27 ലക്ഷം രൂപ ശമ്പളത്തിൽ യുകെയിൽ അധ്യാപകരാകാം; ഇന്ത്യക്കാർക്ക് ഈ വിഷയങ്ങളിൽ അപേക്ഷിക്കാം

തൊഴിൽ സാധ്യതകൾ തേടി ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിലേക്ക് ചേക്കാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ മികച്ച ശമ്പളം, രാജ്യത്തെ ഉയർന്ന സൗകര്യങ്ങൾ എന്നിവയാണ്. യോ​ഗ്യതയുള്ള ഇന്ത്യൻ ഉദ്യോ​ഗർഥികൾക്ക് വിദേശ തൊഴിൽ വിപണിയിൽ ലഭിക്കുന്ന ഉയർന്ന ഡിമാന്റും തൊഴിലന്വേഷകരെ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്നു. യൂറോപ്യൻ മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ അവസരം തുറക്കുകയാണ് യുകെ.

മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ, യുകെയിലും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. 2022-ൽ 2,836,490 വിസകളാണ് രാജ്യം അനുവദിച്ചത്. അതിൽ 25 ശതമാനം വിസകകളും ഇന്ത്യൻ പൗരന്മാർക്കാണ് ലഭിച്ചത്. യുകെ ഏറ്റവും കൂടുതൽ വിസകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറി.

കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ സർക്കാർ നടപടികൾ സ്വീകരിച്ചതിനാൽ ഈ പ്രവണത 2023-ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരായ അധ്യാപക യോ​ഗ്യതയുള്ളവർക്ക് ഈ അധ്യാന വർഷം യുകെയിൽ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങളാണ്.

27 ലക്ഷം രൂപ ശമ്പളത്തിൽ യുകെയിൽ അധ്യാപകരാകാം; ഇന്ത്യക്കാർക്ക് ഈ വിഷയങ്ങളിൽ അപേക്ഷിക്കാം

അധ്യാപകർക്ക് അവസരം

ഗണിതം, ശാസ്ത്രം, ഭാഷാ അധ്യാപകർക്ക് യുകെയിൽ ‍ഡിമാന്റ് ഉയരുകയാണെന്ന് ദി ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്റർനാഷണൽ റീലോക്കേഷൻ പേയ്‌മെന്റ് (ഐആർപി) സ്കീമിന് കീഴിൽ നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്.

ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കണക്ക്, ശാസ്ത്രം, ഭാഷാ അധ്യാപകരെ ഈ വർഷം യുകെയിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും മറ്റു രാജ്യങ്ങളിലേക്കും വിഷയങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് പദ്ധതികൾ വ്യാപിപ്പിക്കുമെന്നും ടൈംസ് റിപ്പോർട്ടിലുണ്ട്. 

ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ്

2023 മുതൽ 2024 വരെയുള്ള അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന പൈലറ്റ് പ്രോ​ഗ്രമാണ് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (ഐആർപി). യുകെയിൽ ജോലി ലഭിക്കുന്ന വിദേശ അധ്യാപകർക്ക് അവരുടെ വിസ, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്, മറ്റ് സ്ഥലം മാറ്റ ചെലവുകൾ ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് വഴി വഹിക്കും.

ഏതൊക്കെ രാജ്യക്കാർക്ക് അവസരം

മികച്ച അധ്യാപകരെ യുകെയിലെത്തിക്കുന്നതിന്റെ ഭാ​ഗമായി ഒരു വിദേശ റിക്രൂട്ട്‌മെന്റ് സംരംഭം സർക്കാർ‍ ആരംഭിച്ചിട്ടുണ്ട്. അതിന് കീഴിൽ ഇന്ത്യ, ഘാന, സിംഗപ്പൂർ, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള ഗണിതം, സയൻസ്, ഭാഷാ അധ്യാപന യോഗ്യതയുള്ള അധ്യാപകർക്കാണ് അവസരം ലഭിക്കുക.

യോഗ്യരായ അധ്യാപകർക്ക് ബിരുദവും അംഗീകൃത അധ്യാപക പരിശീലന യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും അത്യാവശ്യമാണ്.  

ശമ്പളം

യോ​ഗ്യരായവർക്ക് ബ്രിട്ടനിൽ അധ്യാപകന ജോലി ചെയ്യാനുള്ള വിസ ലഭിക്കും. ജോലി ലഭിക്കുന്നവർക്ക കുറഞ്ഞ ശമ്പളമായി പ്രതിവർഷം ഏകദേശം 27 ലക്ഷം രൂപ (GBP 27,000) ലഭിക്കും. വരുന്ന അധ്യയന വർഷത്തിൽ 300 നും 400 നും ഇടയിൽ അധ്യാപകർക്ക് ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റുകൾ ലഭിക്കുമെന്ന് യുകെ അധികൃതർ പ്രതീക്ഷിക്കുന്നത്. വിദേശ അധ്യാപകരെ ആകർഷിക്കുന്നതിൽ പദ്ധതി വിജയിച്ചാൽ മറ്റ് വിഷയങ്ങളിലേക്കും ഇത്തരത്തിൽ വ്യാപിപ്പിക്കും. 

മറ്റ് അവസരങ്ങൾ

യുകെയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ലോകമെമ്പാടുമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കാൻ യുകെ സർക്കാർ സൗജന്യ തൊഴിൽ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ, സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലുമായി ഏകദേശം 1.7 ലക്ഷം ജോലികൾ പോർട്ടൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാ മേഖലകളിലുമായി 171,245 തൊഴിൽ ലിസ്റ്റിംഗുകളാണ് പോർട്ടലിലുള്ളത്. എവിടെ നിന്നും അപേക്ഷിക്കാൻ സാധിക്കും. ടെക്‌നോളജിക്ക് പുറമെ അധ്യാപനം, നിർമാണം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും ഒഴിവുണ്ട്. അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഫിൽട്ടറുകൾ ലഭ്യമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X