3 ആഴ്ച്ച കൊണ്ട് 17% വരെ നേട്ടമെന്ന് പ്രവചനം; 45 രൂപയുള്ള യൂണിയന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം

ബുധനാഴ്ച്ച ഗ്യാപ്പ് അപ്പ് തുടക്കം കൈവരിച്ച നിഫ്റ്റി 17,080 പോയിന്റിന് മേലെയാണ് ഏറിയനേരവും വ്യാപാരം നടത്തിയത്. ഒടുവില്‍ അവസാന മണി മുഴങ്ങുമ്പോഴേക്കും 17,150 മാര്‍ക്കിന് മുകളില്‍ കയറിപ്പറ്റാന്‍ സൂചികയ്ക്ക് സാധിച്ചു. മുന്‍ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയോ താഴ്ന്ന നിലയോ നിഫ്റ്റി ഇന്നലെ ഭേദിച്ചിട്ടില്ല.

വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്‌സ് സൂചികയാകട്ടെ, 8.13 ശതമാനം ഇറങ്ങി 19.45 എന്ന നിലയിലേക്ക് ക്രമപ്പെട്ടത് കാണാം. 100 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളിലാണ് നിഫ്റ്റി ബുധനാഴ്ച്ച ക്ലോസ് ചെയ്തത്. നിലവിലിതാണ് സൂചികയുടെ ആങ്കര്‍ പോയിന്റ്.

ഓഹരി വിപണി

ബോളിങ്ങര്‍ ബാന്‍ഡിന്റെ (20, 2) താഴ്ന്ന നിലയ്ക്ക് മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യുന്നത് തിരിച്ചുവരവിന്റെ ആദ്യ സൂചനകള്‍ നല്‍കുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തുന്ന ചിത്രത്തിലും 20 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളിലാണ് സൂചികയുടെ പ്രയാണം. 16,800 നിലവാരത്തില്‍ നിഫ്റ്റിക്ക് അടിയന്തര പിന്തുണ ഒരുങ്ങുങ്ങുന്നുണ്ട്. ഇതിന് താഴേക്ക് പോയാല്‍ 16,500 നിലവാരത്തിലായിരിക്കും അടുത്ത പിന്തുണ ലഭ്യമാവുക. മറുപക്ഷത്ത് 17,355 നിലവാരത്തിലാണ് അടിയന്തര പ്രതിരോധം രൂപംകൊള്ളുന്നത്. ഇതിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ 17,600 നിലവാരത്തിലേക്ക് വാതില്‍ തുറക്കപ്പെടും.

രണ്ടു ഓഹരികൾ

എന്തായാലും തിരിച്ചുവരവിന്റെ ആദ്യസൂചനകള്‍ നിഫ്റ്റിയില്‍ കാണാം. 17,355 പോയിന്റ് നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യാന്‍ കഴിഞ്ഞാല്‍ സൂചികയുടെ തിരിച്ചുവരവ് സ്ഥിരീകരിക്കാം. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ നേട്ടം ലക്ഷ്യമിട്ട് അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ചത്തേക്ക് വാങ്ങാന്‍ പറ്റിയ ഓഹരികള്‍ നിര്‍ദേശിക്കുകയാണ് ബോണ്‍സാന പോര്‍ട്ട്‌ഫോളിയോ ലിമിറ്റഡിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് രോഹന്‍ പാട്ടില്‍. ഈ സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

 

ബജാജ് ഹോള്‍ഡിങ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്

അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് ബജാജ് ഹോള്‍ഡിങ്‌സ് ഓഹരികള്‍ 8 ശതമാനം ലാഭം സമ്മാനിക്കുമെന്നാണ് രോഹന്‍ പാട്ടിലിന്റെ പ്രവചനം. 5,186.45 രൂപയുള്ള കമ്പനിയുടെ ഓഹരി വില 5,600 രൂപയിലേക്ക് ചുവടുവെയ്ക്കും. ഇതേസമയം 4,880 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ ഇദ്ദേഹം നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ത്രികോണ രൂപീകരണം കാഴ്ച്ചവെച്ചുകൊണ്ടാണ് സ്‌റ്റോക്ക് വ്യാപാരം നടത്തിയത്. 5,030 രൂപയില്‍ ട്രെന്‍ഡ്‌ലൈന്‍ പ്രതിരോധവും ഒരുങ്ങി.

പോസിറ്റീവ് കാഴ്ച്ചപ്പാട്

എന്നാല്‍ ബജാജ് ഹോള്‍ഡിങ്‌സ് ഓഹരികള്‍ ഡിസംബര്‍ ഒന്നിന് 5,100 രൂപയില്‍ വെച്ച് ത്രികോണ പാറ്റേണ്‍ ഭേദിച്ചു. ശേഷം രേഖപ്പെടുത്തുന്ന നിര്‍ണായക ബ്രേക്കൗട്ട് ആരോഹണ ട്രെന്‍ഡാണ് അറിയിക്കുന്നത്.

പ്രതിദിന ചിത്രത്തില്‍ 20, 50, 100 ദിവസങ്ങളിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളിലാണ് ഓഹരികളുടെ വ്യാപാരം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഓഹരി വില ഉയരുമെന്ന സൂചന ഇതു പറഞ്ഞുവെയ്ക്കുന്നു.

സ്‌റ്റോക്കിന്റെ രണ്ടു മൂവിങ് ആവറേജുകള്‍ തമ്മിലെ ബന്ധം കാണിക്കുന്ന എംഎസിഡി സൂചകം സിഗ്നല്‍ ലൈനിന് മേലെ പോസിറ്റീവ് ക്രോസോവര്‍ കുറിച്ച് സെന്റര്‍ ലൈനിന് മുകളിലാണുള്ളത്. 60 -ന് അരികെയുള്ള ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) സൂചകവും പോസിറ്റീവ് കാഴ്ച്ചപ്പാടുതന്നെ ബജാജ് ഹോള്‍ഡിങ്‌സില്‍ അറിയിക്കുന്നു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് യൂണിയന്‍ ബാങ്ക് ഓഹരികള്‍ 16.6 ശതമാനം ലാഭം നല്‍കുമെന്നാണ് രോഹന്‍ പാട്ടിലിന്റെ വിലയിരുത്തല്‍. 45.45 രൂപയുള്ള ബാങ്കിന്റെ ഓഹരി വില 53 രൂപയിലേക്ക് കുതിച്ചുകയറും. ഇതേസമയം 40 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ ഇദ്ദേഹം നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ദീര്‍ഘചതുര പാറ്റേണ്‍ ഭേദിച്ച യൂണിയന്‍ ബാങ്ക് ഓഹരികള്‍ ട്രെന്‍ഡ്‌ലൈന്‍ പിന്തുണ പരീക്ഷിക്കുകയാണ്. 100 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളില്‍ താളം പിടിക്കുന്ന സ്റ്റോക്ക്, 50 -ന് മുകളിലാണ് ആര്‍എസ്‌ഐ ചിത്രം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) രേഖപ്പെടുത്തുന്നത്.

 
പിഇ അനുപാതം

ബുധനാഴ്ച്ച 5.93 ശതമാനം നേട്ടം കണ്ടെത്താന്‍ യൂണിയന്‍ ബാങ്ക് ഓഹരികള്‍ക്ക് സാധിച്ചിരുന്നു. 43.80 രൂപയില്‍ തുടങ്ങിയ വ്യാപാരം 45.55 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ് അഞ്ച് ദിവസത്തിനിടെ 0.76 ശതമാനവും ഒരു മാസത്തിനിടെ 7.61 ശതമാനവും തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. ആറു മാസം കൊണ്ട് 29.22 ശതമാനം നേട്ടമാണ് ബാങ്ക് ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 54.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 27.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 6.46.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X