ആധാർ ഇനിയും അപ്ഡേറ്റ് ചെയ്തില്ലേ? ആധാർ കാർഡിന്റെ സൗജന്യ അപ്ഡേറ്റ് പരിധി അവസാനിക്കാറായി. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നിശ്ചയിച്ചിട്ടുള്ള അവസാനത്തെ സമയപരിധി ഈ വർഷം ഡിസംബർ 14 വരെയാണ്. ഇനി വെറും 10 ദിവസം മാത്രമാണ് സൗജന്യ അപ്ഡേഷനുള്ളത്. അതിനുള്ളിൽ അത് പൂർത്തിയാക്കുക.
ഡാറ്റാ ബേസിന്റെ കൃത്യത ഉറപ്പു വരുത്തുന്നതിനും മെച്ചപ്പെട്ട സേവനത്തിനുമായി ഓരോ 10 വർഷം കൂടുമ്പോഴും ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഒന്നിലധികം തവണ ഈ സമയ പരിധി നീട്ടിയിരുന്നു. ആദ്യം 2024 ജൂൺ 14 വരെയായിരുന്നു. പിന്നീട് സെപ്തംബർ 14 വരെയായി. ഇപ്പോൾ ഡിസംബർ 14 വരെയും. ഈ സമയ പരിധിയ്ക്ക് ശേഷം ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു ഫീസ് ഉണ്ടായിരിക്കും.
എന്തുകൊണ്ട് ആധാർ പ്രധാനമാണ്?
രാജ്യത്തെ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. നിങ്ങളുടെ പ്രായം, വിലാസം, ഐഡന്റിറ്റി എന്നിവയുടെ തെളിവായി ആധാർ കാർഡ് ഉപയോഗിക്കുന്നു. ബാങ്കിംഗ് ആവശ്യങ്ങൾക്കും ആധാർ ആവശ്യമാണ്. പാൻ കാർഡിന് അപേക്ഷിക്കാൻ പോലും ആധാർ നിർബന്ധമായും വേണം. ഇതുപോലെ എല്ലാ ആവശ്യങ്ങൾക്കും ആധാർ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും ഒരു ആവശ്യമാണ്.
ആധാർ അപ്ഡേറ്റ് ചെയ്യുന്നത് ഓൺലൈൻ മാർഗമാണ്. അതിനാൽ നിങ്ങൾ ഓൺലൈനായി വീട്ടിലിരുന്ന് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം.

ഓൺലൈനായി ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം......
- യു.ഐ.ഡി.എ.ഐ വെബ്സൈറ്റ് സന്ദർശിക്കുക: myaadhaar.uidai.gov.in എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക.
- അപ്‌ഡേറ്റ് സെക്ഷൻ: 'എൻ്റെ ആധാർ' എന്ന ഓപ്ഷനു താഴെയുള്ള 'നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- അപ്‌ഡേറ്റ് ചെയ്യുക: 'ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ)'. അതിനു ശേഷം 'ഡോക്യുമെൻ്റ് അപ്‌ഡേറ്റ്' നൽകുക.
- ഒ.ടി.പി വഴി ലോഗിൻ ചെയ്യുക: നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ചയും നൽകുക. ഇനി നിങ്ങളുടെ മൊബൈലിൽ എത്തിയ ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- വിവരങ്ങൾ പൂരിപ്പിക്കുക: പേര്, വിലാസം അല്ലെങ്കിൽ ജനനത്തീയതി പോലുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.
- രേഖകൾ അപ്‌ലോഡ് ചെയ്യുക: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക.
- യു.ആർ.എൻ: രേഖകൾ സമർപ്പിച്ച് പ്രക്രിയ പൂർത്തിയാക്കിയ ശേഷം അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) സേവ് ചെയ്ത് സൂക്ഷിക്കുക.
ഈ അപ്ഡേറ്റുകൾക്ക് പുറമേ മറ്റെന്തെങ്കിലും അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ അത് വീട്ടിലിരുന്ന് സാധിക്കില്ല. നിങ്ങൾ നേരിട്ട് അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടി വരും. അത്തരത്തിൽ വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്ത വിവരങ്ങൾ എന്തെല്ലാം?
- ബയോമെട്രിക് അപ്ഡേറ്റ്: ഐറിസ്, വിരലടയാളം, മൊബൈൽ നമ്പർ അല്ലെങ്കിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ
- ജനനത്തീയതിയും ലിംഗഭേദവും: ഈ അപ്‌ഡേറ്റുകൾ ഒരിക്കൽ മാത്രമേ ചെയ്യാൻ കഴിയൂ.
- ഓഫ്‌ലൈൻ അപ്‌ഡേറ്റ് ഫീസ്: ഓഫ്‌ലൈൻ അപ്‌ഡേറ്റ് ചെയ്യുവാൻ ഒരു നിശ്ചിത ഫീസ് ഈടാക്കും.
കൃത്യസമയത്ത് തന്നെ ആധാർ അപ്ഡേറ്റ് ചെയ്യുക. ഓർമിക്കുക, ഡിസംബർ 14ന് ശേഷം ആധാർ അപ്ഡേറ്റ് ചെയ്യാൻ പണം അടക്കേണ്ടി വരും. നിങ്ങളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തൂ...
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications