കഴിഞ്ഞവാരം 1.75 ശതമാനത്തിലേറെ നഷ്ടം കണ്ടുകൊണ്ടാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയും സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് ചുവപ്പില്‍ ഇടപാടുകള്‍ നിര്‍ത്തി. 'മുന്നോട്ടുള്ള സെഷനുകളില്‍ 17,442 എന്ന പിന്തുണ നില നിഫ്റ്റിക്ക് നിര്‍ണായകമാണ്. 17,400-17,300 പോയിന്റ് നില പ്രതിരോധിച്ചാല്‍ മാത്രമേ കാളകള്‍ക്ക് തിരിച്ചുവരാന്‍ അവസരമുള്ളൂ', ആനന്ദ് രാത്തി ഷെയര്‍സ് ആന്‍ഡ് ബ്രോക്കേഴ്സിന്റെ ടെക്നിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മെഹുല്‍ കോത്താരി പറയുന്നു.
ഇതേസമയം 17,650 പോയിന്റിന് മുകളിലേക്കാണ് സൂചികയുടെ പ്രയാണമെങ്കില്‍ കാര്യങ്ങള്‍ 'ടോപ്പ് ഗിയറില്‍' വീഴും. ശക്തമായ റാലി വിപണിയില്‍ പ്രതീക്ഷിക്കം. ബാങ്ക് നിഫ്റ്റിയുടെ കാര്യത്തില്‍ 37,000-38,000 റേഞ്ചില്‍ സൂചിക കുടുങ്ങിക്കിടക്കുകയാണ്. ഇനി സംഭവിക്കാനിരിക്കുന്ന ബ്രേക്കൗട്ടിനെയോ ബ്രേക്ക്ഡൗണിനെയോ ആശ്രയിച്ചായിരിക്കും സൂചികയുടെ മുന്നോട്ടുള്ള യാത്ര. ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍, തിങ്കളാഴ്ച്ച വ്യാപാരത്തിന് അനലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന 6 സ്റ്റോക്കുകള്‍ ചുവടെ കാണാം.
അള്‍ട്രാടെക്ക് സിമന്റ്
- 6,750 രൂപയ്ക്ക് അരികെ വില്‍ക്കാം
- സ്റ്റോപ്പ് ലോസ്: 6,950 രൂപ
- ടാര്‍ഗറ്റ് വില: 6,400 രൂപ
കഴിഞ്ഞ ഒരുമാസത്തിനിടെ ഗൗരവമായ തിരുത്തലുകളൊന്നും കൂടാതെ 5,630 രൂപയുടെ താഴ്ച്ചയില്‍ നിന്നും 6,900 രൂപയുടെ ഉയര്‍ച്ചയിലേക്ക് അള്‍ട്രാടെക്ക് സിമന്റ് ഓഹരികള്‍ മുന്നേറിയിരുന്നു. ഇപ്പോള്‍ വീണ്ടും മുന്‍ ബ്രേക്ക്ഡൗണ്‍ സോണില്‍ സ്റ്റോക്ക് കുടങ്ങിയത് കാണാം. 200 ദിവസത്തെ മൂവിങ് ആവറേജും കൂടി പരിശോധിക്കുമ്പോള്‍ പുതിയവാരം അള്‍ട്രാടെക്ക് സിമന്റില്‍ ലാഭമെടുപ്പിനുള്ള സാധ്യതയേറെ.
(നിര്‍ദേശം: മെഹുല്‍ കോത്താരി, ആനന്ദ് രാത്തി ഷെയര്‍സ് ആന്‍ഡ് ബ്രോക്കേഴ്സ്)
വെല്‍സ്പണ്‍ കോര്‍പ്പ്
- 210-210 രൂപയില്‍ വാങ്ങാം
- സ്റ്റോപ്പ് ലോസ്: 204 രൂപ
- ടാര്‍ഗറ്റ് വില: 237 രൂപ
പ്രതിദിന ചാര്‍ട്ടിലെ ഏകീകരണത്തില്‍ നിന്നും പുറത്തുകടക്കാന്‍ വെല്‍സ്പണിന് സാധിച്ചിട്ടുണ്ട്. സ്റ്റോക്കില്‍ ബുള്ളിഷ് ട്രെന്‍ഡ് ശക്തമാവുകയാണ്. പ്രതിദിന ചിത്രത്തില്‍ ഓഹരി വില മുന്‍പത്തെ സ്വിങ് ഉയരത്തിലും മുകളിലാണ് തുടരുന്നത്. ബുള്ളിഷ് സൂചന ഇതും പറഞ്ഞുവെയ്ക്കുന്നു.
പ്രതിദിന ആര്‍എസ്ഐ ചിത്രവും ആരോഹണ പാതയിലാണ്. സമീപകാലത്തെ ഏകീകരണത്തിന് മുകളില്‍ ഓഹരി വില നിലനില്‍ക്കുന്നിടത്തോളം ഇപ്പോഴത്തെ പോസിറ്റീവ് മൊമന്റം തുടരാനാണ് സാധ്യത. ഹ്രസ്വകാലയളവില്‍ വെല്‍സ്പണ്‍ കോര്‍പ്പ് ഓഹരികള്‍ 237 രൂപയിലേക്ക് നീങ്ങാം.
(നിര്‍ദേശം: രൂപക് ഡി, സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്)
പ്രാജ് ഇന്‍ഡസ്ട്രീസ്
- 425-429 രൂപയില്‍ വാങ്ങാം
- സ്റ്റോപ്പ് ലോസ്: 414 രൂപ
- ടാര്‍ഗറ്റ് വില: 464 രൂപ
പ്രതിദിന ചാര്‍ട്ടില്‍, സമീപകാലത്തെ ഏകീകരണ ഉയരം മറികടക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ബുള്ളിഷ് സൂചനയാണിത്. സുപ്രധാന മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി ഇടപാടുകള്‍. പ്രതിദിന ആര്‍എസ്ഐ സൂചകം ബുള്ളിഷ് ക്രോസോവറാണ് വെളിപ്പെടുത്തുന്നത്. സമീപകാലത്തെ ഏകീകരണത്തിന് മുകളില്‍ തുടരുന്നതുവരെയും സ്റ്റോക്ക് ബുള്ളിഷ് ട്രെന്‍ഡ് മുറുക്കെപ്പിടിക്കും. 464 രൂപയിേക്ക് പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എത്താനും സാധ്യതയേറെ.
(നിര്‍ദേശം: രൂപക് ഡി, സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്)
ഗുജറാത്ത് ഗ്യാസ്
- 530 രൂപയ്ക്ക് മുകളില്‍ വാങ്ങാം
- സ്റ്റോപ്പ് ലോസ്: 520 രൂപ
- ടാര്‍ഗറ്റ് വില: 550 രൂപ
കഴിഞ്ഞ 50, 20 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.
(നിര്‍ദേശം: വിജയ് ധനോത്തിയ, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്)
പൂനാവാല ഫിന്‍കോര്‍പ്പ്
- 331 രൂപയ്ക്ക് മുകളില്‍ വാങ്ങാം
- സ്റ്റോപ്പ് ലോസ്: 315 രൂപ
- ടാര്‍ഗറ്റ് വില: 360 രൂപ
ട്രെന്ഡ്ലൈന് ബ്രേക്കും വോളിയം വര്‍ധനവും സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്.
(നിര്‍ദേശം: വിജയ് ധനോത്തിയ, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്)
ജയ് കോര്‍പ്പ്
- 135 രൂപയ്ക്ക് മുകളില്‍ വാങ്ങാം
- സ്റ്റോപ്പ് ലോസ്: 124 രൂപ
- ടാര്‍ഗറ്റ് വില: 155 രൂപ
കഴിഞ്ഞ 50, 100, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.
(നിര്‍ദേശം: വിജയ് ധനോത്തിയ, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ



Click it and Unblock the Notifications