യുഎഇ ഗോൾഡൻ വിസയെ കുറിച്ച് അറിയാത്തവരുണ്ടോ? ഏതൊരാളും ആഗ്രഹിക്കുന്ന ഈ വിസ പ്രോഗ്രാം വിപുലീകരിച്ചു. ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരുന്നത്. 2019ലാണ് ഗോൾഡൻ വിസ പ്രോഗ്രാം യുഎഇ അവതരിപ്പിക്കുന്നത്. ഇതിലൂടെ തിരഞ്ഞെടുക്കുന്ന വിദേശ പൗരൻമാർക്ക് 10 വർഷത്തെ റെസിഡൻസി അനുവാദം നൽകുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മറ്റും വിവിധ മേഖലകളിൽ സംഭാവന നൽകുന്ന വ്യക്തികളെയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
യോഗ്യതയുള്ള പ്രൊഫഷണലുകൾ, നിക്ഷേപകർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്ക് കൂടുതൽ സ്ഥിരതയോടും സുരക്ഷയോടും കൂടി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഗോൾഡൻ വിസ പ്രോഗ്രാമിലൂടെ സാധിക്കും. ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ ഗോൾഡൻ വിസ പ്രോഗ്രാം വിപുലീകരിക്കുന്നു എന്നാണ് ഏറ്റവും പുതിയ വാർത്ത. ഇതിൻ്റെ ഭാഗമായി 10 വർഷത്തെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ കൂടുതൽ പ്രൊഫഷണലുകൾക്ക് അവസരം തുറക്കുന്നു. നിലവിൽ 5 വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്സുകൾ, അധ്യാപകർ, കണ്ടൻ്റ് ക്രിയേറ്റർമാർ, കായിക മേഖലയിലെ പ്രൊഫഷണലുകൾ, ആഡംബര നൗകയുള്ള ഉടമകൾ തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഓരോന്നും വിശദമായി നോക്കാം;
1. ദീർഘകാല സേവനമുള്ള നഴ്‌സുകൾക്ക്...
മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച്, ദുബായിൽ 15 വർഷത്തിലേറെ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ പ്രഖ്യാപനം. "ആരോഗ്യകരമായ ഒരു സമൂഹം കൈവരിക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും നഴ്‌സുമാർ അനിവാര്യമാണെന്ന്" അദ്ദേഹം പറഞ്ഞു.

2. അധ്യാപകർക്ക്
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ പ്രൊഫഷണലുകൾക്ക് ഇപ്പോൾ 10 വർഷത്തെ ഗോൾഡൻ വിസ ഉറപ്പാക്കാം. അക്കാദമിക് മികവ് പ്രകടിപ്പിക്കുകയും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സംഭാവന നൽകുകയും ചെയ്ത സ്‌കൂളുകൾ, പ്രീ- സ്കൂളുകൾ, സർവകലാശാലകൾ എന്നിവയിലെ അധ്യാപകർക്ക് മാത്രമായി ഈ അവസരം തുറന്നിരിക്കുന്നു. കുടുംബ സ്‌പോൺസർഷിപ്പും അനുവദനീയമാണ്. റാസ് അൽ ഖൈമ നോളജ് ഡിപ്പാർട്ട്‌മെന്റിന്റെ (RAK DOK) പിന്തുണയോടെ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർ, പ്രിൻസിപ്പൽമാർ, മുതിർന്ന ജീവനക്കാർ എന്നിവർക്കായി റാസ് അൽ ഖൈമ സമാനമായ വിസ അവതരിപ്പിച്ചിട്ടുണ്ട്.
3. കണ്ടൻ്റ് ക്രിയേറ്റർമാർ
സോഷ്യൽ മീഡിയ വളർന്ന ഈ കാലത്ത് യുഎഇ ഇപ്പോൾ കണ്ടൻ്റ് ക്രിയേറ്റർമാർ, ചലച്ചിത്ര നിർമ്മാതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവർക്ക് ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നു. ജനുവരിയിൽ നടന്ന 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയിലാണ് ഈ വിഭാഗം അവതരിപ്പിച്ചത്. യോഗ്യരായവർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം, മാത്രമല്ല ഇവർക്ക് സ്പോൺസർ ആവശ്യമില്ല.
4. ഇ-സ്‌പോർട്‌സ്, ഗെയിമിംഗ് പ്രൊഫഷണലുകൾക്കായി
കായിക രംഗത്തിൻ്റെ വളർച്ചക്കു വേണ്ടി ദുബായ് പ്രോഗ്രാം ഫോർ ഗെയിമിംഗ് 2033 (DPG33) ന്റെ ഭാഗമായി ഗെയിമിംഗിലും ഇ-സ്‌പോർട്‌സിലും പ്രൊഫഷണലുകൾക്ക് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ ആരംഭിച്ചു. അപേക്ഷകർക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. മാത്രമല്ല ഇവർക്ക് ദുബായ് കൾച്ചറിൽ നിന്ന് അംഗീകാരം നേടുകയും വേണം.
5. ആഡംബര നൗകയുടെ ഉടമകൾക്കായി
അബുദാബി ഗോൾഡൻ ക്വെയ് സംരംഭത്തിലൂടെ ആഡംബര നൗക ഉടമകൾക്കായി അബുദാബി ഗോൾഡൻ വിസക്കുള്ള പുതിയ വിഭാഗം അവതരിപ്പിച്ചു. അപേക്ഷകർക്ക് കുറഞ്ഞത് 40 മീറ്റർ നീളമുള്ള ഒരു സ്വകാര്യ നൗക ഉണ്ടായിരിക്കണം. നിർമ്മാതാക്കൾ, ഇൻഷുറർമാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ നൗകയുമായി ബന്ധപ്പെട്ട ബിസിനസുകളിലെ എക്സിക്യൂട്ടീവുകൾക്കും പങ്കാളികൾക്കും ഈ വിസ ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications