റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാഴ്ചയോളമായി വിപണിയെ പിടിച്ചുലയ്ക്കുന്നത്. വ്യാഴാഴ്ച രാവിലെ റഷ്യ ഉക്രൈനിലേക്ക് സൈനീകമായി കടന്നു കയറിയതോടെ വിപണിയുടെ ആശങ്കയും പാരമ്യത്തിലായി. നേരിട്ടുളള പ്രതിസന്ധികളില്ലെങ്കിലും ഒരു യുദ്ധം ആഗോള സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിക്കാവുന്ന ആഘാതം ഭയന്ന് ആഭ്യന്തര വിപണികളിലെ പ്രധാന സൂചികകളും 5 ശതമാനത്തോളം ഇടിവാണ് നേരിട്ടത്. മിക്ക ഓഹരികളിലും കനത്ത തിരിച്ചടി ദൃശ്യമായിരുന്നു.
എന്നാല്‍ ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരേ സൈനിക നടപടിക്ക് മുതിരാതെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിയെ ആശ്വാസമായി ഉള്‍ക്കൊണ്ടതാണ് വിപണിയിലെ ഇന്നത്തെ മുന്നേറ്റത്തിന് അടിസ്ഥാനം. തുടര്‍ച്ചയായ ഏഴു ദിവസം നേരിട്ട തിരിച്ചടികള്‍ക്കു ശേഷമാണ് ആഭ്യന്തര വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത്. പ്രധാന സൂചികകളില്‍ 2.5 ശതമാനത്തോളം കുതിപ്പിനാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. അതേസമയം, ഇത്തരം ഇടിവുകളും കുതിച്ചുച്ചാട്ടങ്ങളും ബുദ്ധിപൂര്‍വം വിനിയോഗിച്ച ഒരു വിഭാഗം നിക്ഷേപകരും വിപണിയിലുണ്ട്.
കഴിഞ്ഞ ദിവസത്തെ അസാധാരണ തിരിച്ചടിയിലും ഇന്നത്തെ കയറ്റത്തിനിടെയിലും ചില പ്രമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള അവസരമായി വിനിയോഗിച്ചു. സ്റ്റീല്‍, ഊര്‍ജം, ഖനനം എന്നീ മേഖലകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുള്ള സ്മോള്‍ കാപ് കമ്പനിയായ പ്രകാശ് ഇന്‍ഡസ്ട്രീസിന്റെ (BSE: 506022, NSE: PRAKASH) പ്രമോട്ടര്‍ 2.6 ലക്ഷം ഓഹരികളാണ് ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ വാങ്ങിക്കൂട്ടിയത്. വ്യാഴാഴ്ച ഈ ഓഹരി 13 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 64.95 രൂപ നിരക്കില്‍ ഇത്രയും ഓഹരികള്‍ വാങ്ങിക്കൂട്ടിയത്.
രണ്ട് ഘടകം
ഓഹരി വിലയില്‍ വമ്പന്‍ ഇടിവ് അപ്രതീക്ഷിതമായി ഉണ്ടാകുമ്പോള്‍ പ്രമോട്ടര്‍മാര്‍ വാങ്ങാന്‍ തയ്യാറാകുന്നത് ഓഹരിക്കും പ്രമോട്ടര്‍ക്കും ഒരുപോലെ ഗുണകരമാണ്. ഒന്നാമതായി, മുഖ്യ സംരംഭകര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്ന നീക്കമാകും അത്. രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കം റീട്ടെയില്‍ നിക്ഷേപകരേയും ആകര്‍ഷിക്കും. അങ്ങനെ ഡിമാന്‍ഡ് വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരി വിലയും വര്‍ധിക്കും.
സമാനമായി അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട സിമന്റ് നിര്‍മാതാക്കളായ നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്റെ ഓഹരികളിലും വെള്ളിയാഴ്ച ബ്ലോക്ക് ഡീലുകള്‍ നടന്നു. ഇതോടെ ഓഹരികളും 8 ശതമാനത്തിലേറെ ഉയര്‍ന്ന് 320.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആകെ 1.34 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതിന്റെ മൂല്യം 145 കോടി രൂപയാണ്. എന്നാല്‍ ഇത്രയും വലിയ അളവില്‍ വാങ്ങല്‍/ വില്‍പ്പന നടത്തിയത് പ്രമോട്ടറാണോ അല്ലയോ എന്നകാര്യം വ്യക്തമല്ല. സമീപ കാലത്ത് 40 ശതമാനത്തിലേറെയാണ് ഓഹരി വിലിയില്‍ ഇടിവുണ്ടായത്.
അതേസമയം, ലിസ്റ്റ് ചെയപ്പെട്ടതിനു ശേഷം ഈ ഓഹരി നിരാശജനകമായ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും 12 അനലിസ്റ്റുകള്‍ നുവാകോ വിസ്റ്റാസ് (BSE: 543334, NSE: NUVOCO) ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇവരുടെ ശരാശരി ലക്ഷ്യവില 552 രൂപയാണ്. ഇത് നിലവിലെ വിലയില്‍ നിന്നും 70 ശതമാനത്തിലേറെ ഉയര്‍ന്ന നിലവാരമാണെന്നതും ശ്രദ്ധേയം. അനിലിസ്റ്റുകള്‍ നല്കിയവയില് ഏറ്റവും ഉയര്‍ന്ന ലക്ഷ്യവില 762 രൂപയാണ്. 137 ശതമാനം നേട്ടം പ്രവചിക്കുന്നു. ഏറ്റവും ചുരുങ്ങിയ ലക്ഷ്യവില 400 രൂപയും നേട്ടം 25 ശതമാനവുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
