വരുമാനത്തിൽ കുതിപ്പ്, ഈ ഓഹരി വാങ്ങിയാൽ ലാഭം 29 ശതമാനം, കാരണം നിരത്തി മോത്തിലാൽ

കമ്പനികൾ 2026 സാമ്പത്തിക വർഷത്തിലെ ആദ്യപാദഫലങ്ങൾ പുറത്ത് വിടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലും അതിന്‍റെ പ്രതിഫലനം കാണാൻ സാധിക്കും. മികച്ച പ്രകടനം കാഴ്ചവച്ച കമ്പനികളുടെ ഓഹരികളിൽ കുതിപ്പും അല്ലാത്തവയുടെ ഓഹരികൾ താഴേക്കും വീഴുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാദഫലം പുറത്ത് വിട്ട കമ്പനികളിലൊന്നായ വി മാർട്ട് റീട്ടെയിൽ ലിമിറ്റഡിന്‍റെ ഓഹരികളിൽ വലിയ കുതിപ്പിന് സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.

വി മാർട്ട് റീട്ടെയിൽ ലിമിറ്റഡ്

ഇന്ത്യയിലെ പ്രമുഖ വാല്യൂ റീട്ടെയിൽ ചെയിൻ ഓപ്പറേറ്ററാണ് വി-മാർട്ട് റീട്ടെയിൽ ലിമിറ്റഡ് . 2002-ലാണ് കമ്പനിയുടെ തുടക്കം. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള റീട്ടെയിൽ ശൃംഖലയാണിത്. രാജ്യമെമ്പാടുമായി 28 സംസ്ഥാനങ്ങളിലെ 315-ലേറെ നഗരങ്ങളിലായി 500-ലധികം സ്റ്റോറുകളാണ് വീ-മാർട്ട് റീട്ടെയിലിന് കീഴിലുള്ളത്.

വരുമാനത്തിൽ കുതിപ്പ്, ഈ ഓഹരി വാങ്ങിയാൽ ലാഭം 29 ശതമാനം, കാരണം നിരത്തി മോത്തിലാൽ

ഓഹരി വില

എൻഎസ്ഇയിൽ 791 രൂപ നിലവാരത്തിലാണ് വി മാർട്ട് റീട്ടെയിൽ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.45 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരുമാസത്തെ പ്രവർത്തനം പരിശോധിച്ചാൽ ഓഹരി 7 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ട് എന്ന് കാണാം. 1130 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വി മാർട്ട് റീട്ടെയിലിന്‍റെ വരുമാനത്തിൽ 13 ശതമാനം വർദ്ധനവാണുണ്ടായത്. 14 ശതമാനം സ്റ്റോറുകൾ കൂട്ടിച്ചേർക്കാൻ സാധിച്ചതാണ് ഇതിന് കാരണമെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. ഇൻവെന്‍ററി പ്രൊവിഷനിംഗ് കുറയുകയും പരസ്യ, പ്രമോഷൻ ചെലവുകൾ കുറയുകയും ചെയ്തതിനാൽ ഇബിഡിടിഎ വളർച്ച 28 ശതമാനമായി. 15 ശതമാനം പ്രതീക്ഷിച്ചിടത്താണ് 28 ശതമാനമായി ഇബിഡിടിഎ ഉയർന്നത്. കമ്പനിക്ക് വിവിധ സെഗ്‌മെന്‍റുകളിലുടനീളമുള്ള അച്ചടക്കമുള്ള ചെലവ് നിയന്ത്രണങ്ങൾ വഴി ലാഭക്ഷമതയിൽ സ്ഥിരമായ പുരോഗതി കൈവരിക്കാനാകുമെന്ന് ബ്രോക്കറേജ് പറഞ്ഞു.

ടാർഗെറ്റ് വില

മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്‍റെ അഭിപ്രായത്തിൽ, വി-മാർട്ട് റീട്ടെയിൽ ലിമിറ്റഡിന്‍റെ ഓഹരികൾ 29% വരെ ഉയരാൻ സാധ്യതയുണ്ട്. ബ്രോക്കറേജ് ഓഹരികളുടെ റേറ്റിംഗ് "ഹോൾഡിൽ" നിന്ന് "വാങ്ങുക" എന്നതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയും ടാർഗെറ്റ് വില 945 രൂപയിൽ നിന്ന് 1035 രൂപയാക്കി ഉയർത്തുകയും ചെയ്തു. ഓഹരിയിൽ കവറേജ് ഉള്ള 15 വിശകലന വിദഗ്ധരിൽ 13 പേർക്ക് "വാങ്ങുക" റേറ്റിംഗും ഒരാൾക്ക് "വിൽക്കുക" റേറ്റിംഗുകളുമുണ്ട്.

പാദഫലം

ഏപ്രിൽ-ജൂൺ കാലയളവിൽ വി-മാർട്ട് റീട്ടെയിൽ 34 കോടി രൂപയുടെ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 12 കോടി രൂപയിൽ നിന്ന് 177 ശതമാനം വർധന. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 885 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 786 കോടി രൂപയിൽ നിന്ന് 13 ശതമാനം വർധന. മെച്ചപ്പെട്ട കാര്യക്ഷമത, സ്ഥിരതയുള്ള ഡിമാൻഡ് തുടങ്ങിയവ വരുമാനം വർദ്ധിപ്പിച്ചു.

ബോണസ് ഇഷ്യൂ

മെയ് 2 ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് 3:1 ബോണസ് ഇഷ്യുവിന് അംഗീകാരം നൽകിയിരുന്നു. അതായത് ഓഹരി ഉടമകൾക്ക് അവർ ഇതിനകം കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും മൂന്ന് അധിക പൂർണ്ണമായി അടച്ച ഇക്വിറ്റി ഓഹരികൾ ലഭിക്കും. ഓരോ ഷെയറിനും 10 രൂപ മുഖവിലയുണ്ട്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X