കൊറോണ വൈറസ് എന്ന മഹമാരിയുടെ വ്യാപനം തടയുന്നതിനായുള്ള കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൌണിനുശേഷം രാജ്യം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തുറക്കാൻ ഒരുങ്ങുന്നതിനിടെ തിങ്കളാഴ്ച ഇന്ത്യൻ ഓഹരികൾ 2.5 ശതമാനം ഉയർന്നു. സെൻസെക്സ് 879 പോയിന്റ് ഉയർന്ന് 33,303ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 246 പോയിന്റ് ഉയർന്ന് 9,826ൽ വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എസ്‌ബിഐ തുടങ്ങിയ സാമ്പത്തിക ഓഹരികളാണ് ഇന്നത്തെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.
ജൂൺ 8 മുതൽ റെസ്റ്റോറന്റുകൾ, മാളുകൾ, മത സ്ഥാപനങ്ങൾ എന്നിവ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ ജൂൺ 30 വരെ ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്. ശനിയാഴ്ച രാജ്യവ്യാപകമായി റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി-മാർച്ച് പാദത്തിൽ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ 3.1 ശതമാനമായി ഉയർന്നതായി വെള്ളിയാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കിയതോടെയാണ് വീണ്ടും തുറക്കൽ പദ്ധതികൾ ആരംഭിച്ചത്. എട്ട് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ വളർച്ചയാണിത്.

ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 2.1 ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ, എം ആൻഡ് എം എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 7.5 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 3.6 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഓട്ടോ എന്നിവ മൂന്ന് ശതമാനം വീതം ഉയർന്നു. അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി എന്നിവ യഥാക്രമം രണ്ട് ശതമാനവും ഒരു ശതമാനവും വീതം ഉയർന്നു.
മൂന്ന് വർഷത്തിനിടെ ആദ്യത്തെ ലാഭം റിപ്പോർട്ട് ചെയ്തതിന് ശേഷം ഐഡിബിഐ ബാങ്ക് ലിമിറ്റഡ് 20 ശതമാനം ഉയർന്നു. പ്രധാന കമ്പനിയുടെ നാലാം ത്രൈമാസ വരുമാനം വിശകലന വിദഗ്ധരുടെ എസ്റ്റിമേറ്റിനെ മറികടന്നതിനെ തുടർന്ന് വോൾട്ടാസിന്റെ ഓഹരികൾ 12 ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
