മലയാളി കുടിയേറ്റത്തിന്റെ രൂപവും ഇഷ്ടങ്ങളും മാറുന്ന കാലമാണിത്. മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് പുതിയ സഞ്ചാരം. എന്നാല്‍ മലയാളികളുടെ ഇഷ്ട നാടായി തന്നെ ഗള്‍ഫ് മേഖല തുടരുകയാണ്. നിരവധി മലയാളികളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതും.
മലയാളിക്ക് താങ്ങാവുന്ന കാലാവസ്ഥ ഭാഷ തടസങ്ങളില്ലാത്തതെ ജോലി ലഭിക്കുന്നതും ഗള്‍ഫ് മേഖലയെ ഇപ്പോഴും കുടിയേറാനുള്ള മണ്ണായി മലയാളി കാണുന്നു. യു.എ.ഇയില്‍ ഒരു അവസരം ആഗ്രഹിക്കുന്നെങ്കില്‍ ഏതൊക്കെ മേഖലകളില്‍ ഒഴിവ് കാണുന്നു എന്ന് അറിയണം.
ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് യു.എ.ഇ. തൊഴില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള നാല് മേഖലകള്‍ വിദ്യാഭ്യാസം, ഏവിയേഷന്‍, ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ്. ഈ നാല് മേഖലയിലും ആരംഭിക്കുന്ന തൊഴിലവസരങ്ങളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

വിദ്യാഭ്യാസം
യു.എ.ഇയിലെ പ്രധാന സ്‌കൂള്‍ ഗ്രൂപ്പായ ജെംസ് എജ്യുക്കേഷന്‍ അധ്യാപക- അനധ്യാപക തസ്തികളിലെ 260 ഒഴിവുകളാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ദുബായിലും അബുദാബിയിലുമാണ് യു.എ.ഇയിലെ ഒഴിവുകളുള്ളത്. സൗദി അറേബ്യയിലും ഈജിപ്തിലും ജോലി ഒഴിവുകളുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സ്റ്റാഫിംഗ് ലെവലുകള്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്ന് ജെംസ് എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ജൊനാഥന്‍ ബ്രാംലി പറഞ്ഞു. ജോലി ഒഴിവുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ?ഗ്രൂപ്പിന്റെ വെബ്സൈറ്റ് കരിയര്‍ വിഭാഗത്തില്‍ ലഭ്യമാണ്.
ഏവിയേഷന്‍
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈ ദുബായ് ക്യാബിൻ ക്രൂ അംഗങ്ങൾ മുതൽ പൈലറ്റുമാരും എൻജിനീയർമാരും കാറ്റിംഗ് ജീവനക്കാരും വരെയുള്ള നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ക്യാബിൻ ക്രൂവായി 5 അടി 2 ഇഞ്ച് നീളവും ശാരീരിക ഘമതയുമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നവരാകണം അപേക്ഷകർ. 7,380 ദിര്‍ഹം മാസ ശമ്പളം ലഭിക്കും. അതോടൊപ്പം, 3,800 ദിർഹത്തിന്റെ മറ്റ് ആനുകൂല്യങ്ങളും മാസത്തിൽ ലഭിക്കും.
ഏറ്റവും മാസ ശമ്പളം പൈലറ്റിനാണ്. 2500 മണിക്കൂറാണ് ആകെ ഫ്ലൈയിംഗ് ടൈമായി അപേക്ഷകന് ആവശ്യമുള്ളത്. 31900 ദിര്‍ഹമാണ് മാസ ശമ്പളം. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഏവിയോണിക്സ്, വിവിധ എൻജിനീയറിംഗ് വിഭാഗങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെയാണ് ഫ്ലൈ ദുബായിൽ എൻജിനീയർമാരായി തേടുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഫ്ലൈ ദുബായ് വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
ആരോഗ്യ മേഖല
യു.എ.ഇയിൽ വരുന്ന വർഷങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും 33,000 നഴ്സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരെയും ആവശ്യമായി വരും. 2030 ഓടെ അബുദാബിയിൽ 11,000 നഴ്സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും കുറവുണ്ടാകുമെന്ന് കോളിയേഴ്‌സ് ഹെൽത്ത്‌കെയർ ആൻഡ് എഡ്യൂക്കേഷൻ ഡിവിഷന്റെ മാർക്കറ്റ് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു.
ദുബായിൽ 6,000 ഫിസിഷ്യൻമാരുടെയും 11,000 നഴ്സുമാരുടെയും ആവശ്യം ഉണ്ടാകും. ജനസംഖ്യാ വർധനവ്, മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച, പ്രായമാകുന്ന ജനസംഖ്യ, ചികിത്സാ കണ്ടുപിടിത്തത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന മുന്നേറ്റം എന്നിവ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത ഉയർത്തുന്നു.
റിയാലിറ്റി
റിയൽ എസ്റ്റേറ്റ് സെക്ടറിൽ ജോലി ആഗ്രഹിക്കുന്നവരാണെങ്കിൽ തൊഴിലവസരങ്ങൾ നിരവധിയാണ്. കോവിഡിന് ശേഷം പ്രോപ്പർട്ടി മാർക്കറ്റ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ദുബായിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജുകൾ കഴിവുകളുള്ള ഉള്ള എക്സിക്യൂട്ടീവുകളെ തേടുന്നുണ്ട്.
റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ മികവ് പുലർത്തുന്ന, അതത് മേഖലകളിൽ വിപുലമായ വൈദഗ്ധ്യം ഉള്ള, കക്ഷികളുമായി ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നവർക്കാണ് റിയാലിറ്റി മേഖലയിൽ അവസരം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications