ഇന്ത്യാക്കാരെ സംബന്ധിച്ച് ജീവിതത്തിലെ അവിഭാജ്യ ഘടകമായി ആധാർ കാർഡ് മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും ആധാറുമായി ബന്ധപ്പെട്ട സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിരവധി കേൾക്കാം. ഈ പശ്ചാത്തലത്തിൽ പുതിയ ട്വിറ്റർ ഹെൽപ്പ്ലൈനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ കാർഡിന് പുതുതായി അപേക്ഷിക്കാൻ, കാർഡിൽ മാറ്റങ്ങൾ വരുത്താൻ, ഫോട്ടോ/മൊബൈൽ നമ്പർ മാറ്റാൻ, വിലാസം മാറ്റാൻ തുടങ്ങിയ സംശയങ്ങൾക്കെല്ലാം യുഐഡിഎഐ ഏർപ്പെടുത്തിയിരിക്കുന്ന ട്വിറ്റർ ഹെൽപ്പ് ലൈനുകൾ വഴി ഉത്തരം തേടാം.
UIDAI എന്ന ട്വിറ്റർ അക്കൌണ്ട് മുഖേന ആധാറുമായി ബന്ധപ്പെട്ട പുതിയ വാർത്തകളും സുപ്രധാന അറിയിപ്പുകളും കേന്ദ്രം അതിവേഗം ജനങ്ങളിലെത്തിക്കും. ആധാർ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ട്വിറ്ററിൽ കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥരെ അധികൃതർ ചുമതലപ്പെടുത്തിയിട്ടുണ്ട്. Aadhaar_Care എന്ന ഹാൻഡിൽ ടാഗ് ചെയ്തു വേണം ചോദ്യങ്ങൾ ഉന്നയിക്കാൻ. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ, ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകും.

ആധാർ ഓഫീസ് ദില്ലി (UIDAIDelhi), ആധാർ ഓഫീസ് മുംബൈ (UIDAIMumbai), ആധാർ ഓഫീസ് നോർത്ത് ഈസ്റ്റ് (IDUIDAIGuwahati), ആധാർ ഓഫീസ് റാഞ്ചി (UIDAIRanchi), ആധാർ ഓഫീസ് ഹൈദരാബാദ് (UIDAI ഹൈദരാബാദ്), ആധാർ ഓഫീസ് ഉത്തർപ്രദേശ് (IDUIDAILucknow, ആധാർ ഓഫീസ് ചണ്ഡിഗഡ് (UIDAIChandigarh), ആധാർ ഓഫീസ് ബെംഗളൂരു (UIDAIBengaluru) എന്നിങ്ങനെ പ്രധാന നഗരങ്ങൾ അടിസ്ഥാനപ്പെടുത്തിയും ഹെൽപ്പ്ലൈനുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
