ആദായ നികുതി സ്ലാബില്‍ പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ അഞ്ച് ശതമാനവും ഏഴു ലക്ഷം തൊട്ട് 10 ലക്ഷം വരെ 10 ശതമാനവുമാണ് പരിഷ്കരിച്ച നികുതി സ്ലാബുകള്‍.
10 ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി 20 ശതമാനവും. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയുണ്ട്. പുതിയ സ്കീമില്‍ പേരുചേര്‍ത്ത നികുതിദായകര്‍ക്കാണ് പരിഷ്കാരങ്ങള്‍ ബാധകമാവുക. പഴയ സ്കീമിലുള്ള നികുതിദായകര്‍ക്ക് ഇളവുകളില്ല.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനും ബജറ്റില്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട് അഥവാ പിഎഫ് വിഹിതത്തിലായിരിക്കും സര്‍ക്കാരിന്റെ പുതിയ ആനുകൂല്യം പ്രതിഫലിക്കുക.
സംഘടിത മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 210 ലക്ഷം യുവാക്കള്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ഇപിഎഫ്ഒയില്‍ പേരുചേര്‍ത്താല്‍ മാത്രമേ ഈ സ്കീമിന് അര്‍ഹത കൈവരിക്കുകയുള്ളൂ. 15,000 രൂപ വരെയുള്ള തുക മൂന്നുഘടുക്കളായി നേരിട്ട് പിഎഫ് അക്കൗണ്ടിലെത്തും. മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം നേടാന്‍ അര്‍ഹതയുണ്ട്.
പുതിയ പദ്ധതിക്കായി രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രം അടുത്ത അഞ്ച് വര്‍ഷത്തേക്ക് നീക്കിവെച്ചിട്ടുള്ളത്.
രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റ്. യുവജനങ്ങള്‍ക്കായി നൈപുണ്യനയം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും ബജറ്റിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
