നിങ്ങൾ ദുബായിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ അധ്യാപകനാണോ? എങ്കിൽ ഇത്തവണത്തെ ബമ്പർ ഓഫർ ലഭിക്കുന്നത് നിങ്ങൾക്കായിരിക്കും. ദുബായിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അവരുടെ സത്യസന്ധമായ പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് പ്രത്യേക സമ്മാനം ഉണ്ടാവും. ലോക അധ്യാപക ദിനമായി ആചരിക്കുന്ന ഒക്ടോബർ 5ന് യു.എ.ഇ സർക്കാർ അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ഇതൊരു ബമ്പർ ലോട്ടറിക്ക് തുല്യമായ സമ്മാനമാണ്.
ഒക്ടോബർ 15 ഇന്നലെ മുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് അധ്യാപകർക്കുള്ള ഈ ഗോൾഡൻ വിസ അനുവദിക്കണമെന്ന് നിർദ്ദേശിച്ചത്.

ദുബായ് ഗോൾഡൻ വിസ
വിദേശത്ത് നിന്നും ജോലി ചെയ്യാനോ പഠിക്കാനോ യു.എ.ഇയിൽ എത്തിയ ആളുകൾക്ക് ഒരു പ്രാദേശിക സ്പോൺസറിന്റെ ആവശ്യമില്ലാതെ ദീർഘകാലത്തേക്ക് താമസിക്കാൻ അനുവദിക്കുന്ന താമസാനുമതിയാണ് ഗോൾഡൻ വിസ. തുടക്കത്തിൽ വിദഗ്ധരായ പ്രൊഫഷണലുകളെയാണ് ഗോൾഡൻ വിസ നൽകിയത്. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, മുൻനിര തൊഴിലാളികൾ എന്നിവർക്കെല്ലാം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ വ്യാപകമായി പലർക്കും ഗോൾഡൻ വിസ ലഭിക്കാറുണ്ട്.
ദുബായ് ഗോൾഡൻ വിസ ആനുകൂല്യങ്ങൾ
ആറ് മാസത്തേക്കുള്ള ഒരു എൻട്രി വിസ ലഭിക്കുന്നു. ഇത് വഴി താമസത്തിനുള്ള മറ്റു തടസ്സങ്ങളെല്ലാം ഒഴിവാക്കപ്പെടുന്നു. 5 മുതൽ 10 വർഷം വരെയാണ് ഒരു റസിഡൻസ് വിസയുടെ കാലാവധി. അതിനു ശേഷം മാത്രം ഇത് പുതുക്കിയാൽ മതി. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മറ്റു സ്പോൺസർമാരുടെ ആവശ്യമില്ലാതെ തന്നെ ദുബായിൽ താമസിക്കാൻ സാധിക്കുന്നു.
കുടുംബവുമൊത്ത് താമസിക്കാനും സാധിക്കും. നിങ്ങളുടെ ഒരു ഗോൾഡൻ വിസയിൽ മൊത്തം കുടുംബവും ഉൾപ്പെടുന്നു. ഇതിൽ പരിധിയില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാനുള്ള ഓപ്ഷനും ഉൾപ്പെടുന്നുണ്ട്. ഗോൾഡൻ വിസ ഹോൾഡർ മരിച്ചാലും പെർമിറ്റ് അവസാനിക്കുന്നത് വരെ മറ്റു കുടുംബാംഗങ്ങൾക്ക് യു.എ.ഇയിൽ തുടരാം.
അധ്യാപകരുടെ ഗോൾഡൻ വിസ
അധ്യാപകരുടെ യോഗ്യത കണക്കാക്കുന്നത് പ്രധാനമായും അവരുടെ അധ്യാപനത്തിന്റെ നേട്ടങ്ങളെ കണക്കാക്കിയാണ്. പ്രധാനമായും ദുബായിലെ സ്കൂളുകളിൽ അവരുടെ വിദ്യാഭ്യാസ രീതിയും സ്കൂളുകളിലും വിദ്യാർത്ഥികളിലും അവർ ചെലുത്തിയ സ്വാധീനവും അടിസ്ഥാനമാക്കിയാണ്. ഇതിൽ ചില ഘടകങ്ങൾ താഴെ പറയുന്നതാണ്.
*വിദ്യാർത്ഥികളുടെ പഠന രീതിയും അവരുടെ പഠനത്തിലെ മികവ്
*സമപ്രായക്കാരിൽ നിന്നുമുള്ള പ്രതികരണം
*ദുബായിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ എന്തെല്ലാം
വിദ്യാഭ്യസത്തിനായി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായ് എജ്യുക്കേഷൻ സ്ട്രാറ്റജി 2033 യുമായി ഈ സംരംഭം യോജിക്കുന്നു. ഗോൾഡൻ വിസക്ക് അപേക്ഷിക്കുമ്പോൾ പ്രൊഫഷണൽ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നൽകേണ്ടി വരും. മാത്രമല്ല നിങ്ങളുടെ എമിറെയ്റ്റ്സ് ഐ.ഡി അല്ലെങ്കിൽ യു.എ.ഇ പാസ് വെച്ചാണ് ഗോൾഡൻ വിസക്കായി രജിസ്ട്രർ ചെയ്യുന്നത്.
യു.എ.ഇയിൽ എങ്ങനെയാണ് ഇന്ത്യൻ അധ്യാപകർ എത്തുന്നത്
ദുബായിൽ നിരവധി പ്രൈവറ്റ് സ്കൂളുകളിൽ ഇന്ത്യൻ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. നിലവിൽ അവരുടെ ഒദ്യോഗിക നമ്പറുകൾ ലഭ്യമല്ല. എന്നാൽ ഈ ഗോൾഡൻ വിസ പ്രഖ്യാപനത്തിലൂടെ അവരെ യു.എ.ഇയിൽ കൂടുതൽ പ്രവർത്തിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2019-ൽ യു.എ.ഇ സർക്കാർ തങ്ങളുടെ സ്കൂളുകളിലേക്ക് യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതിനായി ഇന്ത്യയിൽ ഒരു റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിച്ചു. ഈ ഇന്ത്യൻ അധ്യാപകർക്ക് ഏകദേശം 16,000 ദിർഹം (ഏകദേശം 304,017 രൂപ) പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പഴയ റിപ്പോർട്ടുകൾ പ്രകാരം വ്യക്തമാവുന്നത്. ഈ ശമ്പളം ഇന്ത്യയിലെ അധ്യാപകരുടെ ശരാശരി ശമ്പളത്തേക്കാൾ വളരെ കൂടുതലാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications