2023 -ല്‍ ഏതൊക്കെ ഓഹരികളില്‍ വളര്‍ച്ചാ സാധ്യതയുണ്ട്? ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരും സ്വകാര്യ മേഖലകളും ഒരുപോലെ ഊന്നല്‍ നല്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുത്ത സെക്ടറുകള്‍ വന്‍കുതിപ്പ് നടത്തുമെന്നാണ് ഇവരുടെ നിരീക്ഷണം.
ഈ അവസരത്തില്‍ ഇടക്കാലം തൊട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് കരുതുന്ന 9 സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

കജാരിയ സെറാമിക്സ്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 1,340 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 15 ശതമാനം.
'ടൈല്‍ സെക്ടറിലെ സുപ്രധാന ബ്രാന്‍ഡാണ് കജാരിയ. ശക്തമായ ബാലന്‍സ് ഷീറ്റും ടിയര്‍ ടൂ, ടിയര്‍ ത്രീ നഗരങ്ങളിലെ സാന്നിധ്യവും മുന്‍നിര്‍ത്തിയാണ് കജാരിയ സെറാമിക്സില്‍ ഞങ്ങള്‍ ബൈ റേറ്റിങ് നല്‍കുന്നത്', ബ്രോക്കറേജ് പറയുന്നു.
സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 220 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 25 ശതമാനം.
'ആഭ്യന്തര, ആഗോളതലത്തില്‍ 5ജി ടെക്നോളജി പിടിമുറുക്കുന്നത് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന് ഗുണം ചെയ്യും. നഷ്ടം വരുത്തുന്ന വിഭാഗങ്ങളില്‍ നിന്ന് പിന്മാറുന്നതും സേവനങ്ങള്‍ മെച്ചപ്പെടുത്തി ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കമ്പനിയുടെ ഭാവി ശോഭനമാക്കും', ബ്രോക്കറേജ് പറയുന്നു.
മാരുതി സുസുക്കി
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 11,200 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 32 ശതമാനം.
'ആഭ്യന്തര പാസഞ്ചര്‍ വാഹനരംഗത്തെ സുപ്രധാന കമ്പനിയാണ് മാരുതി സുസുക്കി. 2022-24 കാലയളവില്‍ വരുമാനം 24.7 ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭം 67.6 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ച കുറിക്കുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടുന്നു. കടബാധ്യതയില്ലെന്നതും 42,000 കോടി രൂപയുടെ സര്‍പ്ലസ് ക്യാഷും മാരുതിയുടെ മാറ്റുകൂട്ടുന്നുണ്ട്', ബ്രോക്കറേജ് പറയുന്നു.
മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 410 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 19 ശതമാനം.
'2021-24 കാലയളവില്‍ 14.7 ശതമാനം സംയോജിത വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് അനുമാനിക്കുന്നത്. 2024 ആകുമ്പോഴേക്കും കമ്പനിയുടെ മാര്‍ജിനുകളില്‍ 12.8 ശതമാനം വര്‍ധനവ് സംഭവിക്കും', ബ്രോക്കറേജ് പറയുന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 1,450 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 19 ശതമാനം.
'ഒരേസമയം ഡിജിറ്റല്‍, ഫിസിക്കല്‍ സേവനങ്ങളില്‍ ശ്രദ്ധകൊടുക്കുന്നത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് മുന്നോട്ട് ഗുണം ചെയ്യും. 2025 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും വരുമാനം 9,652 കോടി രൂപയും RoE 15 ശതമാനത്തിനരികെയും എത്താനാണ് സാധ്യത', ബ്രോക്കറേജ് പറയുന്നു.
എച്ച്ഡിഎഫ്സി എഎംസി
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 2,600 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 19 ശതമാനം.
'ടെക്ക് നിക്ഷേപങ്ങള്‍, ബിസിനസ് പ്രമോഷന് പ്രവര്‍ത്തനങ്ങള്‍, പുതിയ ലോഞ്ചുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്ത്തന്നെ കമ്പനിയുടെ വളര്‍ച്ചയെ സ്വാധീനിക്കും', ബ്രോക്കറേജ് പറയുന്നു.
നെസ്കോ
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 800 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 30 ശതമാനം.
'കോവിഡിന്റെ തളര്‍ച്ച മാറി എക്സിബിഷന് ബിസിനസുകള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നത് നെസ്കോയ്ക്ക് ഗുണം ചെയ്യും. ഐടി പാര്‍ക്ക് ബിസിനസുകള്‍ മെച്ചപ്പെടുന്നതും കമ്പനിയുടെ വരുമാന സാധ്യത കൂട്ടുന്നുണ്ട്', ബ്രോക്കറേജ് പറയുന്നു.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 310 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 18 ശതമാനം.
'2022-25 കാലയളവില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 18 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാകും രേഖപ്പെടുത്തുക. നിലവില്‍ കടബാധ്യതകളുണ്ടെങ്കിലും 2025 സാമ്പത്തിക വര്‍ഷം മുതല്‍ ഈ ചിത്രം മാറും. ശക്തമായ ഓപ്പറേറ്റിംഗ് ക്യാഷ് ഫ്ളോയും അടുത്ത രണ്ടുവര്‍ഷത്തേക്ക് സുപ്രധാനമായ മൂലധനച്ചിലവുകള്‍ ഇല്ലാത്തതും കമ്പനിയിലെ പോസിറ്റീവ് ഘടകങ്ങളാണ്', ബ്രോക്കറേജ് പറയുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്കുന്ന ഐസിഐസിഐ ഡയറക്ട് 3,050 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് 19 ശതമാനം.
'എണ്ണ-വാതക ബിസിനസ് മെച്ചപ്പെടുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പെട്രോകെമിക്കല്‍ രംഗത്ത് 75,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്', ബ്രോക്കറേജ് പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications