പുതുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എച്ച് 1ബി വർക്ക് വിസ അപേക്ഷാ ഫീസ് 10 യുഎസ് ഡോളർ വർദ്ധിപ്പിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചു. റീഫണ്ട് ലഭിക്കാത്ത ഈ നിരക്ക് ഉയർത്തിയത് പുതിയ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമാക്കുന്നതിനും അപേക്ഷകർക്കും ഫെഡറൽ ഏജൻസിക്കും എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) വ്യാഴാഴ്ച വ്യക്തമാക്കി.
കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ നടപ്പിലാക്കാൻ ഈ ശ്രമം സഹായിക്കുമെന്ന് യുഎസ്സിഐഎസ് ആക്ടിംഗ് ഡയറക്ടർ കെൻ കുക്കിനെല്ലി പറഞ്ഞു. എച്ച് 1ബി പ്രോഗ്രാം അമേരിക്കൻ ഐക്യനാടുകളിലെ കമ്പനികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി തൊഴിലുകളിൽ നിയമിക്കാൻ അനുവദിക്കുന്നു.

ഇതിന് പ്രവർത്തന മേഖലയിലെ ആഴത്തിലുള്ള അറിവും ബാച്ചിലേഴ്സ് ഡിഗ്രിയോ അതിൽ കൂടുതലോ ആവശ്യമാണ്. ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയ ശേഷം, അപേക്ഷകർ ആദ്യം ഒരു നിശ്ചിത രജിസ്ട്രേഷൻ കാലയളവിൽ യുഎസ്‌സിഐഎസിൽ ഇലക്ട്രോണിക് രജിസ്റ്റർ ചെയ്യേണ്ടതാണ്.
2021 സാമ്പത്തിക വർഷത്തേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നടപ്പിലാക്കാനാണ് ഫെഡറൽ ഏജൻസി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഔപചാരിക തീരുമാനം എടുത്തു കഴിഞ്ഞാൽ ഫെഡറൽ രജിസ്റ്ററിൽ നടപ്പാക്കൽ സമയപരിധിയും പ്രാരംഭ രജിസ്ട്രേഷൻ കാലാവധിയും പ്രഖ്യാപിക്കും. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം 2018-19 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ മുതൽ ജൂൺ വരെ) പുതിയ എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും നിരസിച്ചതായി യുഎസ് ബോഡി അടുത്തിടെ അറിയിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
