കമ്പനികൾക്ക് പുതിയ കരാർ ലഭിക്കുമ്പോൾ ഓഹരിയിൽ കുതിപ്പുണ്ടാകുന്നത് സാധാരണ കാഴ്ചയാണ് അല്ലേ. ആ മുന്നേറ്റം കൃത്യമായി കണ്ടെത്തുകയും ഓഹരി വാങ്ങുകയും ചെയ്താൽ നിക്ഷേപകർക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. ആ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കരാർ ലഭിച്ച രണ്ട് കമ്പനിയുട വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്
ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും കപ്പൽ നിർമ്മാണ ആവശ്യകതകൾ നിറവേറ്റുന്ന, പ്രതിരോധ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഒരു പ്രധാന കപ്പൽ നിർമ്മാണ കമ്പനിയാണ് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് അഥവാ ജിആർഎസ്ഇ. ഇത് വാണിജ്യ, നാവിക കപ്പലുകൾ നിർമ്മിക്കുകയും നന്നാക്കുകയും ചെയ്യുന്നു. കൊൽക്കത്തയാണ് ആസ്ഥാനം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 14.32 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1,132.80 രൂപ എന്നതാണ് ജിആർഎസ്ഇയുടെ നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 30.41 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ ഏകദേശം 29 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. 44.06 ശതമാനമാണ് ആറ് മാസത്തെ വളർച്ച.
ഒരു വർഷത്തിനിടെ 137.01 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ജിആർഎസ്ഇ ഓഹരിക്ക് സാധിച്ചു. 2024 മാർച്ചിൽ എഫ്ഐഐകളും ഡിഐഐകളും കമ്പനിയിലെ തങ്ങളുടെ ഓഹരി വർധിപ്പിച്ചു.

പുതിയ കരാർ
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിൽ നിന്നും പുതിയ കരാർ ജിആർഎസ്ഇ നേടിയിട്ടുണ്ട്. ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജറിൻ്റെ നിർമ്മാണത്തിനുള്ള കരാറിന്‍റെ തുക ഏകദേശം 1.65 യു.എസ്.ഡിയാണ്. ഈ കരാർ പൂർത്തിയാകുന്നതോടെ കപ്പൽ നിർമ്മാണ വ്യവസായത്തിൽ ജിആർഎസ്ഇയുടെ സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കാൻ സാധിക്കും. 2023 ഡിസംബർ 31-ലെ കണക്കനുസരിച്ച് 23,592 കോടി രൂപയാണ് കമ്പനിയുടെ ഓർഡർ ബുക്ക്.
2. വാരി റിന്യൂവബിൾസ് ടെക്നോളജീസ് ലിമിറ്റഡ്
1999-ല്‍ സ്ഥാപിതമായതും പുനരുപയോഗ ഊര്‍ജ സ്രോതഹുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുമായ സ്ഥാപനമാണ് വാരി റിന്യൂവബിൾസ് ടെക്നോളജീസ് ലിമിറ്റഡ്. ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ഉപദേശങ്ങളും സേവനങ്ങളും പ്രധാനം ചെയ്യുന്നു. വിപണികളില്‍ മികച്ച സ്ഥാനമുണ്ട്.
ശരവേഗതയിൽ കുതിച്ച ഓഹരി
ബിഎസ്ഇയിൽ 2,088.50 രൂപ എന്നതാണ് വാരി റിന്യൂവബിൾസ് ടെക്നോളജീസ് ലിമിറ്റഡിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 16.43 ശതമാനത്തിന്‍റെ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ 648 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി നേടിയത്. ഒരു വർഷം കൊണ്ട് 1152 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
2024 മാർച്ചിൽ പ്രൊമോട്ടർമാരുടെ ഓഹരി 74.46 ശതമാനവും എഫ്ഐഐകളുടെ കൈവശം 0.20 ശതമാനവും ഡിഐഐകളുടെ ഓഹരി 0.01 ശതമാനവുമാണ്.

പുതിയ കരാർ
4.89 കോടി രൂപയുടെ പുതിയ കരാറാണ് വാരി റിന്യൂവബിൾസ് ടെക്നോളജീസിന് ലഭിച്ചത്. 1 വർഷത്തെ ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ് സർവീസ് ഉൾപ്പെടെ, ടേൺകീ അടിസ്ഥാനത്തിൽ 700 കിലോ വാട്ട് ഡിസി ശേഷിയുള്ള സോളാർ പവർ പ്രോജക്ടിന്‍റെ നിർമാണത്തിനുള്ളതാണ് കരാർ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications