യുഎഇയിൽ ഈ മേഖലകളിൽ തൊഴിലവസരങ്ങൾ; ഇനി കുറഞ്ഞ ചെലവിൽ ദുബായിൽ ജോലി കണ്ടെത്താം; വിസകളറിയാം

മലയാളിയുടെ ജോലി പ്രതീക്ഷകളിൽ ആദ്യ ഇടമായി ഇന്നും യുഎഇ തുടരുകയാണ്. അതിനാൽ യുഎഇയിലെ തൊഴിൽ സാധ്യതകൾ ഉയരുന്നത് മലയാളികളെ സംബന്ധിച്ച അനുകൂലമായ ഘടകമാണ്. 2024 ൽ വിവിധ മേഖലകളിൽ വിദ​ഗ്ധരായ തൊഴിലാളികളുടെ ആവശ്യം വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ യുഎഇയിലെ തൊഴിൽ വിപമി കുതിപ്പിലാണ്.

കോവിഡിന് ശേഷം ​ഗണ്യമായ വളർച്ച കൈവരിച്ച റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, വ്യാപാരം, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ഇനിയും തൊഴിൽ സാധ്യതകളുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

യുഎഇ തിരക്കേറിയ ലോകത്ത് ജോലി ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഓൺലൈൻ അപേക്ഷകളോടൊപ്പം നേരിട്ട് യുഎഇയിലെത്തി ജോലി തിരയുരുന്നത് ജോലി സാധ്യതയ്ക്ക് മുൻതൂക്കം ലഭിക്കും. യുഎഇയിൽ ജോലി ആവശ്യവുമായി വരുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വിസയും ചെലവുകളും പരിശോധിക്കാം.

യുഎഇയിൽ ഈ മേഖലകളിൽ തൊഴിലവസരങ്ങൾ; ഇനി കുറഞ്ഞ ചെലവിൽ ദുബായിൽ ജോലി കണ്ടെത്താം; വിസകളറിയാം

ടൂറിസ്റ്റ് വിസ

വിനോദസഞ്ചാരത്തിനായി യുഎഇയിലേക്കുള്ള യാത്ര ആരംഭിക്കാൻ ടൂറിസ്റ്റ് വിസ മതിയാകും. 30 ദിവസം അല്ലെങ്കില്‍ 60 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി വിസ ഉപയോഗപ്പെടുത്താം. 30 ദിവസത്തേക്ക് വിസ നീട്ടി നല്‍കും.700 യുഎഇ ദിര്‍ഹമാണ് വിസ ചെലവ്.

വിസിറ്റ് വിസ

60 ദിവസമാണ് വിസ കാലാവധി. സിംഗില്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയില്‍ അനുവദിക്കും. സുഹൃത്തുകളെയും കുടുംബാംഗങ്ങളെയും കാണുന്നതിനും ബിസിനസ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ വിസയാണിത്. 750 ദിര്‍ഹമാണ് വിസ ചെലവ്.

ജോബ് സെർച്ച് വിസ

യുഎഇയിൽ ഒരു ഗ്യാരന്ററുടെ ആവശ്യമില്ലാതെ ജോലി സാധ്യതകൾ തേടാൻ വിദേശിയർക്ക് അനുവാദം നൽകുന്ന വിസയാണ് ജോബ് സെർച്ച് അഥവാ തൊഴിൽ അന്വേഷക വിസ. ഒന്നോ അതിലധികമോ സന്ദർശനങ്ങൾ ഇതിലൂടെ സാധിക്കും. ഫോട്ടോ, 6 മാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ട്, ഒരു സർവകലാശാല ബിരുദം എന്നിവയാണ് തൊഴിലന്വേഷക വിസ ലഭിക്കാനുള്ള യോ​ഗ്യത.

സ്മാർട്ട് സേവന സംവിധാനത്തിലേക്ക് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ വിസ നടപടികളിലേക്ക് കടക്കും. 60 ദിവസത്തേക്ക് 200 ദിർഹവും 90 ദിവസത്തേക്ക് 300 ദിർഹവും 120 ദിവസത്തേക്ക് 400 ദിർഹവുമാണ് തൊഴിലന്വേഷക വിസയ്ക്കുള്ള ഫീസ്.

ട്രാന്‍സിസ്റ്റ് വിസ

യുഎഇയിലുള്ള ചെറിയ ലെഓവര്‍ സൗകര്യങ്ങള്‍ക്കാണ് ട്രാന്‍സിസ്റ്റ്് വിസ ഉപയോഗിക്കുന്നത്. 48 മണിക്കൂറിലേക്ക് സൗജന്യമായും 96 മണിക്കൂര്‍ നീളുന്നവയ്ക്ക് 50 ദിര്‍ഹവുമാണ് ചെലവ്. യുഎഇ വഴി കണക്ടിംഗ് വിമാനങ്ങള്‍ തേടുന്നവര്‍ക്ക് ഉരകരമാപ്രദമാണ്.

ഫ്രീലാന്‍സ് വിസ

ഫ്രീലാൻസർമാർക്ക് വേണ്ടി അവതരിപ്പിച്ച ഫ്രീലാൻസ് വിസ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കൈവശമുള്ള ഏത് കമ്പനിയുമായും പ്രവർത്തിക്കാൻ രണ്ട് വർഷത്തേക്ക് അവസരം നൽകുന്നു. തൊഴില്‍ വിസയുടെ എല്ലാ നേട്ടങ്ങളും ഫ്രീലാന്‍സ് വിസയ്ക്ക് ലഭിക്കും. ഫ്രീലാന്‍സ് വിസയുള്ളവര്‍ക്ക് ഏത് കമ്പനിയിലും ജോലി ചെയ്യാം.2 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഫ്രീലാന്‍സ് വിസയ്ക്ക് 6,500 ദിര്‍ഹമാണ് ചെലവ്.

തൊഴില്‍വിസ

2 വര്‍ഷത്തേക്കാണ് തൊഴില്‍ വിസ അനുവദിക്കുന്നത്. യുഎഇയില്‍ നിയമപരമായി ജോലി ചെയ്യുന്നതിന് തൊഴില്‍ വിസ ആവശ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക് തൊഴില്‍ വിസയാണ് അനുവദിക്കുന്നത്. ദീര്‍ഘകാല ജോലി സാധ്യതകള്‍ തിരയുന്നവര്‍ക്ക് ഈ വിസയാണ് ലഭിക്കുക. 5,000 ദിര്‍ഹമാണ് വിസ ഫീസ്.

റസിഡന്‍സ് വിസ

2 അല്ലെങ്കില്‍ 3 വര്‍ഷത്തേക്കാണ് റസിഡന്‍സ് വിസ അനുവദിക്കുന്നത്. യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയാണിത്. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ ഉപകാരപ്പെടും. റസിഡന്‍സ് വിസയ്ക്ക് സ്‌പോണ്‍ഷര്‍ഷിപ്പ് ആവശ്യമാണ്. സ്‌പോണ്‍സര്‍, മറ്റ് ഘടകങ്ങള്‍ ആശ്രയിച്ചാണ് വിസ കാലയളവ് തീരുമാനിക്കുക. വിസ ചെലവ് 3500 ദിര്‍ഹം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X