യു.പി.ഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് ചുരുങ്ങിയ കാലത്തിനുള്ളിൽ ജനകീയമായി മാറി. ഇപ്പോൾ തത്ക്ഷണം ഒരാൾക്ക് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കാൻ സാധിക്കുന്നു. ഇതെല്ലാം നിസാരമല്ല, കാരണം ബാങ്കിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു കൊടുത്ത ഒരു കാലം എല്ലാവർക്കും ഉണ്ടായിരുന്നു. സാങ്കേതിക വിദ്യ വളർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആർ.ബി.ഐ ഗവർണർ യു.പി.ഐ യിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു.
പ്രധാനമായും യു.പി.ഐ ഇടപാട് പരിധി വർദ്ധിപ്പിച്ചു. അതായത് സാധാരണക്കാർക്ക് ഈ മാറ്റം കൂടുതൽ പ്രയോജനപ്പെടുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഏറ്റവും സുപ്രധാന ഘടകമായിരുന്നു യു.പി.ഐ. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വമ്പൻ നേട്ടം ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു. അതിനാൽ ഡിജിറ്റൽ പേയ്മെന്റ് രംഗം കൂടുതൽ ഉയരത്തിലേക്ക് കുതിക്കുന്നതിനായുള്ള പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഇടപാട് പരിധിയിൽ മാറ്റം വരുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്.
ഇടപാട് പരിധി
1. യു.പി.ഐ 123 പേയുടെ പരിധി വർധിപ്പിച്ചു. നേരത്തെ ഇടപാട് പരിധി 5000 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ 10,000 രൂപയായി ഉയർത്തി.
2. യു.പി.ഐ ലൈറ്റിൻ്റെ വാലറ്റ് പരിധി 2000 രൂപയിൽ നിന്ന് 5000 രൂപയായി വർധിപ്പിച്ചു. ചെറിയ ഇടപാടുകൾക്ക് സാധാരണക്കാർ കൂടുതലും യു.പി.ഐ ലൈറ്റ് ധാരാളമായി ഉപയോഗിക്കുന്നു. അതിനാൽ അവർക്ക് വലിയ നേട്ടങ്ങൾ ഉറപ്പാക്കാം.
3. യുപിഐ ലൈറ്റും കാര്യമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതായത് നേരത്തെ 500 രൂപയായിരുന്നു യു.പി.ഐ ലൈറ്റിന്റെ ഇടപാട് പരിധി. എന്നാൽ ഇനി മുതൽ 1000 രൂപയായി ഉയർത്തി.

എന്താണ് യു.പി.ഐ 123 പേ
സ്മാർട്ട്ഫോണുകൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് യു.പി.ഐ 123 പേ യിലൂടെ. ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (ഐ.വി.ആർ.) നമ്പർ വഴിയാണ് ഫീച്ചർ ഫോണിൽ യു.പി.ഐ പണമിടപാടുകൾ നടത്തുന്നത്. ബാങ്ക് പണമിടപാടുകൾ, മൊബൈൽ, ഫാസ്ടാഗ് റീചാർജ് എന്നിവയ്ക്കും മറ്റു ബില്ലുകൾ അടക്കാനും ഇത് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നു. ഏതെല്ലാം രീതിയിലാണ് യു.പി.ഐ 123 പേ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതെന്ന് പരിശോധിക്കാം;
- നേരത്തെ നിശ്ചയിച്ച ഒരു ഐ.വി.ആർ നമ്പർ
- മിസ്ഡ് കോൾ പേയ്മെന്റ്
- OEM- ഇനബിൾ ചെയ്ത പേയ്മെന്റുകൾ
- ശബ്ദത്തിലൂടെയുള്ള സാങ്കേതിക വിദ്യ
ഈ ബാങ്ക് എഫ്.ഡി പലിശ നിരക്ക് കുറച്ചു; ഇനി മുതൽ 7.75 ശതമാനം, നിങ്ങൾക്കും നിക്ഷേപമുണ്ടോ?
ഇത്തരം രീതികളാണ് യു.പി.ഐ 123 പേ വഴി ഇടപാടുകൾക്കായി പ്രധാനമായും ആശ്രയിക്കുന്നത്.
യു.പി.ഐ ലൈറ്റ്
ഓരോ ഇടപാടിനും യു.പി.ഐ പിൻ അടിക്കാതെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന ഫീച്ചറാണ് യു.പി.ഐ ലൈറ്റ്. ഇതുവരെ 500 രൂപയായിരുന്നു ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. 2000 രൂപ വരെയായിരുന്നു പരിധി. എന്നാൽ പുതിയ മാറ്റങ്ങൾ അനുസരിച്ച് ഇനി മുതൽ 5000 രൂപയായി പരിധി ഉയർത്തിയിരുന്നു. ഭാവിയിൽ ഈ പരിധി ഓരോ ഇടപാടിനും 1000 രൂപയായി വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല.
കാരണം മറ്റു തടസങ്ങളില്ലാതെ ഇടപാടുകൾ നടത്താൻ ഏറ്റവും എളുപ്പം യു.പി.ഐ ലൈറ്റ് തന്നെയാണ്. യു.പി.ഐ ലൈറ്റ് ഉപയോഗിക്കാൻ ആദ്യം നിങ്ങൾ സ്വന്തം യുപിഐ ലൈറ്റ് വാലറ്റിൽ തുക സൂക്ഷിക്കണം. അതിനു ശേഷമാണ് ഇടപാടുകൾ നടത്താൻ സാധിക്കുള്ളൂ.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
