കടബാധ്യതകളില്ല. കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച (433.61 ശതമാനം) കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനെ (48.12 ശതമാനം) മറികടന്നതും കാണാം.
ഇതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടിടിഐ എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തന വരുമാനം -29.34 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇക്കാലയളവില്‍ കമ്പനിയുടെ പ്രോവിഷനുകള്‍ 361.54 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 2,614.29 ശതമാനം ലാഭം ടിടിഐ എന്‍ര്‍പ്രൈസ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജനുവരി ഒന്നിന് 1.33 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (ഇന്ത്യ)
വാഹനങ്ങളുടെ ടയറുകളില്‍ ഉപയോഗിക്കുന്ന 'ബീഡ് വയര്‍' നിര്‍മാണത്തിലാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡ് പ്രധാനമായും ഏര്‍പ്പെടുന്നത്. ടയര്‍ ബീഡ് വയറുകളുടെ കയറ്റുമതിയിലും ഇവര്‍തന്നെ മുന്നില്‍. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളിലേക്കും കമ്പനി ശ്രദ്ധ തിരിക്കുന്നുണ്ട്. അനന്ദ്നാഥ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഫാര്‍മ്സ് പ്രവൈറ്റ് ലിമിറ്റഡിന് കീഴിലാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ പ്രവര്‍ത്തനം.
ഇത്തവണ കമ്പനിയുടെ വാര്‍ഷിക വില്‍പ്പന വളര്‍ച്ച (111.24 ശതമാനം) കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിനെ (-12.95 ശതമാനം) മറികടന്നിട്ടുണ്ട്. 1962 -ല്‍ സ്ഥാപിതമായ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡ് ഇന്ന് 25,343.90 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ്പ് കമ്പനിയാണ്. 13,305.50 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 8). ഈ വര്‍ഷം ഇതുവരെ 2,761.40 ശതമാനം നേട്ടം നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. ജനുവരി ഒന്നിന് 465 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ജെഐടിഎഫ് ഇന്‍ഫ്രാലോജിസ്റ്റിക്സ്
ഖരമാലിന്യങ്ങളുടെയും മലിനജലത്തിന്റെയും സംസ്കരണത്തിന് ഇന്ത്യയില്‍ പേരുകേട്ട കമ്പനിയാണ് ജിന്‍ഡാല്‍ ഐടിഎഫ്. ലോജിസ്റ്റിക്സ് രംഗത്തും ഗതാഗത ഉപകരണങ്ങളുടെ ഫാബ്രിക്കേഷന്‍ രംഗത്തും കമ്പനി സാന്നിധ്യമറിയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,059.33 ശതമാനം നേട്ടമാണ് ഈ സ്റ്റോക്ക് നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചത്. ഇക്കാലയളവില്‍ നിഫ്റ്റി സ്മോള്‍ കാപ്പ് 100 സൂചിക പോലും 74.57 ശതമാനം മാത്രമേ ഉയര്‍ന്നിട്ടുള്ളൂ.
ഇതേസമയം, തുടര്‍ച്ചയായി നാലാം പാദത്തിലും നഷ്ടം കുറിച്ചുകൊണ്ടാണ് ജിന്‍ഡാല്‍ ഐടിഎഫിന്റെ പ്രയാണം. കഴിഞ്ഞ ത്രൈമാസപാദം 40.62 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചു. 221.80 രൂപയാണ് സ്റ്റോക്കിന്റെ ഇപ്പോഴത്തെ വില (നവംബര്‍ 8). ഈ വര്‍ഷം ഇതുവരെ 1,682.96 ശതമാനം നേട്ടം ജിന്‍ഡാല്‍ ഐടിഎഫ് നിക്ഷേപകര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനുവരി ഒന്നിന് 12.44 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
