ഈ വാരം വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്നത് ഇതാണ്, വാങ്ങാൻ രണ്ട് ഓഹരികൾ, കാരണം ഇത്

കഴിഞ്ഞ വാരം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായിരുന്നില്ല. വലിയ ഇടിവ് ഓഹരി സൂചികകളിലുണ്ടായി. എന്നാൽ വെള്ളിയാഴ്ച തിരിച്ചു വരവ് നടത്താൻ സൂചികകൾക്ക് സാധിച്ചു. ബാങ്കിംഗ്, ഓട്ടോ, മെറ്റൽ ഓഹരികളിലെ വാങ്ങൽ വിപണിക്ക് താങ്ങായി. സെൻസെക്സ് 599.34 പോയിൻ്റ് ഉയർന്ന് 73,088.33 ലും നിഫ്റ്റി 151.20 പോയിൻ്റ് ഉയർന്ന് 22,147 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1.5 ശതമാനത്തിന്‍റെ ഇടിവാണ് കഴിഞ്ഞ വാരത്തിൽ സെൻസെക്സും നിഫ്റ്റിയും നേരിട്ടത്.

ഈ ആഴ്ച എന്താണ് പ്രതീക്ഷ..?

കഴിഞ്ഞ ആഴ്ച സംഭവിച്ചത് പോലെ ഇറാൻ-ഇസ്രായേൽ സംഘർഷം ഈ ആഴ്ചയിലും ഓഹരി വിപണിയിൽ ചാഞ്ചാട്ടങ്ങളുണ്ടാക്കാനാണ് സാധ്യത. അതോടൊപ്പം ത്രൈമാസ വരുമാനം, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവർത്തനങ്ങൾ എന്നിവയും സൂചികകളുടെ വികാരത്തെ സ്വാധീനിക്കും. ബ്രെൻ്റ് ക്രൂഡ് ഓയിലിലെ പ്രവണതകളും ഡോളറിനെതിരെ രൂപയുടെ വിനിമയവും നിർണായക ഘടകങ്ങളായിരിക്കും.

എടാ മോനേ..! ഈ ആഴ്ച  ഈ രണ്ട് ഓഹരി വാങ്ങാം

വരാനിരിക്കുന്ന കാലയളവിൽ, ബുള്ളിഷ് ആക്കം നിഫ്റ്റിയുടെ തിരിച്ചുവരവിനെ 22,300 എന്ന നിലയിലേക്ക് നയിച്ചേക്കാമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റായ രൂപക് ദേ വിലയിരുത്തുന്നത്. കൂടാതെ, 22,300-ന് മുകളിലുള്ള ഉറച്ച മുന്നേറ്റം 22,600-ലേക്ക് നീണ്ട റാലിക്ക് തുടക്കമിടും. എന്നാൽ നേരെമറിച്ചായാൽ ക്ലോസിംഗ് അടിസ്ഥാനത്തിൽ പിന്തുണ 22,000 ൽ നിൽക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഈ ആഴ്ച വാങ്ങാൻ രൂപക് ദേ വിലയിരുത്തുന്ന 2 ഓഹരികൾ ഏതൊക്കെ എന്ന് നമുക്ക് നോക്കം.

1. ഐസിഐസിഐ ബാങ്ക്

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ നിലവിലെ ഓഹരി വില എൻഎസ്ഇയിൽ 1068 രൂപയാണ്. 1.19 ശതമാനം നേട്ടമാണ് ഓഹരി വെള്ളിയാഴ്ച നേടിയത്. കഴിഞ്ഞ ഒരു മാസം 2 ശതമാനത്തിന്‍റെ ഇടിന് ഐസിഐസിഐ ബാങ്ക് ഓഹരി നേരിട്ടിട്ടുണ്ട്. 14.84 ശതമാനം ലാഭമാണ് കഴിഞ്ഞ ആറ് മാസത്തിനെ ബാങ്ക് ഓഹരിയുടെ നേട്ടം.

ടാർഗെറ്റ് വില: ₹ 1,125 | സ്റ്റോപ്പ് ലോസ്: ₹ 1,044

എടാ മോനേ..! ഈ ആഴ്ച  ഈ രണ്ട് ഓഹരി വാങ്ങാം

നിർണായകമായ ഹ്രസ്വകാല ചലിക്കുന്ന ശരാശരിയേക്കാൾ ഓഹരി പിന്നോട്ട് പോയി. അതോടൊപ്പം ആപേക്ഷിക ശക്തി സൂചിക അഥവാ ആർഎസ്‌ഐ ഒരു ബുള്ളിഷ് ക്രോസ്ഓവറിനെ സൂചിപ്പിക്കുന്നു. കൂടാതെ, പ്രതിദിന ചാർട്ടിൽ മറഞ്ഞിരിക്കുന്ന ബുള്ളിഷ് വ്യതിചലനം പ്രകടമാണ്. ഹ്രസ്വകാലത്തേക്ക്, സ്റ്റോക്ക് 1,105/1,125 എന്നതിലേക്കും അതിനുമപ്പുറത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്.

2. സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളാണ് സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ. 127.35 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 6.93 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ ഏകദേശം 9.50 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 79.75 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ മുന്നേറ്റം.

ടാർഗെറ്റ് വില: ₹ 135 | സ്റ്റോപ്പ് ലോസ്: ₹ 122

ഓഹരിയുടെ നിലവിലെ ട്രേഡിംഗ് സ്ഥാനം ഹ്രസ്വകാല 21-ദിവസത്തെ ചലിക്കുന്ന ശരാശരിക്ക് മുകളിലായതിനാൽ, ബുള്ളിഷ് ആക്കം പ്രകടമാണ്. ഈ വികാരത്തെ ആപേക്ഷിക ശക്തി സൂചിക കൂടുതൽ പിന്തുണയ്‌ക്കുന്നു. സ്റ്റോപ്പ് ലോസ് 122-ലും ടാർഗെറ്റ് 135-ലും നിശ്ചയിക്കുന്നത് ഓഹരിയുടെ ബുള്ളിഷ് വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X