5 വർഷത്തിനുള്ളിൽ 3300% കുതിച്ചു, ആദ്യ പാദത്തിൽ 51% വർധന: V2 റീട്ടെയിൽ മൾട്ടിബാ​ഗർ സ്റ്റോക്ക് വാങ്ങുന്നോ?

ഇന്ന് ഓഹരി വിപണി ആരംഭിക്കുമ്പോൾ V2 റീട്ടെയിലിന്റെ ഓഹരികൾ ശക്തമായി കുതിച്ചിരുന്നു. സമീപകാലങ്ങളിൽ കാണാനിടയായ കമ്പനിയുടെ ശക്തമായ വളർച്ചയാണ് ഇതിനു കാരണം. ഇന്ന് ജൂലൈ 3ന് വ്യാപാരം ആരംഭിച്ചപ്പോൾ V2 റീട്ടെയിൽ ഓഹരികൾ ഏകദേശം 4% ഉയർന്നു. ഇത് ഇന്നത്തെ ഏറ്റവും ഉയർന്ന വിലയായ 1,890 രൂപയിൽ എത്തിച്ചു.

നിലവിലെ ഓഹരി വില 1815 രൂപയാണ്. ഇത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് നിന്ന് 158.86% നേട്ടം നൽകുന്നുണ്ട്. ബിഎസ്ഇ പ്രകാരം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 703.25 രൂപയാണ്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 2,095 രൂപയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനി മികച്ച കുതിപ്പ് തുടരാനും സാധ്യതയുണ്ട്.

2025-26 സാമ്പത്തിക വർഷം വളർച്ചാ പാതയിൽ

2026 സാമ്പത്തിക വർഷം പോസിറ്റീവ് നേട്ടത്തോടെയാണ് കമ്പനി ആരംഭിച്ചത്. അതായത് വരുമാനത്തിൽ 51% വാർഷിക വർധനവോടെ 628 കോടിയായി റിപ്പോർട്ട് ചെയ്തു. മികച്ച തന്ത്രം, മെച്ചപ്പെട്ട വിൽപ്പന, കൂടുതൽ വിപണി വ്യാപനം എന്നിവയാണ് ഈ കുതിപ്പിന് കാരണമായതെന്ന് കമ്പനി പറഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ ശക്തമായ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലുണ്ടായ നേരിയ ഇടിവ് ഇത്തവണ 2026 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ നികത്തപ്പെടും എന്നർത്ഥം.

ഈ പാദത്തിൽ കമ്പനി 28 പുതിയ സ്റ്റോറുകൾ ആരംഭിക്കുകയും, മോശം പ്രകടനം കാഴ്ചവെച്ച ഒരു സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 216 ആവുകയും, റീട്ടെയിൽ ഏരിയ 23.48 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കുകയും ചെയ്തു. ഫാഷൻ രം​ഗത്ത് ഇന്ത്യ കൂടുതൽ വികസിക്കുവാൻ വേണ്ടി ടയർ 2, ടയർ 3 നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വികസനം.

Take a Poll

5 വർഷത്തിനുള്ളിൽ 3300% കുതിച്ചു, ആദ്യ പാദത്തിൽ 51% വർധന

"നവീകരണം, നിർവ്വഹണ വേഗത, ഉപഭോക്തൃ വിശ്വാസം എന്നിവയുടെ ശക്തമായ പ്രതീക്ഷകളോടെയാണ് ഞങ്ങൾ 2026 സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്നത്. ഡാറ്റാധിഷ്ഠിത വ്യാപാരത്തിന്റെയും പ്രവർത്തന ചടുലതയുടെയും പിന്തുണയോടെ ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള സമീപനം, ഇന്ത്യയുടെ വളരുന്ന ഫാഷൻ ലാൻഡ്‌സ്കേപ്പിനെ നയിക്കാൻ ഞങ്ങളെ സഹായിക്കുന്നു" എന്ന് കമ്പനി പറഞ്ഞു.

V2 റീട്ടെയിൽ ഓഹരി വിലയിലെ ട്രെൻഡ്

V2 റീട്ടെയിൽ ഓഹരികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായ മുന്നേറ്റം നിലനിർത്തുന്നു. ഇത് വലിയ നേട്ടം ഉറപ്പാക്കുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ഒരു ഓഹരിക്ക് 85 രൂപ എന്ന വിലയിൽ നിന്ന്, ഓഹരി 2,100% ഉയർന്ന് ഇപ്പോൾ 1807.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എടുത്തു പറയേണ്ട കാര്യമെന്തെന്നാൽ ഈ കാലയളവിൽ, 29 മാസത്തിൽ 23 മാസവും ഓഹരി മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ്.

ഇനി കഴിഞ്ഞ 5 വർഷത്തിനിടയിലെ കണക്ക് നോക്കിയാലും ​നേട്ടം തന്നെയാണുള്ളത്. ഈ കാലയളവിൽ ഓഹരി 3281% എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ നേട്ടം ചെറുതല്ല, ചെറിയ കാലയളവിനുള്ളിൽ 3,000 ശതമാനത്തിലധികം കുതിപ്പ് നേടിയ ഈ മൾട്ടിബാ​ഗർ സ്റ്റോക്ക് വാങ്ങാൻ വേണ്ടിയാണ് എല്ലാ വിദ​ഗ്ധരും ആവശ്യപ്പെടുന്നത്.

മെയ് അവസാനത്തിൽ, ഓഹരി ഒരു ഓഹരിക്ക് 2,070 രൂപ എന്ന പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അന്ന് ആദ്യമായി 2,000 രൂപ എന്ന ലെവൽ മറികടന്നു.

V2 റീട്ടെയിൽ കമ്പനിയെ കുറിച്ച്

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ കമ്പനികളിൽ ഒന്നാണ് V2 റീട്ടെയിൽ. വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതായത് പുരുഷന്മാരുടെ വസ്ത്രങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഡിയോഡറന്റുകൾ, വാലറ്റുകൾ, പഴ്‌സുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് V2 റീട്ടെയിൽ നൽകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും V2 റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X