നാഷണൽ പേയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം യു പി ഐ നമ്പർ നിലവിൽ വരുന്നതിനുള്ള തയ്യാറെടുപ്പുകൾ ബാങ്കുകളും, പേയ്മെൻറ് സേവന ദാതാക്കളും ഏപ്രിൽ 1, 2025 മുതൽ കർശനമായി പാലിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നു.
2024 ജൂലൈ 16-ന് നടന്ന യു പി ഐ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലും അതിനു പിന്നാലെ നടന്ന വിവിധ വർക്കിംഗ് ഗ്രൂപ്പ് ചർച്ചകളിലും ഉപയോക്താക്കളുടെ സൗകര്യവും ഇന്റർഓപ്പറബിലിറ്റിയും വർദ്ധിപ്പിക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു.
യു പി ഐ നമ്പർ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?
പുതിയ വ്യവസ്ഥകളനുസരിച്ച് ബാങ്കുകളും പേയ്മെൻറ് സേവന ദാതാക്കളും ഡിസ്‌കണക്ട് ചെയ്ത മൊബൈൽ നമ്പറുകൾ റഗുലർ ആയി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആക്റ്റീവ് അല്ലാത്ത മൊബൈൽ നമ്പറുകൾ സംബന്ധിച്ച തെറ്റുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ആവശ്യങ്ങൾ:
*വാരാന്ത്യ അപ്ഡേറ്റ്
*ബാങ്കുകൾ ആഴ്ചതോറും ഡാറ്റാബേസ് പുതുക്കണം
*തെറ്റുകൾ കുറയ്ക്കൽ
*ആക്റ്റീവ് അല്ലാത്ത നമ്പറുകൾ ശരിയായി രേഖപ്പെടുത്തുന്നത് യുപിഐ പണമിടപാടിലെ പിഴവുകൾ കുറയ്ക്കും.

യു പി ഐ മാപ്പർ: പ്രധാന മാർഗ്ഗനിർദേശങ്ങൾ
യുപിഐ മാപ്പർ പ്രതികരണ സമയം നിർദ്ദേശിച്ച മാതൃക പാലിക്കാതെ വന്നാൽ പി എസ് പി ആപ്ലിക്കേഷനുകൾക്ക് ലോക്കൽ ലെവലിൽ തന്നെ പരിഹാരം കണ്ടെത്താം. ഇതിന് ശേഷം മാസാവസാനം എൻ പി സി ഐയോട് റിപ്പോർട്ട് ചെയ്യേണ്ടതായിരിക്കും. ഉപയോക്താവിന്റെ സമ്മതം, ടെൻസാകുന്ന സന്ദർഭങ്ങളിൽ ഒരിക്കലും ആവശ്യപ്പെടരുത് എന്നും നിർദേശം ഉണ്ട്.
മാസം തോറുമുള്ള ഡാറ്റാ റിപ്പോർട്ടിംഗ്
എല്ലാ ബാങ്കുകളും പി എസ് പി/ടി പി എ പി ആപ്ലിക്കേഷനുകളും എൻ പി സി ഐയോട് ഓരോ മാസവും നിർദ്ദിഷ്ട ഫോർമാറ്റിൽ ഡാറ്റ പങ്കിടണം:
*ടോട്ടൽ സീഡിംഗ് കൗണ്ട്
*മാസം തോറുമുള്ള ആക്ടീവ് യൂസേഴ്സ്
*സി എം ഐ ഡി ഇടപാടുകളുടെ മൊത്തം എണ്ണം
*യു പി ഐ നമ്പർ ഉപയോഗിച്ച് ലോക്കലായി പരിഹരിച്ച ഇടപാടുകൾ
തുടങ്ങിയ കണക്കുകൾ എൻ പി സി ഐയ്ക്ക് ഏപ്രിൽ 1, 2025 മുതൽ കൈമാറേണ്ടതാണ്. ഈ നിബന്ധനകൾ കർശനമായി നടപ്പിലാക്കണമെന്നും നിർദേശം ഉണ്ട്.
ഇത് കൊണ്ട് ഉപയോക്താക്കൾക്കുള്ള ഗുണങ്ങൾ
*യു പി ഐ പണമിടപാടുകളിൽ കൃത്യതയും സുരക്ഷയും വർദ്ധിക്കും.
*ആക്റ്റീവ് അല്ലാത്ത നമ്പറുകളിൽ പണം തെറ്റായി പോകാനുള്ള സാധ്യത കുറയും.
*യു പി ഐ മാപ്പർ വഴി സീംലെസ്സ് അനുഭവം ലഭ്യമാക്കും.
ബാങ്കുകളും പി എസ് പികളും മാർച്ച് 31, 2025-ന് മുമ്പ് ഈ മാറ്റങ്ങൾ നടപ്പാക്കണം എന്നതാണ് എൻ പി സി ഐയുടെ നിർദ്ദേശം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
