ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം 2018-19 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ മുതൽ ജൂൺ വരെ) പുതിയ എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും നിരസിച്ചതായി യുഎസ് ബോഡി അറിയിച്ചു. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നുള്ള എച്ച്1ബി ഡാറ്റയുടെ വിശകലനത്തിലാണ് 2015നെ അപേക്ഷിക്കിച്ച് നിരസിക്കൽ നിരക്ക് മൂന്ന് ഇരട്ടിയായി ഉയർന്നിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിൽ എച്ച്1ബി പെർമിറ്റിൽ താമസിക്കുന്നവരിൽ 70 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. കാരണം ആഗോള സാങ്കേതിക കമ്പനികളിൽ അമേരിക്കയിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. പുതിയ ചട്ടങ്ങളോ നിയമങ്ങളോ പാസാക്കാതെയാണ് യുഎസ് എച്ച് 1ബി വിസ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്നും അപേക്ഷകൾക്കുള്ള നിരക്കുകൾ വർദ്ധിച്ചിരിക്കുന്നതെന്നും എൻഎഫ്എപി എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റുവർട്ട് ആൻഡേഴ്സൺ പറഞ്ഞു.

എച്ച് 1ബി വിസകളുടെ നിരസിക്കൽ നിരക്ക് 2015 സാമ്പത്തിക വർഷത്തിൽ 6% ആയിരുന്നു. ഏറ്റവും കൂടുതൽ വിസ നിരസിക്കൽ നേരിടേണ്ടി വരുന്നത് ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവരും ഐടി കമ്പനികളിലെ ജോലിയ്ക്കായി വിസയ്ക്ക് അപേക്ഷിക്കുന്നവരുമാണെന്നും ആൻഡേഴ്സൺ പറഞ്ഞു.
കോഗ്നിസൻറിലെ 60 ശതമാനത്തിലധികം അപേക്ഷകളാണ് നിരസിച്ചിരിക്കുന്നത്, തൊട്ടുപിന്നാലെ കാപ്ജെമിനി, ആക്സെഞ്ചർ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുമുണ്ട്. 2018 ൽ, മികച്ച ആറ് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വെറും 16% അല്ലെങ്കിൽ 2,145 എച്ച് -1 ബി വർക്ക് പെർമിറ്റുകൾ മാത്രമാണ് ലഭിച്ചത്. പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ് കുടിയേറ്റ വിരുദ്ധ പരിഷ്കാരങ്ങൾ. ഇത് നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്ത്യൻ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് മങ്ങലേക്കാൽ തുടങ്ങി. വർക്ക് പെർമിറ്റിനായി യുഎസ് മാസ്റ്റർ ബിരുദം നേടിയ അപേക്ഷകരെ തിരഞ്ഞെടുക്കുന്ന പുതിയ നിയമത്തിലേക്കും യുഎസ് മാറിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
