പുതിയതും പഴയതുമായ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാർ ദേഖോ എന്ന വെബ്സൈറ്റ് മികച്ച ഓപ്ഷനാണ്. ഇന്ത്യയിലെ മികച്ച കമ്പനികളിലൊന്നാണ് കാർ ദേഖോ. നിങ്ങൾക്ക് താത്പര്യമുള്ള എല്ലാ കാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ വെബ്സൈറ്റിൽ അറിയാം. ഷാർക് ടാങ്ക് ഇന്ത്യ എന്ന പരിപാടിയുടെ ജഡ്ജായ അമിത് ജെയ്ൻ ആണ് കാർ ദേഖോയുടെ സഹസ്ഥാപകൻ. ഇന്ത്യൻ ഓഹരികളിൽ ലിസ്റ്റ് ചെയ്യാനായി 2024 ഒരു ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുകയാണ് കാർ ദേഖോ കമ്പനി.
ഏകദേശം 3,000-4,000 കോടി രൂപ ഉയർത്തുവാൻ ഐ.പി.ഒ പ്ലാൻ ചെയ്യുന്നതിനായി ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കുകളുമായി കാർദേഖോ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഒരു ഓട്ടോ ക്ലാസിഫൈഡ് പോർട്ടൽ ഐ.പി.ഒ നടത്തുന്നത്. 2021 ഓഗസ്റ്റിൽ കാർട്രേഡ് ടെക്ക് 2,998.5 കോടി രൂപ സമാഹരിച്ചിരുന്നു. അതിനു ശേഷം ഓട്ടോ ക്ലാസിഫൈഡ് പോർട്ടലുകളിൽ നടത്തുന്ന രണ്ടാമത്തെ ഐ.പി.ഒ കാർ ദേഖോയുടേതാണ്.
60% വളർച്ചയാണ് 2024ൽ കമ്പനി സാക്ഷ്യം വഹിച്ചത്. 2023 സാമ്പത്തിക വർഷത്തിൽ 2,331 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 46% വളർച്ചയാണ്.
ഐ.പി.ഒ പ്ലാൻ...
ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോ ടെക് പ്ലാറ്റാഫോമാണ് കാർദേഖോ. ഇപ്പോൾ കാർ ദേഖോ അതിൻ്റെ ഐ.പി.ഒ പ്ലാനുകളിലേക്ക് ചുവട് വെക്കുന്നു. അതിനാൽ തന്നെ നിരവധി നിക്ഷേപ ബാങ്കുകളുമായി കമ്പനി ഇടപഴകുന്നുണ്ട്. കമ്പനിയുടെ വളർച്ച ലക്ഷ്യമിട്ടുള്ള പുതിയ ഇഷ്യൂ ഫണ്ടുകൾ ഐ.പി.ഒയിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു.

എന്താണ് കാർ ദേഖോ?
ഇതൊരു ഓട്ടോ ക്ലാസിഫൈഡ് വെബ് പോർട്ടലാണ്. 2008ൽ ഒരു കൂട്ടം യുവ ഐ.ഐ.ടി ബിരുദധാരികൾ സ്ഥാപിച്ചതാണ് കാർ ദേഖോ. ഗൂഗിൾ കാപിറ്റൽ, Tybourne Capital, ഹിൽഹൗസ് കാപിറ്റൽ, Sequoia Capital, എച്ച്.ഡി.എഫ്.സി ബാങ്ക്, രത്തൻ ടാറ്റ, ടൈംസ് ഇൻ്റർനെറ്റ് എന്നിവ കാർ ദേഖോയുടെ നിക്ഷേപകരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ലഭ്യമായ എല്ലാ കാർ ബ്രാൻഡുകളുടെയും മോഡലുകളുടെയും ചിത്രങ്ങളും, വിദഗ്ദ വിവരങ്ങളും, വിലവിവരങ്ങൾ, കാറുകളുടെ റിവ്യൂ, ഫീച്ചറുകൾ തുടങ്ങി കാരറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാർ ദേഖോ വെബ്സൈറ്റിൽ കാണാം. നിരവധി വാഹന നിർമ്മാതാക്കളുമായും 4000-ലധികം കാർ ഡീലർമാരുമായും നിരവധി ധനകാര്യ സ്ഥാപനങ്ങളുമായും കമ്പനിക്ക് ടൈ-അപ്പുകൾ ഉണ്ട്. ഇത് കാർ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കും.
കമ്പനിയും അതിന്റെ വളർച്ചയും...
കാർ ദേഖോ വെറുമൊരു കാർ വാങ്ങുന്ന പ്ലാറ്റ്ഫോമല്ല. കാർ നിർമ്മാതാക്കൾക്കും കാർ ഡീലർമാർക്കും സാങ്കേതികവിദ്യ നിറഞ്ഞ ടൂളുകളും കാർ ദേഖോ നൽകുന്നു. ഡീലർ സെയിൽസ് എക്‌സിക്യൂട്ടീവുകൾക്ക് ലീഡുകൾ കൈകാര്യം ചെയ്യാനുള്ള ആപ്പുകൾ, സെയിൽസ് പെർഫോമൻസ് ട്രാക്ക് ചെയ്യുന്നതിനുള്ള ക്ലൗഡ് സേവനങ്ങൾ, കോൾ ട്രാക്കർ സൊല്യൂഷനുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് സപ്പോർട്ട്, വെർച്വൽ ഓൺലൈൻ ഷോറൂമുകൾ, ഔട്ട്‌സോഴ്‌സ് ലീഡ് മാനേജ്‌മെൻ്റ് പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് ഈ ടൂളുകൾ. ഇത് വഴി ഉപഭോക്താക്കളെ ഉൽപ്പന്നം വാങ്ങുന്നതിലേക്ക് ആകർഷിക്കുകയും, വിൽപന നടക്കുകയും ചെയ്യുന്നു.
ഇന്ത്യയ്ക്ക് പുറത്തേക്കും കമ്പനി വളർന്നു. യു.എ.ഇ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ സിഗ് വീൽസ് പ്ലാറ്റ്‌ഫോമും ഇന്തോനേഷ്യയിൽ ഓട്ടോ ബ്രാൻഡും ആരംഭിച്ചതോടെ കമ്പനി കൂടുതൽ വ്യാപിച്ചു. മാത്രമല്ല കാർ ഇൻഷൂറൻസുകൾക്ക് വേണ്ടി ഇൻഷൂറൻസ് ദേഖോ എന്ന ബിസിനസും ആരംഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
