ട്രംപിന്‍റെ ഉട്ടോപ്യൻ നയങ്ങൾ വീണ്ടും ലോക രാഷ്ട്രങ്ങൾക്ക് തലവേദനയാവുകയാണ്. താരിഫ്, തൊഴിൽ നിയമങ്ങൾ തുടങ്ങി സകലതിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന ട്രംപ് ഇതാ വീണ്ടും നിലപാട് കടുപ്പിക്കുകയാണ്. ഇത്തവൻ വിസ ചട്ടങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. അമേരിക്കയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്ന ഒരു വിദേശ പൗരനാണെങ്കിൽ, യുഎസ് ക്രോണിക് എന്ന് തരംതിരിച്ചിരിക്കുന്ന രോഗമുണ്ടെങ്കിൽ വില ലഭിക്കില്ല. അതായത് ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അമേരിക്കയിലേക്ക് പോവുക എന്നത് വിലിയ ബുദ്ധിമുണ്ട് സൃഷ്ടിക്കും.
പുതിയ നിർദ്ദേശം
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങൾ നഷ്ടപ്പെടുത്തിയേക്കാമെന്നുമാണ് അമേരിക്കൻ സർക്കാർ പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ നിയമങ്ങൾ ലോകമെമ്പാടുമുള്ള എല്ലാ യുഎസ് എംബസികൾക്കും കോൺസുലേറ്റുകൾക്കും അയച്ചിട്ടുണ്ട്. ഭാവിയിൽ യുഎസ് ആരോഗ്യ സംരക്ഷണ സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു ഭാരമാകുമോ എന്ന് നിർണ്ണയിക്കാൻ വിസ അപേക്ഷകരുടെ മെഡിക്കൽ സ്റ്റാറ്റസ് അവലോകനം ചെയ്യും.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വസന രോഗങ്ങൾ, കാൻസർ, പ്രമേഹം, ഉപാപചയ രോഗങ്ങൾ, നാഡീ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും പരിഗണിക്കേണ്ടത്. നിയന്ത്രണങ്ങൾ പൊണ്ണത്തടിക്കും പ്രത്യേക ശ്രദ്ധ നൽകുന്നു. അമിതഭാരം ആസ്ത്മ, സ്ലീപ് അപ്നിയ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

എന്തുകൊണ്ടാണ് യുഎസിന്റെ നീക്കം..?
സാംക്രമിക രോഗങ്ങൾ, വാക്സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ നേരത്തേതന്നെ വിസ പൂർത്തീകരണ പ്രക്രിയയിൽ പരിശോധിക്കാറുണ്ട്. പുതിയ നിർദ്ദേശത്തോടെ ജീവിതശൈലീരോഗങ്ങൾ കൂടി പരിശോധിക്കേണ്ടി വരും. ഭാവിയിൽ അമേരിക്കയ്ക്ക് സാമ്പത്തിക ബാധ്യതയായി മാറിയേക്കാവുന്ന വ്യക്തികളെ ലക്ഷ്യം വച്ചാണ് ഈ നീക്കം എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ ദീർഘകാല രോഗങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാമെന്ന് അമേരിക്ക വിശ്വസിക്കുന്നു. പുതിയ നയം മാറ്റം ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നിയന്ത്രണത്തിലെ ഏറ്റവും കടുത്ത നീക്കമായാണ് വിലയിരുത്തുന്നത്.
ഹൃദ്രോഗം, കാൻസർ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അവരുടെ ആരോഗ്യസ്ഥിതി മുൻകൂട്ടി നിരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു. അമിതവണ്ണമോ പ്രമേഹമോ ഉള്ളവർ ഉചിതമായ ഉപദേശവും ചികിത്സയും തേടാൻ നിർദ്ദേശിക്കുന്നു. പുതിയ നിയമങ്ങൾ വിസ അപേക്ഷകരെ നല്ല ആരോഗ്യം നിലനിർത്തുന്നതിനും മുൻകൈയെടുക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിർദേശമുണ്ട്.
ചുരുക്കത്തിൽ, അമേരിക്കയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ അവരുടെ ദീർഘകാല ആരോഗ്യസ്ഥിതികളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഹൃദ്രോഗം, കാൻസർ, ശ്വസന പ്രശ്നങ്ങൾ, പ്രമേഹം, പൊണ്ണത്തടി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വിസ നേടുന്നതിൽ തടസങ്ങൾ സൃഷ്ടിക്കും. വിസ അപേക്ഷകർക്ക് മുൻകൂട്ടി തയ്യാറെടുക്കൽ, ആരോഗ്യ അവബോധം, മെഡിക്കൽ രേഖകൾ പൂർണ്ണമായി സമർപ്പിക്കൽ എന്നിവയുടെ പ്രാധാന്യം പുതിയ നിർദ്ദേശം ഓർമ്മിപ്പിക്കുന്നു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications