പൊതുമേഖലാ ബാങ്കായ യുസിഓ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - ഡിസംബര്‍ ത്രൈമാസപാദം 35.44 കോടി രൂപ അറ്റാദായം പിടിക്കാന്‍ യുസിഓ ബാങ്കിന് സാധിച്ചു. 2019 സാമ്പത്തികവര്‍ഷം 960.17 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് ഡിസംബര്‍ പാദം പിന്നിട്ടിരുന്നത്. എന്തായാലും ഇക്കുറി ചിത്രം മാറി. കഴിഞ്ഞപാദം മൊത്തം പലിശവരുമാനം 13.8 ശതമാനം വര്‍ധനവോടെ 1,407.15 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 1,236.59 കോടി രൂപയായിരുന്നു.
സാമ്പത്തികഫലം പുറത്തുവന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ യുസിഓ ബാങ്ക് ഓഹരികള്‍ നേട്ടം കയ്യടക്കുന്നതിനും വിപണി സാക്ഷിയായി. നിലവില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ യുസിഓ ബാങ്ക് ഓഹരിയൊന്നിന് 13.08 രൂപയാണ് വില.

വായ്പാ ബാധ്യതകളും ലാഭയിടിവും മുന്‍നിര്‍ത്തി റിസര്‍വ് ബാങ്കിന്റെ 'പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍' (പിസിഎ) ഭരണത്തിന് കീഴിലാണ് കൊല്‍ക്കത്ത ആസ്ഥാനമായ യുസിഓ ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ ആസ്തികളുടെ നിലവാരം വര്‍ധിച്ചെന്നും സാമ്പത്തികഫലം വെളിപ്പെടുത്തുന്നുണ്ട്. നിഷ്ക്രിയാസ്തി ഒരുവര്‍ഷംകൊണ്ട് 194.45 ശതമാനത്തില്‍ നിന്നും 9.8 ശതമാനമായി ചുരുങ്ങി. നടപ്പുവര്‍ഷം ഇതുവരെയുള്ള കണക്കു നോക്കിയാല്‍ 2.97 ശതമാനമാണ് യുസിഓ ബാങ്കിന്റെ നിഷ്ക്രിയാസ്തി ചുരുങ്ങിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.34 ശതമാനമായിരുന്നു ഇത്. ഡിസംബര്‍ പാദത്തില്‍ പ്രൊവിഷന്‍ കവറേജ് അനുപാതം (പിസിആര്‍) 83.71 ശതമാനത്തില്‍ നിന്നും 91.22 ശതമാനമായി വര്‍ധിച്ചു. വായ്പകളുടെ കാര്യത്തിലും നിക്ഷേപങ്ങളുടെ കാര്യത്തിലും വന്‍മുന്നേറ്റം കുറിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 1.16 ലക്ഷം കോടി രൂപയാണ് വായ്പാ ഇനത്തില്‍ ബാങ്ക് അനുവദിച്ചത്. വര്‍ധനവ് 2.63 ശതമാനം. മൊത്തം നിക്ഷേപങ്ങള്‍ 7.42 ശതമാനം വര്‍ധിച്ച് 2.02 ലക്ഷം കോടി രൂപയിലെത്തി.
മൂലധനത്തില്‍ നിന്നും 3,000 കോടി രൂപ സമാഹരിക്കാന്‍ യുസിഓ ബാങ്ക് ബോര്‍ഡ് സമിതിയില്‍ നിന്നും അനുവാദം നേടിയിട്ടുണ്ട്. ഇതിന് പുറമെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യൂഐപി) വഴി മറ്റൊരു 1,000 കോടി രൂപ കൂടി ബാങ്ക് സമാഹരിക്കുമെന്ന് യുസിഓ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ എകെ ഗോയല്‍ അറിയിച്ചു.
നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടിരുന്നു.
ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 8.758.3 കോടി രൂപ അറ്റാദായമാണ് എച്ച്ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി. പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്ഡിഎഫ്സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്. ബാങ്കിന്റെ മൊത്തം പലിശവരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
