ഉത്തരാഖണ്ഡ് ദുരന്ത ബാധിതരുടെ ഇൻഷുറൻസ് ക്ലെയിം വേഗത്തിലാക്കും: നടപടികളുമായി എസ്ബിഐ ജനറൽ ഇൻഷുറൻസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കളുടെ ഇൻഷ്വറൻസ് ക്ലെയിമുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എസ്ബിഐ ഇൻഷ്വറൻസ്. എസ്ബിഐ ജനറൽ ഇൻഷുറൻസാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തത്തിനിരയായവർക്ക് എളുപ്പത്തിൽ അർഹതപ്പെട്ട ഇൻഷുറനസ് തുക എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്, ദുരിതബാധിതർക്ക് അടിയന്തര ടോൾ ഫ്രീ നമ്പറും ആരംഭിച്ചിട്ടുണ്ട്. 1800 102 1111, അല്ലെങ്കിൽ 561612 എന്ന നമ്പറിലേക്ക് വിളിച്ചാൽ എസ്ബിഐ ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെടാം.

'customerr.caresbigeneral.in' എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യുകയോ അല്ലെങ്കിൽ www.sbigeneral.in- ലെ ക്ലെയിംസ് അറിയിപ്പ് വിഭാഗം സന്ദർശിക്കുകയോ ചെയ്യണമെന്നും എസ്ബിഐ ജനറൽ ഇൻഷുറൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നാണ് എസ്‌ബി‌ഐ ജനറൽ. 2009 ൽ സ്ഥാപിതമായ എസ്‌ബി‌ഐ ജനറലിന് രാജ്യത്തുടനീളം ശാഖകളുമുണ്ട്.

ഉത്തരാഖണ്ഡ് ദുരന്ത ബാധിതരുടെ ഇൻഷുറൻസ് ക്ലെയിം വേഗത്തിലാക്കും: ഫാസ്റ്റ് ട്രാക്ക് നടപടികളുമായി എസ്ബിഐ

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തപോവൻ-റെനി പ്രദേശത്ത് ഞായറാഴ്ചയുണ്ടായ ഹിമപാതത്തെത്തുടർന്നാണ് ധോലിഗംഗ, അലക്നന്ദ നദികളിൽ വൻ വെള്ളപ്പൊക്കമുണ്ടായത്. ഇതിനിടെ അളക്നന്ദ നദിലെ അണക്കെട്ടും ഒലിച്ചുപോയിരുന്നു. ചമോലി ജില്ലയിൽ ഹിമാനി തകർന്നൂവീണ് നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇതുവരെ 32 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചമോലിയിൽ നിർമാണത്തിലിരിക്കുന്ന തപോവൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 25-35 പേർ ഉൾപ്പെടെ 200 ത്തിലധികം പേരെ കാണാതായതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലൂടെ ഒഴുകിയെത്തിയ പാറക്കഷ്ടണങ്ങളും മണ്ണും ചെളിയും വന്നടിഞ്ഞതാണ് രക്ഷാപ്രവർത്തനത്തിനും ഭീഷണിയായിട്ടുള്ളത്.

Read more about: sbi എസ്ബിഐ
English summary

Uttarakhand disaster: SBI General Insurance to fast-track claims

, Uttarakhand disaster: SBI General Insurance to fast-track claims
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X