വിദേശത്തേക്ക് തൊഴിലന്വേഷകരായ മലയാളികളിൽ കൂടുതൽ പേർക്കും ഇന്നും പ്രീയം ഗൾഫ് രാജ്യങ്ങളോടാണ്. ഇതിൽ യുഎഇയിൽ വലിയ സാധ്യത മലയാളികൾ കാണുന്നുണ്ട്. മികച്ച സമ്പദ്‍വ്യവസ്ഥയുള്ള യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ മേഖലകളിൽ മലയാളി സാന്നിധ്യമുണ്ട്. പുതിയ അവസരങ്ങളെ തേടുന്നവരാണെങ്കിൽ സ്വകാര്യ മേഖലയിലെ ഒഴിവുകളെ പരിഗണിക്കാവുന്നതാണ്. യുഎഇയിലെ വിവിധ കമ്പനികളിൽ ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർ മുതൽ ബിരുദധാരികൾ വരെയുള്ളവർക്കുള്ള ചില ഒഴിവുകൾ നോക്കാം.
അക്കൗണ്ടന്റ്
അൽ നഹിയ ഗ്രൂപ്പിന്റെ ദുബായ് ഓഫീസിലേക്ക് അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. ഓൺഷോർ, ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലകൾ, അനുബന്ധ വ്യവസായങ്ങൾ, ഇൻഫ്രാസ്ട്രക്ചർ മാർക്കറ്റുകൾ എന്നിവയ്ക്കായി ജോലിക്കാരെ നിയമിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന കമ്പനിയാണിത്.
കമ്പനിയിലുടനീളമുള്ള പേറോൾ പ്രക്രിയകൾ, വിതരണക്കാരുടെ ഇൻവോയ്സുകൾ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യുക, കരാർ ചെലവുകൾ രേഖപ്പെടുത്തുകയും ഇവ കമ്പനിയുടെ നയം അനുസരിച്ചാണോ എന്ന് പരിശോധിക്കുക എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്വങ്ങൾ. പേയ്‌മെന്റുകൾ, ചെക്കുകൾ, ബാങ്ക് ട്രാൻസ്ഫർ, ജീവനക്കാരുടെ കുടിശ്ശികകൾ പരിശോധിച്ച് സെറ്റിൽമെന്റ് എന്നിവയും അക്കൗണ്ടന്റിന്റെ ഉത്തരവാദിതമാണ്.
അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ ജോലി പരിചയമാണ് കമ്പനി ആവശ്യപ്പെടുന്നത്. ക്വിക്ക്ബുക്ക്സ് അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയർ പരിചയവും ആവശ്യമാണ്. നിയമനത്തിന്റെ ഭാഗമായി അക്കൗണ്ടിംഗ് സ്കിൽ പരിശോധന നടത്തും. ജോലിയെ പറ്റി കൂടുതൽ അറിയാനും അപേക്ഷിക്കാനും ഈ ലിങ്ക് സന്ദർശിക്കുക.

ഫിനാൻസ് എക്സിക്യൂട്ടീവ്
ആഗോള ഹോസ്പിറ്റാലിറ്റി വിപണിയിൽ സാന്നിധ്യമുള്ള ജുമൈറ ഗ്രൂപ്പിന്റെ സ്ഥാപനമായ ജുമൈറ ഹോട്ടൽ ആൻഡ് റിസോർട്ടിലാണ് ഒഴിവുകൾ. ദുബായ് ഹോൾഡിംഗിന്റെ ഭാഗമായ കമ്പനിക്ക് മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ 26 വസ്തുക്കളുണ്ട്. 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 9,000-ത്തിലധികം ജീവനക്കാർ കമ്പനിക്കുണ്ട്.
ജുമൈറ ഗ്രൂപ്പിന്റെ 5 സ്റ്റാർ ഹോട്ടലായ ജുമൈറ സബീൽ സാറേയിൽ ഫിനാൻസ് എക്സിക്യൂട്ടീവ്- അക്കൗണ്ട് റിസീവബിൾ തസ്തികയിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ദുബായിലാണ് അവസരം ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗിലുള്ള കോളേജ് ബിരുദവും മിഡില്‍ ഈസ്റ്റില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ജോലി പരിചയം കമ്പനി ആവശ്യപ്പെടുന്നു. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്ക് സന്ദർശിക്കുക.
വെയിറ്റർ
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, തുർക്കി എന്നിവിടങ്ങളിൽ 4,5 സ്റ്റാർ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ബ്രാൻഡാണ് റോട്ടാന ഹോട്ടൽ ആൻഡ് റിസോർട്ട്. കമ്പനിയുടെ അബുദാബിയിലുള്ള അൽ റൗദ അർജാൻ എന്ന 4 സ്റ്റാർ ഹോട്ടലിലേക്കാണ് വെയിറ്ററുടെ ജോലി ഒഴിവുള്ളത്. ഹോട്ടലിന്റെ ഭാഗമായുള്ള റസ്റ്റോറന്റിൽ പ്രൊഫഷണൽ സേവനങ്ങൾ നൽകുകകയാണ് വെയിറ്ററുടെ പ്രധാന ഉത്തരവാദിത്വം.
ഹോട്ടലിന്റെ പെർഫോമൻസ് മാനുവൽ സ്റ്റാൻഡേർഡ് അനുസരിച്ച് ഭക്ഷണ പാനീയങ്ങൾ നൽകുക, ഉപഭോക്താക്കളെ വിവേകത്തോടെ പരിചരിക്കുക, ഔട്ട്‌ലെറ്റിലെ മെനുവിനെക്കുറിച്ചുള്ള മികച്ച അറിവ്, വിളമ്പുന്ന ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ഗുണനിലവാരം നിരീക്ഷിക്കുക, നല്ല ഉപഭോക്തൃ ബന്ധങ്ങൾ പരിശീലിക്കുകയും പരാതികൾ, അന്വേഷണങ്ങൾ എന്നിവ പരിഗണിക്കുകയും ചെയ്യുക എന്നിവ ജോലിയുടെ ഉത്തരവാദിത്വങ്ങളാണ്.
ഹോസ്പിറ്റാലിറ്റിയിൽ ഡിപ്ലോമ/ബിരുദമാണ് ഈ എൻട്രി ലെവൽ ജോലിക്ക് കമ്പനി ആവശ്യപ്പെടുന്ന യോഗ്യത. അല്ലെങ്കിൽ മികച്ച റെസ്റ്റോറന്റിൽ വെയിറ്റർ എന്ന നിലയിൽ ജോലി പരിചയം വേണം. 1-4 വർഷത്തെ ജോലി പരിചയമാണ് കമ്പനി ആവശ്യപ്പെടുന്നത്. 1,836 യുഎഇ ദിർഹം വരെയാണ് ശമ്പളം. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 41545.88 രൂപ ലഭിക്കും. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്ക് സന്ദർശിക്കുക.
ഹൗസ്കീപ്പർ
മൊഹമ്മദ് ആൻഡ് ഉബൈദ് അൽ മുല്ല ഗ്രൂപ്പിന്റെ ഭാഗമായ മിഡിൽ ഈസ്റ്റിലെ പ്രധാന സ്വകാര്യ ആശുപത്രിയാണ് അമേരിക്കൻ ഹോസ്പിറ്റൽ. ആശുപത്രിയിലേക്ക് ഹൗസ്കീപ്പർ ഒഴിവിലേക്കാണ് നിയമനം. ഹോസ്പിറ്റൽ നയങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഉത്തരവാദിത്തപ്പെട്ട മേഖല വൃത്തിയാക്കികുക, ഡ്യൂട്ടി സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കുക, ശുചീകരണ ജോലികൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ക്ലീനിംഗ് ടെക്നിക്കുകൾ എന്നിവയെക്കുറിച്ചുള്ള അറിവ് തുടങ്ങിയവയാണ് ജോലി ഉത്തരവാദിത്വം.
ദുബായിലേക്കാണ് നിയമനം. ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്ക് സന്ദർശിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
