യുഎഇയിലെ സ്വകാര്യ മേഖല തന്നെയാണ് മലയാളികൾക്ക് തൊഴിൽ നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നത്. വിവിധ സെക്ടറുകളിലായി വലിയ ഒഴിവുകൾ ഇന്നും സ്വകാര്യ മേഖലയിലുണ്ട്. യോഗ്യതയ്ക്ക് അനുസൃതമായ ഒഴിവുകൾ കണ്ടെത്തുന്നതിലാണ് പലരും പ്രതിസന്ധി നേരിടുന്നത്. കോമേഴ്സ് ബിരുദധാരികൾക്കുള്ള പ്രധാന ജോലി സാധ്യതയാണ് അക്കൗണ്ടന്റുകൾ. കേരളത്തിലെ ചെറു കമ്പനികളിൽ പ്രവൃത്തി പരിചയമുള്ള വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികൾ തുറക്കുന്നത്.
മുൻനിര കമ്പനികളായ മജിദ് അൽ ഫുത്തൈം ഗ്രൂപ്പിലടക്കം വിവിധ കമ്പനികളിൽ അക്കൗണ്ടന്റിന്റെ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് ബിരുദവും ജോലി പരിചയവുമാണ് യോഗ്യതയായി ചോദിക്കുന്നത്. മികച്ച ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് പറ്റിയ തൊഴിലസരങ്ങളുടെ വിശദാംശങ്ങൾ താഴെ നോക്കാം.

അക്കൗണ്ടന്റ്- മജിദ് അൽ ഫുത്തൈം
മജിദ് അല്‍ ഫുത്തൈം കമ്പനിയിൽ റവന്യു വിഭാഗത്തിൽ അക്കൗണ്ടിനെ തേടുന്നുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറാത്തി ഹോള്‍ഡിംഗ് കമ്പനിയാണ് മജിദ് അല്‍ ഫുത്തൈം. മിഡില്‍ ഈസ്റ്റിലും വടക്കേ അഫ്രിക്കയിലും ഷോപ്പിംഗ് മാളുകള്‍, റിട്ടെയില്‍, ഹോട്ടല്‍ സ്ഥാപനങ്ങള്‍, പ്രൊജക്ട് മാനേജ്മെന്റ്, എനർജി ഫെസിലിറ്റി മാനേജ്മെന്റ് എന്നിവ കമ്പനി നടത്തുന്നു. കമ്പനി ദുബായ് ഓഫീസിലേക്കാണ് അക്കൗണ്ടന്റിനെ നിയമിക്കുന്നത്.
ദൈനംദിന പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിലും ഇടപാടുകളിലും ഫിനാന്‍സ് മാനേജറെ സഹായിക്കുക, അക്കൗണ്ടുകളുടെ സമഗ്ര പരിശോധന എന്നിവയാണ് പ്രധാന ഉത്തരവാദിത്വം. അക്കൗണ്ടിംഗിലോ ഫിനാന്‍സിലോ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എസിഎംഎ, എസിസിഎ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതകള്‍ അധിക യോഗ്യതയായി പരിഗണിക്കും.
ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടില്‍ 3-4 വര്‍ഷത്തെ പ്രവൃത്തി പരിചയവും റിയല്‍ എസ്റ്റേറ്റ്, അസറ്റ് മാനേജ്മെന്റ് കമ്പനിയില്‍ അക്കൗണ്ട് റിസീവബിള്‍, റവന്യു അക്കൗണ്ടിംഗ് എന്നിവയില്‍ ജോലി പരിചയവും ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അക്കൗണ്ടന്റ്- അല്‍ദാര്‍ എഡ്യുക്കേഷന്‍.
അബുദാബിയിലെ മുന്‍നിര സ്കൂള്‍ ശ്രംഖലയാണ് അല്‍ദാര്‍ എഡ്യുക്കേഷന്‍ അക്കൗണ്ടന്റിനെ തേടുന്നുണ്ട്. നഴ്സറി മുതല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വരെ നൽകുന്ന ശ്രംഖലയാണ് അല്‍ദാര്‍ എഡ്യുക്കേഷന്‍. 7 അക്കാദമികളും 2 നഴ്സറികളും ഗ്രൂപ്പിന് കീഴിലുണ്ട്. അജ്മാനിലെ മുഷരീഫ് ബോയിസ് സ്കൂള്‍ ഫോര്‍ ബേസിക് എഡ്യുക്കേഷനിലേക്കാണ് അക്കൗണ്ടിനെ നിയമിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകള്സൂക്ഷിക്കുക, പണമിടപാടുകളില്‍ സൂക്ഷമത എന്നിവ ജോലിയുടെ ഉത്തരവാദിത്വമാണ്.
അക്കൗണ്ടിംഗില്‍ ബിരുദമാണ് കുറഞ്ഞ യോഗ്യത. ഫിനാന്‍സ് രംഗത്ത് 2 വര്ഷത്തിലധികമുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്. അക്കൗണ്ടിംഗ് സോഫ്റ്റ്വെയര് അറിവ്, കമ്മ്യൂണിക്കേഷന്‍, അഡ്മിനിസ്ട്രേഷന് കഴിവുള്ളവരെയാണ് ജോലിക്ക് തേടുന്നത്. അവസാന തീയതി നവംബര്‍ 20. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്- മജിദ് എൽ ഫുത്തൈം
മജിദ് എൽ ഫുത്തൈം പ്രോപ്പർട്ടീസിന് കീഴിൽ ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റിന്റെ ഒഴിവുണ്ട്. കമ്പനിയുടെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായ സാധ്യതാ പഠനങ്ങൾ, വിപണി ഗവേഷണം, മറ്റ് സാമ്പത്തിക വിശകലനങ്ങൾ എന്നിവ നടത്തുകയാണ് ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റിന്റെ ഉത്തരവാദിത്വം. വിവിധ ബിസിനസ് യൂണിറ്റുകളിൽ നിന്നുള്ള വിവര ശേഖരണവും ഇൻവെസ്റ്റ്മെന്റ് ഡയറക്ടറുടെ അവലോകനത്തിനായി അവതരണങ്ങൾ തയ്യാറാക്കുകയും ചെയ്യുക, റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യനിർണ്ണയം, പണമൊഴുക്ക് എന്നിവ അവലോകനം ചെയ്യുക എന്നിവയും ജോലിയുടെ ഭാഗമാണ്.
ഇന്വനെസ്റ്റ്മെന്റ് ബാങ്കിംഗില്‍ 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സിഎഫ്എ അധിക യോഗ്യതയായി കണക്കാക്കും. മികച്ച കമ്മ്യൂണിക്കേഷന്‍, സ്റ്റേക്ക്ഹോള്‍ഡര്‍ മാനേജ്മെന്റ് സ്കില്‍, അനലറ്റിക്കല്‍ സ്കില്‍ എന്നിവ ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications