നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്നവരോ അതോ ബിസിനസ് യാത്രകൾ നടത്തുന്നവരോ ആണോ? അതിൻ്റെ ഭാഗമായി വിദേശത്തേക്ക് പോവാനുള്ള പ്ലാനുണ്ടോ? എങ്കിൽ അതിന് ബെസ്റ്റ് ഓപ്ഷൻ യു.എ.ഇ തന്നെയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) പുതിയ 90 ദിവസത്തെ വിസ അവതരിപ്പിച്ചു. അതിനാൽ വിനോദസഞ്ചാരികൾക്കും ബിസിനസ്സ് സന്ദർശകർക്കും കുടുംബങ്ങൾക്കും ഇനി എളുപ്പത്തിൽ ഒരു പ്രാദേശിക സ്പോൺസറുടെ ആവശ്യം ഇല്ലാതെ യു.എ.ഇയിലേക്ക് യാത്ര ചെയ്യാം,
90 ദിവസത്തെ വിസാ സൗകര്യത്തിൽ പ്രാദേശിക സ്പോൺസറുടെ ആവശ്യം ഇല്ലാതാക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ മൾട്ടിപ്പിൾ-എൻട്രി വിസ ഒരു വർഷത്തിൽ 180 ദിവസം വരെ കാലാവധി നീട്ടാൻ കഴിയും. അന്തർദേശീയ യാത്രകൾ ചെയ്യുന്നവർക്ക് ഈ സൗകര്യം കൂടുതൽ ലളിതമാക്കുന്നു. ടൂറിസം മേഖലയെ കൂടുതൽ മികച്ചതാക്കുവാനും നിക്ഷേപ അവസരങ്ങൾ തേടുന്ന പ്രൊഫഷണലുകളെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് യു.എ.ഇ ഈ നീക്കത്തെ കാണുന്നത്.
അപേക്ഷകന്റെ യോഗ്യത അറിയാം...
90 ദിവസത്തെ വിസക്ക് അപേക്ഷിക്കുവാൻ യാത്രക്കാർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. നിങ്ങളുടെ കൈവശം കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. സാമ്പത്തിക സ്രോതസ്സ് തെളിയിക്കുന്ന പ്രൂഫ്, ഒരു യാത്രാ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ആവശ്യമായി വരും.
അതിനാൽ ഇവയെല്ലാം കൈവശം വെക്കേണ്ടതുണ്ട്. അപേക്ഷാ പ്രക്രിയ ലളിതമാണ് - ഔദ്യോഗിക പോർട്ടലുകൾ വഴി ഓൺലൈനായി രേഖകൾ സമർപ്പിക്കുക, ഫീസ് അടയ്ക്കുക, ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ ഇമെയിൽ വഴി അംഗീകൃത ഇ-വിസ സ്വീകരിക്കുക.

90 ദിവസത്തെ യു.എ.ഇ വിസയുടെ പ്രധാന സവിശേഷതകൾ അറിയാം..
കാലാവധി: 90 ദിവസം (പ്രതിവർഷം 180 ദിവസം വരെ നീട്ടാവുന്നതാണ്)
എൻട്രി ടൈപ്പ്: മൾട്ടിപ്പിൾ എൻട്രി
സ്പോൺസർ ആവശ്യകത: ആവശ്യമില്ല.
ആർക്കൊക്കെ അപേക്ഷിക്കാം: വിനോദസഞ്ചാരികൾ, ബിസിനസ് സന്ദർശകർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം യോഗ്യരാണ്.
അപേക്ഷാ നടപടിക്രമം: GDRFA അല്ലെങ്കിൽ ICA UAE വെബ്സൈറ്റ്/ആപ്പ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ചെലവ്: 700 ദിർഹം കൈവശമുണ്ടായിരിക്കണം. കൂടാതെ 2000 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഇത് റീഫണ്ട് ചെയ്യുന്നതാണ്.
പ്രോസസ്സിംഗ് സമയം: 5-7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്യും.
അധിക സമയം താമസിച്ചാൽ പിഴയുണ്ട്: പ്രതിദിനം 50 ദിർഹം വീതം ഈടാക്കും
യു.എ.ഇ എല്ലാവർക്കും എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന രാജ്യമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ വിസ പരിഷ്കരണം. കൂടുതൽ ആളുകൾക്ക് താമസം അനുവദിക്കുന്നതിലൂടെ, ടൂറിസം മേഖലക്ക് വരുമാനം വർദ്ധിപ്പിക്കാനും, ബിസിനസ് വിപുലീകരണം പ്രോത്സാഹിപ്പിക്കാനും, പ്രവാസികൾക്ക് അവരുടെ കുടുംബങ്ങളെ ദീർഘമായ സന്ദർശനങ്ങൾക്കായി കൊണ്ടുവരാനും ഈ നയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാത്രമല്ല ഭരണപരമായ തടസ്സങ്ങളിൽ മാറ്റം കൊണ്ടു വരുന്നതിലൂടെ യാത്രാ ആസൂത്രണം കൂടുതൽ സുഗമമാക്കുകയും, ടൂറിസം, നിക്ഷേപം, പ്രൊഫഷണൽ അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു മികച്ച ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ വളരാനും ഈ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഇത് ആഗോള തലത്തിലും യു.എ.ഇയ്ക്ക് മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാവും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications