എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് കണക്കിലെടുത്ത് വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും യുഎസ് സര്‍ക്കാര്‍ 60 ദിവസത്തെ ഗ്രേസ് കാലയളവ് അനുവദിച്ചു. 60 ദിവസത്തെ ഗ്രേസ് കാലയളവില്‍ തെളിവുകള്‍ക്കായുള്ള അഭ്യര്‍ഥനകള്‍; തെളിവുകള്‍ അഭ്യര്‍ഥിക്കുന്നതിനുള്ള തുടര്‍ച്ച (N-14); നിരസിക്കാനുള്ള ഉദ്ദേശ്യ അറിയിപ്പുകള്‍; അസാധുവാക്കാനുള്ള അറിയിപ്പുകള്‍; റദ്ദാക്കാനുള്ള അറിയിപ്പുകള്‍; പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാനുള്ള അറിയിപ്പുകള്‍; ഫോം I-290B ഫയല്‍ ചെയ്യാനുള്ള തീയതി എന്നിവ ഉള്‍പ്പെടുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) വെള്ളിയാഴ്ച അറിയിച്ചു.

'മേല്‍പ്പറഞ്ഞ അഭ്യര്‍ഥനകളോടും അറിയിപ്പുകളോടുമുള്ള പ്രതികരണം യുഎസ്‌സിഐഎസ് പരിഗണിക്കും, നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പായി അഭ്യര്‍ഥനയിലോ അറിയിപ്പിലോ പ്രതികരണം നിശ്ചയിച്ച തീയതിക്ക് ശേഷം 60 കലണ്ടര്‍ ദിനങ്ങള്‍ക്കുള്ളില്‍ ലഭിക്കും,' യുഎസ്‌സിഐഎസ് വ്യക്തമാക്കി. പ്രസ്താവനയനുസരിച്ച്, തീരുമാനമെടുക്കുന്ന തീയതി മുതല്‍ 60 കലണ്ടര്‍ ദിവസങ്ങള്‍ വരെയുള്ള കാലയളവില്‍ ലഭിച്ച ഒരു ഫോം I-290B, ഏതെങ്കിലും തരത്തിലുള്ള നടപടി കൈക്കൊള്ളുന്നതിന് മുമ്പ് യുഎസ്‌സിഐഎസ് പരിഗണിക്കും. ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഈ ഇളവുകള്‍. കൊവിഡ് 19 ബാധിച്ച് യുഎസില്‍ ഇതുവരെ 65,000 പേരും ആഗോളതലത്തില്‍ 2,35,000 പേരും മരണമടഞ്ഞു.

എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക

<strong>ട്വീറ്റ് വിനയായി, എലോൺ മസ്‌ക്കിന് ടെസ്‌ല സിഇഒ സ്ഥാനം നഷ്ട്ടപ്പെട്ടേക്കാം </strong>ട്വീറ്റ് വിനയായി, എലോൺ മസ്‌ക്കിന് ടെസ്‌ല സിഇഒ സ്ഥാനം നഷ്ട്ടപ്പെട്ടേക്കാം

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ അമേരിക്കയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നു

കൊവിഡ് 19 മഹാമാരി മൂലമുള്ള അന്താരാഷ്ട്ര യാത്രാ വിലക്ക് തീരുന്നപക്ഷം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുമായി യുഎസിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെടാന്‍ തുടങ്ങി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടു വരാന്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സൂചിപ്പിച്ചതിനു ശേഷമാണ് നടപടി. കൊവിഡ് 19 സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 'വിദേശത്തുള്ള ഇന്ത്യക്കാരെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇപ്പോഴും നിലവിലുള്ളതിനാല്‍ ഞങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവാത്ത സാഹചര്യമാണിപ്പോവുള്ളത്,' വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദമ്മു രവി വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയാവും ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: us america visa യുഎസ്
English summary

എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക

us announces relaxations for h-1b visa holders and green card applicants.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X