കുതിപ്പിനുള്ള സാധ്യതയുമുണ്ട്! ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 7 ഘടകങ്ങള്‍ ഇതാ

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും ബെയറുകള്‍ കളം പിടിക്കുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. കൃത്യമായ റേഞ്ചിനുള്ളില്‍ സ്ഥിരതയാര്‍ജിക്കുന്നതിനും പ്രധാന സൂചികകള്‍ അര ശതമാനത്തോളം നഷ്ടം ആഴ്ച കണക്കില്‍ രേഖപ്പെടുത്തുന്നതിനും സാക്ഷിയായി. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും കമ്പനികളുടെ നാലാം പാദഫലങ്ങള്‍ക്ക് വിപണിയില്‍ ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നതും തിരിച്ചടിയാകുന്നു. റമദാന്‍ അവധി വരുന്നതിനാല്‍ നാല് ദിവസമായി ചുരുക്കപ്പെട്ട പുതിയ വ്യാപാര ആഴ്ചയില്‍ വിപണിയെ സ്വാധീനിക്കാവുന്ന 7 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

നാലാം പാദഫലം

നാലാം പാദഫലം

വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉള്‍പ്പെടെ 200-ഓളം കോര്‍പ്പറേറ്റ് കമ്പനികളുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ പ്രവര്‍ത്തനഫലം ഈയാഴ്ച പ്രസിദ്ധീകരിക്കും. ഇത് ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്ക് ഇടയാക്കും.

  • തിങ്കളാഴ്ച- ബ്രിട്ടാണിയ, ഐനോക്‌സ് ലെഷര്‍, എം & എം ഫിനാന്‍ഷ്യല്‍.
  • ചൊവ്വാഴ്ച- അദാനി എന്റര്‍പ്രൈസസ്, ഹീറോ മോട്ടോ കോര്‍പ്, നെറ്റ്‌വര്‍ക്ക് 18, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍.
  • ബുധനാഴ്ച- അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, കാര്‍ ട്രേഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ഐഎസ്, ടാറ്റ കണ്‍സ്യൂമര്‍.
  • വ്യാഴാഴ്ച- അദാനി ട്രാന്‍സ്മിഷന്‍, സിഎഎംഎസ്, ദാബര്‍, സിയറ്റ്, മാരികോ, ടിവിഎസ് മോട്ടോര്‍.
  • വെള്ളിയാഴ്ച- ഫെഡറല്‍ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍.
  • ശനിയാഴ്ച- നവീന്‍ ഫ്‌ലൂറിന്‍.
എല്‍ഐസി ഐപിഒ

എല്‍ഐസി ഐപിഒ

വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്‍ഷുറന്‍സ് അതികായന്‍ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പന (IPO) മേയ് 4-ന് ആരംഭിക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മേയ് 9 വരെ ഓഹരിക്ക വേണ്ടി അപേക്ഷിക്കാം. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 902 മുതല്‍ 949 രൂപയ്ക്ക് ഇടയിലുള്ള നിരക്കില്‍ 15 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

അതായാത്, ഓഹരിയുടെ താഴ്ന്ന വിലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ 13,530 രൂപയും കൂടിയ വിലയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ 14,235 രൂപയും മുടക്കേണ്ടിവരും. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് 60 രൂപയും റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരിയുടെ വിലയില്‍ ഡിസ്‌കൗണ്ട് ലഭിക്കും. മേയ് 17-നാണ് എല്‍ഐസി ഓഹരികളുടെ ലിസ്റ്റിങ്.

യുഎസ് ഫെഡ് യോഗം

യുഎസ് ഫെഡ് യോഗം

പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മേയ് 3-4 തീയതികളില്‍ യോഗം ചേരുന്നു. ഇതിലെ തീരുമാനം ആഗോള വിപണികളുടെ ഭാവി ഭാഗധേയത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്. നാല് പതിറ്റാണ്ടിനിടെയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നതിനാല്‍ 50 ബിപിഎസ് നിരക്കില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കും എന്നാണ് പൊതുവേയുള്ള നിഗമനം. ഈ നിരക്ക് വര്‍ധന വിപണി ഉള്‍ക്കൊണ്ടതായാണ് അനുമാനം.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിരക്കിലാണ് തീരുമാനം വരുന്നതെങ്കില്‍ വിപണിയിലും ഉടനടിയുള്ള പ്രതികരണം പ്രതീക്ഷിക്കാം. ഇതിനോടൊപ്പം തുടര്‍ന്നുള്ള യോഗങ്ങളിലും സ്വീകരിക്കാവുന്ന നടപടികളെ കുറിച്ചുള്ള ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ അഭിപ്രായ പ്രകടനങ്ങളും വിപണി സാകൂതം ശ്രദ്ധിക്കും.

സാമ്പത്തിക ഘടകങ്ങള്‍

സാമ്പത്തിക ഘടകങ്ങള്‍

  • ഏപ്രില്‍ മാസത്തിലെ പിഎംഐ നിരക്കുകള്‍ തിങ്കളാഴ്ച പുറത്തുവിടും. സര്‍വീസസ് & കോംപസിറ്റ് പിഎംഐ നിരക്കുകള്‍ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തും.
  • ഏപ്രില്‍ മാസത്തിലെ ചരക്ക് സേവന നികുതിയിലെ വരവു കണക്കുകള്‍ ഈയാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടും.
  • ഏപ്രില്‍ മാസത്തിലെ വാഹന വില്‍പനയുടെ കണക്കുകള്‍ ഓരോ കമ്പനികളും ഇന്നു മുതല്‍ പ്രസിദ്ധീകരിക്കും. ഗ്രാമീണ മേഖലയിലെ ഉണര്‍വ് ഇരുചക്ര, മുചക്ര, യാത്രാ വാഹന നിര്‍മാതാക്കള്‍ക്ക് ഗുണകരമാകും എന്നാണ് അനുമാനം. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കം പ്രതീക്ഷിക്കാം.
ടെക്‌നിക്കല്‍ അവലോകനം

ടെക്‌നിക്കല്‍ അവലോകനം

കഴിഞ്ഞ രണ്ട് ആഴ്ചയായി നിഫ്റ്റി 16,900-നും 17,350-നും ഇടയില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. ഇതിനോടകം 16,800 നിലവാരം ശക്തവും നിര്‍ണായകവുമായ സപ്പോര്‍ട്ട് മേഖലയായി ഉരുത്തിരിഞ്ഞു കഴിഞ്ഞു. നിരവധി തവണ ഈ മേഖലയില്‍ നിന്നും പിന്തുണ സ്വീകരിച്ച് സൂചിക കരകയറിയിട്ടുമുണ്ട്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ തൊട്ടു മുമ്പത്തെ ആഴ്ചയില്‍ ഡോജി പാറ്റേണ്‍ ആണ് രൂപപ്പെട്ടത്. ഇതിനു പിന്നാലെ ഇത്തവണ ഇന്‍വേര്‍ട്ടഡ് ഹാമര്‍ പാറ്റേണ്‍ ദൃശ്യമായത് ചെറിയൊരു കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിന്നും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ട്രെന്‍ഡ് റിവേഴ്‌സലിനുള്ള സാധ്യതയാണുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X