ഉയർന്ന വാല്യുവേഷൻ കാരണം ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിന്മാറിയ കാലമായിരുന്നു മാസങ്ങൾക്ക് മുൻപ്. പല ഓഹരികളും ഇടിവിന് ശേഷം ആകർഷകമായ വാല്യുവേഷനിലേക്ക് എത്തി. ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് ഇപ്പോൾ തിരഞ്ഞാൽ കുറഞ്ഞ പിഇയിൽ വ്യാപാരം ചെയ്യുന്ന നിരവധി ഓഹരികളെ കാണാം. ഇത്തരത്തിൽ സെക്ടറിൽ പിഇയേക്കാൾ താഴ്ന്ന് വ്യാപാരം ചെയ്യുന്ന ചില ഓഹരികളെ നോക്കാം.

എന്താണ് പിഇ അനുപാതം
അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. ഓഹരിയുടെ വിപണി വില കമ്പനിയുടെ വരുമാനവുമായി താരതമ്യം ചെയ്യാൻ ഇത് സഹായിക്കും. ഒരു രൂപ ലാഭമുണ്ടാക്കുന്ന കമ്പനിക്ക് വേണ്ടി ഓഹരി ഉടമകൾ എത്ര രൂപ ചെലവാക്കാൻ തയ്യാറെന്ന് ഇത് കാണിക്കുന്നു.
വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. ഇൻഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം. പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളർച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയർന്നു നിൽക്കാം.
എൽഐസി ഹൗസിങ് ഫിനാനാൻസ്
എൽഐസിക്ക് കീഴിലുള്ള ഹൗസിങ് ഫിനാൻസ് കമ്പനിയാണ് എൽഐസി ഹൗസിങ് ഫിനാനാൻസ്. വീട് വാങ്ങുന്നതിനും അറ്റകുറ്റപണിക്കും ഭവന വായ്പകൾ നൽകുന്ന കമ്പനിയാണിത്. ര്ാജ്യത്തൊട്ടാകെ കമ്പനിക്ക് 300 ലധികം ശാഖകളുണ്ട്. എൽഐസി ഹൗസിങ് ഫിനാനാൻസ് ഓഹരികൾ നിലവിൽ ഇൻഡസ്ട്രി പിഇയ്ക്ക് താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഇൻഡസ്ട്രി പിഇ 16.88 മടങ്ങാണെങ്കിൽ എൽഐസി ഹൗസിങ് ഫിനാൻസിന്റേത് കേവലം 5.47 മടങ്ങാണ്. ബുധനാഴ്ചിലെ ക്ലോസിങ് പ്രകാരം 549 രൂപയാണ് ഓഹരി വില.
ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലൊന്നാണ് മുംബൈ ആസ്ഥാനമായ ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ബാങ്കിന് ബ്രാഞ്ചുകളുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ ബാങ്കുകളിലൊന്നാണിത്.
ബാങ്കിങ് ഓഹരികളുടെ ശരാശരി പിഇ 9.61 ൽ നിൽക്കെ 6.94 മടങ്ങ് പിഇയിലാണ് ബാങ്ക് ഓഫ് ഇന്ത്യ വ്യാപാരം ചെയ്യുന്നത്. ബാങ്കിങ് സെക്ടറിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാൽ ബുധനാഴ്ച ഓഹരി ഇടിവിലായിരുന്നു. 140 രൂപയാണ് വിപണി വില.
ഹിന്ദുസ്ഥാൻ പെട്രോളിയം.
പൊതുമേഖലാ എണ്ണ കമ്പനികളിലൊന്നാണ് മുംബൈ ആസ്ഥാനമായ ഹിന്ദുസ്ഥാൻ പെട്രോളിയം. പൊതുമേഖലാ എണ്ണകമ്പനികളിൽ 25 ശതമാന വിപണി വിഹിതം ഹിന്ദുസ്ഥാൻ പെട്രോളിയത്തിനാണ്. മുംബൈയിലും വിശാഖപട്ടണത്തും ഉൾപ്പടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് എണ്ണ ശുദ്ധീകരണശാലകളുണ്ട്.
റിഫൈനറി കമ്പനികളുടെ പിഇ 18.19 ആണ്. എന്നിരിക്കെ 6.99 പിഇയിലാണ് ഓഹരിയുടെ വ്യാപാരം. 451 രൂപയാണ് ഓഹരി വില. ഓഹരിക്ക് 590 രൂപ ലക്ഷ്യവിലയിൽ മോത്തിലാൽ ഓസ്വാൾ ബൈ റേറ്റിങും നൽകിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications