വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രതിസന്ധി മാറുന്നു. സമ്പദ് വ്യവസ്ഥയില്‍ വന്‍ ഉണര്‍വ് തന്നെ ഉണ്ടായിരിക്കുകയാണ്. തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ നിരക്ക് തുടര്‍ച്ചയായ ആറാം ആഴ്ച്ചയും താഴോട്ടാണ് പോകുന്നത്. അതേസമയം വാക്സിനേഷന് ശക്തമാക്കിയത് യുഎസ്സിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. ജനങ്ങളില്‍ വിശ്വാസം കൊണ്ടുവരാന്‍ ഇത് സഹായിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറന്നതോടെ നല്ല കളക്ഷനുകളും വരാന്‍ തുടങ്ങിയിട്ടുണ്ട്.

വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് യുഎസ്സിന്റെ ശ്രമം. ഒമ്പതിനായിരത്തോളം പേരാണ് ആനുകൂല്യങ്ങള്‍ പറ്റുന്നവരില്‍ കുറവ് വന്നത്. നേരത്തെ ഇത് 3,85000 ആയിരുന്നു. ഇത് 3,76000 ആയി കുറഞ്ഞു. ലേബര്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ തൊഴിലില്ലായ്മ വേതനം പറ്റുന്നവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നിരുന്നു. അതിന് ശേഷം ചെറിയ തോതില്‍ ഇത് കുറഞ്ഞ് വരികയാണ്. അതേസമയം ഇപ്പോഴത്തെ ആനുകൂല്യം പറ്റുന്നവരില്‍ കണക്കും കൂടുതലാണ്. ഇത് കുറഞ്ഞ് വരുന്നത് അമേരിക്കയ്ക്ക് വലിയ പ്രതിക്ഷയാണ്.
കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. റെസ്റ്റോറന്റുകളും ബാറുകളും കടകളുമെല്ലാം തുറന്ന് തുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ പിരിച്ചുവിടുന്നത് കുറവാണ്. 1.4 മില്യണായിട്ടാണ് ഇത് കുറഞ്ഞത്. ഏപ്രിലില്‍ നാല് മില്യണ്‍ ആളുകളാണ് ജോലി ഉപേക്ഷിച്ചത്. ഇവര്‍ പുതിയ ബിസിനസ് പരീക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. മെയില്‍ 5,59000 തൊഴിലുകളാണ് അമേരിക്ക സൃഷ്ടിച്ചത്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറയുകയും ചെയ്തു. തൊഴില്‍ വളര്‍ച്ച അതിവേഗം അമേരിക്ക നേടുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കരുതുന്നത്.
അതേസമയം കഴിഞ്ഞ ഫെബ്രുവരില്‍ 7.6 മില്യണ്‍ തൊഴിലവസരമായിരുന്നു യുഎസ്സില്‍ ഉണ്ടായിരുന്നത്. ആ വളര്‍ച്ചയിലേക്ക് യുഎസ് തിരിച്ചെത്തിയിട്ടില്ല. വാക്സിനേഷന് ശക്തമായതോടെ തൊഴില്‍ അപേക്ഷകര്‍ വര്‍ധിച്ചിട്ടുണ്ട്. പലരും ജോലി ഉപേക്ഷിച്ചത് യുഎസ് സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനമായി ഇവരുടെ ശമ്പളത്തേക്കാള്‍ വലിയ തുക നല്‍കിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
