മലയാളികളുടെ ഇഷ്ട തൊഴിൽ ലോക്കേഷനാണ് എന്നും മിഡിൽ ഈസ്റ്റ്. ഇതിൽ തന്നെ യുഎഇയിൽ വലിയൊരളവിൽ മലയാളി സമൂഹം തൊഴിലെടുക്കുന്നുണ്ട്. പ്രവാസ ജീവിതത്തിനിടെ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നൊരാളാണെങ്കിൽ യുഎഇയിലെ പാർട്ട്ടൈം ജോലികളെ പറ്റി അറിയാം. മികച്ച അവസരങ്ങൾ കണ്ടെത്തിയാൽ പ്രതിമാസം 10,000 ദിർഹം വരെ സമ്പാദിക്കാൻ സാധിക്കുന്ന തൊഴിലുകളുണ്ട്. ഇതിന്റെ സാധ്യതകളും നിയമ വശങ്ങളും പരിശോധിക്കാം.
മണിക്കൂറിന് വേതനം
യുഎഇയിലെ മിക്ക പാർട്ട് ടൈം ജോലികളും മണിക്കൂറിനാണ് വേതനം നൽകുന്നതെന്ന് വിവിധ റിക്രൂട്ട് മാനേജർമാരെ അടിസ്ഥാനപ്പെടുത്തി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരന്റെ കഴിവുകൾ, വ്യവസായം, തൊഴിലാളികളുടെ ആവശ്യകത എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വരുമാനം കണക്കാക്കുക. തൊഴിലുടമയുടെ ഭാഗം പരിഗണിച്ചാൽ, പാർട്ട് ടൈം തൊഴിലാളികളെ ഉപയോഗിച്ച് ഹ്രസ്വകാല പ്രോജക്റ്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സീസണൽ ഡിമാൻഡുകൾ കൃത്യമായി കൈകാര്യം ചെയ്യാനും സഹായിക്കും.

പെർമിറ്റ് നേടണം
യുഎഇ നിയമപ്രകാരം ഒന്നിലധികം കമ്പനികളിൽ ജീവനക്കാർക്ക് തൊഴിലെടുക്കാം. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് പെർമിറ്റ് നേടിയ ശേഷം മാത്രമെ ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലിയെടുക്കാൻ സാധിക്കുകയുള്ളൂ. സ്വദേശി തൊഴിലാളികൾക്കും വിദേശ തൊഴിലാളികൾക്കും ഇത് ബാധകമാണ്. പെർമിറ്റിലാതെ തൊഴിലെടുത്താൽ റിക്രൂട്ടിംഗ് കമ്പനിക്ക് വലിയ പിഴ ഈടാക്കും.
വരുമാനം എത്ര വരെ
തൊഴിലവസരം ലഭിക്കുന്ന സെക്ടർ, പ്രവൃത്തി പരിചയം, ജോലിയുടെ ഉത്തരവാദിതവം, കാലയളവ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎഇയിലെ പാർട്ട് ടൈം ജോലിയുടെ വരുമാന സാധ്യതകൾ കണക്കാക്കുന്നതെന്ന് ഓൺ പോയിന്റ് പോർട്ടൽ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഡയമണ്ട് ഫെയേഴ്സ് പറഞ്ഞു.
ഒരു മണിക്കൂറിന് ശരാശരി 75 ദിർഹം മുതൽ 150 ദിർഹം വരെ വരുമാനം ലഭിക്കാം. എന്നാൽ മണിക്കൂറുകളുടെ എണ്ണം, ജോലി, ജോലി പരിചയം എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് ഫെയേഴ്സ് പറഞ്ഞു. മാസത്തിൽ 10,000 ദിർഹം എന്നത് 2,23,271.75 രൂപ വരും.
ഓൺ പോയിന്റ് പോർട്ടലിൽ പാർട്ട് ടൈം ജോലിക്കായി 9,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, എന്റർടൈൻമെന്റ് മേഖലകളിലായി വെയിറ്റർമാർ, ഹോസ്റ്റസ്, മോഡലുകൾ, ഇവന്റ് സ്റ്റാഫ്, ബ്രാൻഡ് അംബാസഡർമാർ എന്നിങ്ങനെ 1,400 പാർട്ട് ടൈം ജോലികൾ കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ജോലി സമയം
പാർട്ട് ടൈം ജോലികളിൽ ദിവസത്തിൽ 4 മുതൽ 7 മണിക്കൂർ വരെ മാത്രമാണ് ജോലി ചെയ്യേണ്ടിവരുന്നത്. ഇത് വഴക്കവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും ഉറപ്പ് നൽകുന്നു. മണിക്കൂർ നിരക്കുകൾ, ജോലിയുടെ ഉത്തരവാദിത്തങ്ങൾ, ജോലി ചെയ്ത മണിക്കൂറുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വരുമാനം വ്യത്യാസപ്പെടാം.
അതേസമയം, പാർട്ട് ടൈം തൊഴിൽ കരാറുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ജോലി സമയം സംബന്ധിച്ച് യുഎഇ നിയമത്തിൽ പറയുന്നില്ല. അനുയോജ്യമായ ഒരു പാർട്ട് ടൈം ജോലിക്ക് ആഴ്ചയിൽ 6 മുതൽ 20 മണിക്കൂർ വരെ ജോലി സമയം ഉണ്ടായിരിക്കുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
തൊഴിലവസരങ്ങൾ ഇവിടെ
പാർട്ട്ടൈം ജോലികൾക്ക് വിവിധ മേഖലകളിൽ വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, കൺസ്യൂമർ സർവീസ് റപ്രസെന്റേറ്റീവ്, കണ്ടന്റ് ക്രിയേറ്റർ, ഫുഡ് ഡെലിവറി ഡ്രൈവർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഇവന്റ് കോർഡിനേറ്റർ, ബ്രാൻഡ് അംബാസഡർ അല്ലെങ്കിൽ പ്രൊമോട്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഐടി കൺസൾട്ടന്റ്, നെറ്റ്‌വർക്ക് തുടങ്ങിയ റോളുകളിൽ അവസരങ്ങൾ കാണാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications