ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങളുടെ ആലസ്യത്തിലമര്ന്ന് ആഭ്യന്തര വിപണികളും. ഇടപാടുകളുടെ മൂല്യത്തില്‍ സമീപകാലത്തെ താഴ്ന്ന നിലവാരത്തിലൂടെയാണ് വിപണി കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് പ്രധാന സൂചികകളില്‍ ഫ്ലാറ്റ് ക്ലോസിങ്ങായിരുന്നു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 19 പോയിന്റ് നഷ്ടത്തില്‍ 17,213-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 91 പോയിന്റ് നഷ്ടത്തോടെ 57,806-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 138 പോയിന്റ് താഴ്ന്ന് 35,045-ലും വ്യാപാരം അവസാനിപ്പിച്ചു.
സമ്മിശ്രം
ഇന്ന് വിവിധ വിഭാഗങ്ങളിലെ ഓഹരികളും സമ്മിശ്രമായിട്ടാണ് ക്ലോസ് ചെയ്തത്. അവധിക്കാലത്തിന്റെ ആലസ്യം നിലനില്‍ക്കുന്നതിനാല്‍ വിപണിയിലെ ഇടപാടുകള്‍ കുറവായതും ലാഭമെടുപ്പുമാണ് കാരണം. ഒരു വിഭാഗത്തിലും മികച്ച നേട്ടമോ ഇടിവോ അനുഭവപ്പെട്ടില്ല. അല്‍പ്പമെങ്കിലും ബിഎസ്ഇയില്‍ മുന്നേറിയത് ഹെല്‍ത്ത് കെയര്‍, ഓട്ടോ വിഭാഗം ഓഹരികളിലാണ്. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലും സമ്മിശ്രമായിരുന്നു വ്യാപാരം. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്സ് (VIX) 1.25 ശതമാനം ഇറങ്ങി 16.27-ലേക്ക് താഴുന്നു.
മാര്‍ക്കറ്റ് മൂവ്മെന്റ്
ബുധനാഴ്ച നിഫ്റ്റിയില്‍ ഫ്ലാറ്റ് ഓപ്പണിങ്ങായിരുന്നു. രാവിലെ 12 പോയിന്റ് നഷ്ടത്തോടെ 17,220-ലാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ സൂചിക കുതിച്ചുയര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,285-ല്‍ തൊട്ടു. എന്നാല്‍ 17,300 നിലവാരത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെട്ടതോടെ താഴേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് 3 മണി വരെ 17,200 നിലവാരത്തില്‍ പിടിച്ചു നിന്നു. എ്ന്നാല്‍ അവസാന അരമണിക്കൂറില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമാകുകയും നിഫ്റ്റി ഇന്നത്തെ താഴ്ന്ന നിലവാരമായ 17,176-ന് സമീപം ക്ലോസ് ചെയ്തു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,074 ഓഹരികളില്‍ 1,064 ഓഹരികളില്‍ വില വര്‍ധനവും 970 ഓഹരികളില്‍ വിലയിടിവും 4 എണ്ണം വില വ്യതിയാനമില്ലെതെയും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.10 ആയി താഴ്ന്നു. ഇന്നലെ 3.44 ആയിരുന്നു എഡി റേഷ്യോ. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളില്‍ തളര്‍ച്ച നേരിട്ടതും ലാഭമെടുപ്പും നടന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ മൂന്നിന് നി്ന്നും ഒന്നിലേക്ക് വീണതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 239 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 255 കമ്പനികള്‍ നഷ്ടത്തിലും 7 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 20 എണ്ണം ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐഷര്‍ മോട്ടോര്‍സ് 3 ശതമാനത്തിലധികം കുതിച്ചു. സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 2 ശതമാനവും വില വര്‍ധനവ് രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 30 എണ്ണം വിലയിടിവ് രേഖപ്പെടുത്തി്. ഐടിസി, എസ്ബിഐ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ ഒരു ശതമാനത്തോളം നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications