തൊഴിൽ തേടുന്ന മലയാളികൾക്കിടയിൽ ഇന്നും പ്രതീക്ഷയാണ് യുഎഇ. മികച്ച തൊഴിൽ സംസ്‌കാരവും തൊഴിൽ സംതൃപ്തിയും കൊണ്ട് ആഗോളതലത്തിൽ പേരെടുത്ത തൊഴിൽ മേഖലയാണ് യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ. ഇവിടങ്ങളിൽ ദശലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. മികച്ച അവസരങ്ങളോടൊപ്പം നികുതി രഹിതമായ വരുമാനവും യുഎഇയിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്.
പതിനായിരക്കണക്കിന് ആളുകളാണ് ഓരോ മാസവും ജോലി തേടി യുഎഇയിലെത്തുന്നത്. ഒഴിവുകളെ പറ്റി കൃത്യമായ ധാരണയില്ലെങ്കിൽ മികച്ച അവസരങ്ങൾ പാഴാകാനുള്ള സാധ്യത ഏറെയാണ്. ഈ അവസരത്തിൽ യുഎഇയിൽ ജോലി തേടുന്നൊരാൾക്ക് ഒഴിവുകളെ വ്യക്തമാക്കി മനസിലാക്കി നൽകുന്ന മാർഗങ്ങളെ അറിഞ്ഞിരിക്കണം.

യുഎഇയിൽ സർക്കാർ ജോലി
യുഎയിലെ സര്‍ക്കാര്‍ ജോലിയിലേക്കുള്ള അവസരങ്ങള്‍ തിരയുന്നവരാണെങ്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കണം. ഫെഡറല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ ഈ ലിങ്കില്‍ ലഭിക്കും.
അബുദാബി സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട ഒഴിവുകള്‍ ഈ വെബ്‌സൈറ്റിലാണ് ലിസ്റ്റ് ചെയ്യുന്നത്. ദുബായിലെ വിവിധ ഒഴിവുകള്‍ ദുബായ്കരിയേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഷാര്‍ജയില്‍ തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് ഈ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താം. അജമാനില്‍ ജോലി തിരയുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ സൗകര്യമാണ് കവദാര്‍ പ്ലാറ്റഫോം. ഗവണ്‍മെന്റ് ഓഫ് റാസല്‍ഖൈമയ്ക്് കീഴിലെ ഒഴിവുകള്‍ക്കും ഓണ്‍ലൈന്‍ സേവനമുണ്ട്. ഈ ലിങ്ക് പരിശോധിക്കാം.
റിക്രൂട്ട്മെന്റ് ഏജൻസികൾ
യുഎഇയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ കണ്ടെത്തുകയും ഏതിലെങ്കിലും റിക്രൂട്ടിംഗ് ഏജൻസികളിൽ സൈൻ അപ്പ് ചെയ്യുകയും ചെയ്യാം. യുഎഇ ഗവൺമെന്റ് വെബ്‌സൈറ്റ് അനുസരിച്ച് തൊഴിലന്വേഷകർ റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് പണം നൽകേണ്ടതില്ല. അത്തരം ഫീസ് അടയ്‌ക്കേണ്ട ബാധ്യത തൊഴിലുടമകളുടേതാണ്.
വെബ്‌സൈറ്റുകൾ
മിക്ക സ്വകാര്യ, പൊതുമേഖലാ കമ്പനികളും അവരവരുടെ വെബ്‌സൈറ്റുകളിൽ ജോലി ഒഴിവുകൾ ലിസ്റ്റ് ചെയ്യാറുണ്ട്. അതാത് സെക്ടറിലെ മികച്ച കമ്പനികളുടെ വെബ്സൈറ്റിലെ ഒഴിവുകൾ നിരന്തരം പരിശോധിക്കുന്നത് ജോലി ഒഴിവുകൾ കണ്ടെത്താൻ സഹായിക്കും. അതോടൊപ്പം സ്വകാര്യ തൊഴിൽ പോർട്ടലുകളും ഇതിന് സഹായിക്കും. യുഎഇയിൽ നിരവധി സ്വകാര്യ ജോബ് പോർട്ടലുകൾ നിലവിലുണ്ട്. ഒഴിവുകൾക്കായി ഇത്തരത്തിലുള്ള ഏതെങ്കിലും വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്യാം. റിക്രൂട്ട്‌മെന്റ് കമ്പനിക്ക് കമ്മീഷൻ നൽകേണ്ടതില്ലെന്ന കാര്യം ഓർക്കണം.
നെറ്റ്‌വർക്കിംഗ് വെബ്സൈറ്റുകൾ
ഇന്ന് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലിസ്റ്റ് ചെയ്യപ്പെടുന്നത് പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലാണ്. ലിങ്ക്ഡ്ഇൻ, ഇൻഡീഡ്, നൗക്കരി, ഗൾഫ് ടാലന്റ് പോലുള്ള നെറ്റ്‌വർക്കിംഗ് വെബ്സൈറ്റുകൾ ഉപയോഗിക്കാം.
തൊഴിൽ മേളകൾ
തൊഴിലന്വേഷകരായി യുഎഇയിലെത്തിയവ രാണെങ്കിൽ തൊഴിൽ മേളകൾ പരിഗണിക്കാം. പതിവായി തൊഴിൽ മേളകൾ നടക്കാറുണ്ട്. ഇത്തരം മേളകൾ തൊഴിലന്വേഷകർക്ക് ഒഴിവുകൾ അന്വേഷിക്കാനോ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനുമുള്ള അവസരം നൽകുന്നു.
യുഎഇ തൊഴിലന്വേഷക വിസ
യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ വിദേശ പൗരന്മാരെ സഹായിക്കുന്ന വിസ പദ്ധതിയാണ് യുഎഇ തൊഴിലന്വേഷക വിസ. യുഎഇയിൽ ഒരു ഗ്യാരന്ററുടെ ആവശ്യമില്ലാതെ ജോലി സാധ്യതകൾ തേടാൻ വിദേശിയർക്ക് ജോബ് സെർച്ച് വഴി സാധിക്കും. ഒന്നോ അതിലധികമോ സന്ദർശനങ്ങൾ ഇതിലൂടെ സാധിക്കും.
ഫോട്ടോ, 6 മാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ട്, ഒരു സർവകലാശാല ബിരുദം എന്നിവയാണ് തൊഴിലന്വേഷക വിസ ലഭിക്കാനുള്ള യോഗ്യത. സ്മാർട്ട് സേവന സംവിധാനത്തിലേക്ക് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ വിസ നടപടികളിലേക്ക് കടക്കും. 60 ദിവസത്തേക്ക് 200 ദിർഹവും 90 ദിവസത്തേക്ക് 300 ദിർഹവും 120 ദിവസത്തേക്ക് 400 ദിർഹവുമാണ് തൊഴിലന്വേഷക വിസയ്ക്കുള്ള ഫീസ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications