അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. പ്രസിഡന്റ് ട്രംപ് തുടക്കം കുറിച്ച താരിഫ് നയങ്ങളിൽ ഉരിതിരിഞ്ഞ തർക്കങ്ങളും ഫെഡറൽ സർക്കാരിന്റെ അടച്ചുപൂട്ടൽ സാധ്യതയുമാണ് വിപണി ഇടിവിന് കാരണമായത്. ഉയർന്ന ഓഹരി വിലമതിപ്പുകൾ, സാമ്പത്തിക അനിശ്ചിതത്വം, അതിനൊപ്പം നിരാശാജനകമായ കോർപ്പറേറ്റ് ലാഭം എന്നിവയും വിപണിയിലെ ഇടിവിനെ സ്വാദീനിച്ചതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെക്നോളജി ഓഹരികൾക്കാണ് ഏറ്റവും വലിയ ആഘാതം സംഭവിച്ചിരിക്കുന്നത്. ടെസ്‌ല പോലുള്ള ടെക്നോളജി കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. ടെസ്‌ലയുടെ വിപണി മൂല്യം ഒരു ദിവസത്തിൽ 125 ബില്യൺ ഡോളറിന് മുകളിലാണ് ഇടിഞ്ഞത്. ആപ്പിൾ, എൻവിഡിയ എന്നിവയുടെയും ഓഹരി വിലയിൽ 5% ഇടിവ് സംഭവിച്ചു. എസ്‌ആൻപി 500 ന്റെ ടെക്നോളജി വിഭാഗം മാത്രം 4.3% നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ എയർലൈൻസ് ആദ്യ പാദ ലാഭ പ്രവചനം അരക്കുറവ് ആക്കിയതോടെ കമ്പനിയുടെ ഓഹരി 14% ഇടിഞ്ഞു.
വിപണി എത്ര നഷ്ടത്തിലേക്ക് തള്ളപ്പെട്ടു?
എസ്‌ആൻപി 500 സൂചിക 8.6% ഇടിഞ്ഞിട്ടുണ്ട്. ഇതോടെ വിപണിയിൽ നിന്ന് 4 ട്രില്യൺ ഡോളറിലധികം നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .
സാമ്പത്തിക മാന്ദ്യ ഭീഷണി
നിലനിൽക്കുന്ന ഈ സാമ്പത്തിക മാന്ദ്യഭീഷണി നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിപണിയിലെ അനിശ്ചിതത്വത്തെ "ഒരു പരിവർത്തന കാലഘട്ടം" എന്നാണ് വിശേഷിപ്പിച്ചത്. "ഈ വർഷം മാന്ദ്യം ഉണ്ടാകുമോ?" എന്ന ചോദ്യത്തിന് ട്രംപ് ഒരു വ്യക്തതയുള്ള മറുപടി നൽകാതിരുന്നതിനാൽ നിക്ഷേപകരിൽ ആശങ്ക കൂടുതൽ ശക്തമായിട്ടുണ്ട്.
ട്രംപിന്റെ താരിഫ് നയം ഒരു അവലോകനം
അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു താരിഫ് (കസ്റ്റംസ് തീരുവ) സംബന്ധിച്ച കടുത്ത നിലപാട്. അമേരിക്കയ്ക്ക് മുൻഗണന എന്ന ആശയത്തിന്റെ ഭാഗമായിരുന്നു ഈ നയപരിപാടി. അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഇറക്കുമതി കുറയ്ക്കാനാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിട്ടത്.
1. താരിഫ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
*ഇറക്കുമതിയെക്കാൾ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക: അമേരിക്കൻ കമ്പനികൾക്ക് സംരക്ഷണം നൽകുന്നതിലൂടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക.
*ട്രേഡ് ഡെഫിസിറ്റ് കുറയ്ക്കുക: ചൈന, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുക.
*ആഗോള വ്യാപാരത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുക: അമേരിക്കൻ വ്യവസായം, പ്രത്യേകിച്ച് ഉരുക്ക്, അലുമിനിയം തുടങ്ങിയ മേഖലകളെ സംരക്ഷിക്കുക.
2. പ്രധാന നടപടികൾ
1. ചൈനയ്‌ക്കെതിരെ വ്യാപാര യുദ്ധം
*ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പന്നങ്ങൾക്ക് 25% വരെ അധിക താരിഫ് ഏർപ്പെടുത്തി.
*ചെറുകിട ഉപഭോക്തൃ ഉൽപ്പന്നങ്ങൾ മുതൽ സാങ്കേതിക ഉപകരണങ്ങൾ വരെയായിരുന്നു ഈ തീരുവയുടെ പരിധി.

2. ഉരുക്കും അലുമിനിയവും:
*ഉരുക്ക് ഇറക്കുമതിക്ക് 25%വും അലുമിനിയത്തിന് 10% വും താരിഫ് ഏർപ്പെടുത്തി.
*കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ അടക്കം ഏറ്റവും അടുത്ത വാണിജ്യ പങ്കാളികൾക്കുമേൽ ഈ താരിഫ് ബാധകമാക്കി.
3. ഓട്ടോമൊബൈൽ മേഖല:
*ജപ്പാൻ, ജർമനി, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന കാർ ഇറക്കുമതികൾക്ക് പ്രത്യേക നിരക്കുകൾ ചുമത്തി.
3. നയത്തിന്റെ ആഘാതങ്ങൾ
1. അമേരിക്കൻ ഉപഭോക്താക്കൾക്ക് ചെലവ് വർദ്ധിച്ചു:
*വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വില വർദ്ധിച്ചതോടെ ഉപഭോക്താക്കളുടെ ചെലവുകൾ ഉയർന്നു.
2. വ്യാവസായിക മേഖലയിലെ പ്രശ്‌നങ്ങൾ:
*കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി അമേരിക്കൻ കർഷകർ ചൈനയുമായുള്ള വിപണി നഷ്ടപ്പെടുന്നതിനെ തുടർന്ന് വലിയ സാമ്പത്തിക നഷ്‌ടം നേരിട്ടു.
3. വിപണി അനിശ്ചിതത്വം:
*താരിഫ് നയങ്ങൾ മൂലം അന്താരാഷ്ട്ര ഓഹരി വിപണിയിൽ വൻ അസ്ഥിരതയും തകർച്ചയും ഉണ്ടായി.
4. അന്താരാഷ്ട്ര പ്രതികരണം
*ചൈനയുടെ പ്രതികാരം: ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ തിരിച്ചടിയായി താരിഫ് ഏർപ്പെടുത്തി.
*യൂറോപ്യൻ യൂണിയൻ: ട്രംപിന്റെ നയത്തിനെതിരെ വ്യാപാരപരിമിതികൾ ഉയർത്തി
ഡൊണാൾഡ് ട്രംപിന്റെ ടാരിഫ് നയം അമേരിക്കൻ വ്യവസായം സംരക്ഷിക്കാനും സ്വയം പര്യാപ്തത സൃഷ്ടിക്കാനും ആണ് ശ്രമിച്ചതെങ്കിലും ഇത് ആഗോള വ്യാപാര ബന്ധങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതുതന്നെയാണ് നിലവിലെ ഓഹരി വിപണിയുടെ കനത്ത ഇടിവിലേക്കും നയിച്ചത്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications