യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് സെൻസെക്സ് 648 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 12,100ൽ താഴെയാണ് വ്യാപാരം നടത്തുന്നത്. യുഎസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഇതുവരെ ഒരു ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവർഗ്രിഡ് (2% ഇടിവ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയാണ് ഇന്ന് സെൻസെക്സിൽ കനത്ത നഷ്ടം നേരിടുന്ന ഓഹരികൾ.
എന്നാൽ ടൈറ്റൻ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. നിഫ്റ്റി 153 പോയിൻറ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 12,070 പോയിന്റിൽ എത്തി. നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയിൽ രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 1.4 ശതമാനം ഇടിവും രേഖപ്പെടുത്തി.

ബിഎസ്ഇ മിഡ്കാപ്പ് സൂചിക 196 പോയിൻറ് അഥവാ 1.3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 120 പോയിന്റ് അഥവാ 0.85 ശതമാനം ഇടിവും രേഖപ്പെടുത്തി. 2019 ഡിസംബറിൽ വൈദ്യുതി ആവശ്യകത വർദ്ധിച്ചതോടെ ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് (ഐഇഎക്സ്) ഓഹരികൾ ഒമ്പത് ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 174 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളിൽ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയുടെ ഓഹരികൾ 24 ശതമാനം ഉയർന്നു. 2018 നവംബർ 9 ന് എത്തിയ എക്കാലത്തെയും ഉയർന്ന നിരക്കായ 178 രൂപയ്ക്കടുത്താണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ഇറാനുമായുള്ള പിരിമുറുക്കങ്ങൾക്കിടെ ഇറാഖിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എണ്ണ വില തിങ്കളാഴ്ച രണ്ട് ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications